Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റടിച്ചപ്പോൾ വിമാനങ്ങളെ തറയിൽ നിന്നും ഉയർത്തി അമ്മാനമാടി, ആ രുദ്രതാണ്ഢവം നിങ്ങൾക്കായ്. ഇതാ കാണുക. ചൈനയിലെ ദേശീയ ഭൂമിശാസ്ത്ര ബുള്ളറ്റിൽ ഒരു മില്യൺ ഡോളർ കൊടുത്തു വാങ്ങിയ വീഡിയോ കാണുക എന്ന് പറഞ്ഞു അഭിലാഷ് അശോകൻ മനകണ്ടതിൽ എന്ന ആൾ മേയ് പതിനാറാം തീയതി ഷെയർ ചെയ്ത വീഡിയോ ആണിത്. ഇത് വരെ 155,441 വ്യൂകളും 1.2K ലൈക്കുകളും
4.2K ഷെയറുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.സമാനമായ വീഡിയോ മിറാക്കിൾസ് മീഡിയ എന്ന ഐ ഡിയിൽ നിന്നും മേയ് 18 നു പോസ്റ്റ് ചെയ്തു. വീഡിയോയിലെ വിവരണങ്ങൾ ആദ്യത്തെ വീഡിയോയ്ക്ക് സമാനമായിരുന്നു.

മിനി മീഡിയ എന്ന ഐഡിയിൽ നിന്നും ജനുവരി 1,2020നും,കാലിക്കറ്റ് വോയിസ് എന്ന ഐഡിയിൽ നിന്നും ഡിസംബർ 30 2019 നും ഇതേ വിവരണങ്ങളോടെ ഇതേ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിടുണ്ട്.ഈ വീഡിയോ ഉണ്ടാക്കിയവർ ടോർണാഡോയെയാവാം ചിലപ്പോൾ ടൊറണ്ടൊ എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്. ഏറ്റവും അവസാനമായി കാനഡയിൽ അടിച്ച ചുഴലികാറ്റ് ടെഡിയാണ്. അത് സെപ്തംബർ 2020ലാണ് സംഭവിച്ചത്.കനേഡിയൻ ഹറികേൻ സെൻറ്റർ പ്രവചിക്കുന്നത് 2021ൽ മൂന്ന് മുതൽ അഞ്ച് വരെ വലിയ ചുഴലിക്കാറ്റുകൾ കാനഡയിൽ ഉണ്ടാവുമെന്നാണ്.യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഎഎഎ) കാനഡയിൽ 2021ൽ ആറ് മുതൽ 10 വരെ ചുഴലിക്കാറ്റുകൾ ഉണ്ടാവുമെന്ന് പ്രവചിക്കുന്നു.
ഈ വീഡിയോയുടെ ആമുഖമായി കൊടുത്തിരിക്കുന്ന ഇമേജ് റിവേഴ്‌സ് സെർച്ച് ചെയ്തു.യാൻഡെക്സിൽ നിന്നും അത് ഇന്റു ഡി സ്‌ട്രോം എന്ന സിനിമയുടേതാണ് എന്ന് മനസിലായി.

പിന്നീട് കീ വേഡ് സെർച്ചിൽ ഈ വീഡിയോയിൽ പറയുന്ന വിമാനം പറന്നു പോവുന്ന ദൃശ്യം ആ സിനിമയുടെ ടീസറിൽ കണ്ടെത്താൻ കഴിഞ്ഞു.

ഇതേ ദൃശ്യങ്ങൾ സിനിമയുടെ മെയിൻ ട്രെയിലറിലും കണ്ടെത്താൻ കഴിഞ്ഞു.2014ലാണ് ഈ സിനിമ ഇറങ്ങിയത് എന്ന് ഡെഡ്ലൈൻ എന്ന വെബ്‌സൈറ്റിൽ നിന്നും മനസിലായി.
ഇത് കാനഡയിൽ വിമാനങ്ങൾ ടൊറണ്ടൊ ചുഴലിക്കാറ്റിൽ പറന്നു പോവുന്ന ദൃശ്യങ്ങൾ അല്ല. 2014ൽ ഇറങ്ങിയ ഇന്റു ദി സ്‌ട്രോം എന്ന സിനിമയിലെ ദൃശ്യങ്ങളാണ്.
https://www.youtube.com/watch?v=xBH25XxM-7g
https://www.youtube.com/watch?v=A_kj8EKhV3w
https://www.citynews1130.com/2020/09/22/hurricane-teddy-nova-scotia/
https://www.cbc.ca/news/canada/nova-scotia/atlantic-hurricane-season-forecast-1.6034364
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.