Fact Check
Fact Check:വികസനത്തെ പറ്റി ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ലേ?
Claim
പുതുപ്പള്ളിയിൽ നടന്ന വികസനത്തെ പറ്റിയുള്ള ചോദ്യത്തിന് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ല.
Fact
“മണ്ഡലത്തിൽ ഉണ്ട് എന്ന് പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടോ ഇല്ലയോ? ആ ചോദ്യത്തിന് ഉത്തരം കിട്ടട്ടെ,” എന്ന മറുപടി പറഞ്ഞിട്ടാണ് ചാണ്ടി ഉമ്മൻ പോവുന്നത്.
പുതുപ്പള്ളിയിലെ വികസനത്തെ പറ്റി സംവാദത്തിന് തയ്യാറുണ്ടോ എന്ന റിപ്പോർട്ടറുടെ ചോദ്യം അവഗണിച്ച് ചാണ്ടി ഉമ്മൻ പെട്ടെന്ന് കാറിൽ കയറിപ്പോകുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. 11 സെക്കൻഡ് മാത്രമാണ് പ്രചരിക്കുന്ന വീഡിയോയുടെ നീളം.
“ജെയ്ക്കു പറയുന്നത് നമുക്ക് വികസനം ചർച്ച ചെയ്യാം എന്ന് താങ്കൾ അതിന് എന്തു മറുപടി പറയുന്നു? ലെ ചാണ്ടി ഡ്രൈവറോട്. വേഗം വണ്ടി എടുക്കടാ ഓടി രക്ഷപ്പെടാം,” എന്നാണ് വീഡിയോ പോസ്റ്റുകൾക്കൊപ്പമുള്ള കുറിപ്പ്.
M Swaraj – യുവതയുടെ അഭിമാനം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 336 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Prakasan C V Cheemeni എന്ന ഐഡിയിൽ നിന്നുമുള്ള റീൽസ് ഞങ്ങൾ കാണും വരെ 255 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Unofficial Left Puthuppally എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് ഞങ്ങൾ കാണുമ്പോൾ 132 ഷെയറുകൾ ഉണ്ടായിരുന്നു.

വികസനത്തെ പറ്റിയുള്ള ചർച്ചയുടെ പശ്ചാത്തലം
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കാലത്തെ പുതുപ്പള്ളിയുടെ വികസനം ചർച്ചയായിട്ടുണ്ട്.
1970 മുതൽ 2023 വരെ നീണ്ട 53 വർഷങ്ങൾ പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായിരുന്നു ഉമ്മൻ ചാണ്ടി.
പോരെങ്കിൽ യുഡിഎഫ്സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് (ഓഗസ്റ്റ് 17,2023) നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾക്ക്പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് കളക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ഡിഒയ്ക്ക് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു. ഈ സാഹചര്യത്തിൽ പുതുപ്പള്ളിയിൽ ഇലക്ഷൻ പ്രചാരണ ചൂട് പാരമ്യത്തിലാണ്. സെപ്റ്റംബർ 5,2023നാണ് ഉപതിരഞ്ഞെടുപ്പ്. ഇതൊക്കെയാവാം ഈ പോസ്റ്റുകൾ ഉണ്ടാവാനുള്ള സാഹചര്യം.
ഇവിടെ വായിക്കുക:Fact Check:ധർമ്മടത്തെ നിലവിലെ വില്ലേജ് ഓഫീസിന്റെതല്ല ഈ ചിത്രം
Fact Check/Verification
ഞങ്ങൾ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചു. അപ്പോൾ റിപ്പോർട്ടറുടെ കൈയിൽ പിടിച്ചിരിക്കുന്ന മൈക്കിൽ ന്യൂസ് 18 എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു.
തുടർന്ന് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ന്യൂസ് 18, 15, 2023ൽ സംപ്രേക്ഷണം ചെയ്ത മുഴുവൻ വീഡിയോ കിട്ടി. 16.40 മിനിറ്റ് ആണ് വീഡിയോയുടെ നീളം. അതിൽ 11.24 മിനിറ്റ് മുതൽ 11.39 മിനിറ്റ് വരെയുള്ള ഭാഗത്താണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ ഭാഗങ്ങൾ ഉള്ളത്.

യഥാർഥ വിഡിയോയിലെ സംഭാഷണം താഴെ ചേർക്കുന്നു:
റിപ്പോർട്ടർ- “ജെയ്ക്ക് സി തോമസ് വീണ്ടും വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. വിവാദങ്ങൾ അല്ലെങ്കിൽ വികസനം നമുക്ക് ചർച്ച ചെയ്യാം. എണ്ണി എണ്ണി ചർച്ച ചെയ്യാം. തുറന്ന സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ച്.”
ചാണ്ടി ഉമ്മൻ- “ഞാൻ ഒരു വെല്ലുവിളി അങ്ങോട്ട് പറഞ്ഞിരുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകൾ, ഞാനീ മണ്ഡലത്തിൽ ഉണ്ട് എന്ന് പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടോ ഇല്ലയോ? ആ ചോദ്യത്തിന് ഉത്തരം കിട്ടട്ടെ” എന്ന് മറുപടി പറഞ്ഞ് ചാണ്ടി ഉമ്മൻ കാറിലേക്ക് കയറുന്നതാണ് വീഡിയോയിൽ ഉള്ളത്. വൈറലായിരുക്കുന്ന വീഡിയോയിൽ ചാണ്ടി ഉമ്മൻ നൽകിയ മറുപടി ഒഴിവാക്കിയിട്ടുണ്ട്. വൈറൽ വിഡിയോയിൽ കാണിക്കുന്നത് റിപ്പോർട്ടറുടെ ചോദ്യത്തിന് ശേഷം ചാണ്ടി ഉമ്മൻ കാറിൽ കയറുന്നതാണ്.
ഞങ്ങൾ തുടർന്ന് ന്യൂസ് 18ന്റെ ഈ റിപ്പോർട്ട് ചെയ്ത നന്ദകുമാറിനോട് സംസാരിച്ചു. വികസനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകിയ ശേഷമാണ് ചാണ്ടി ഉമ്മൻ കാറിൽ കയറി പോയത് എന്ന് അദ്ദേഹം സ്ഥീരീകരിച്ചു.
ഇവിടെ വായിക്കുക:Fact Check:ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം നിൽക്കുന്നത് സുപ്രീം കോടതിയിലല്ല
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ എഡിറ്റ് ചെയ്ത വിഡിയോയാണ് പ്രചരിക്കുന്നത് എന്ന് മനസ്സിലായി.”മണ്ഡലത്തിൽ ഉണ്ട് എന്ന് പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടോ ഇല്ലയോ ? ആ ചോദ്യത്തിന് ഉത്തരം കിട്ടട്ടെ.” എന്ന മറുപടി പറഞ്ഞിട്ടാണ് ചാണ്ടി ഉമ്മൻ പോവുന്നത്. ഈ മറുപടി എഡിറ്റ് ചെയ്തു മാറ്റിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
Result: Altered video
ഇവിടെ വായിക്കുക:Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര അപകടകരമാണോ?
Sources
Youtube video by News 18 Malayalam on August 15,2023
Telephone conversation with News 18 reporter Nandakumar
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.