Tuesday, December 7, 2021
Tuesday, December 7, 2021
HomeFact CheckViralഅത് ചൈനയുടെ റോക്കറ്റ് കടലിൽ വീഴുന്ന ദൃശ്യമാണോ?

അത് ചൈനയുടെ റോക്കറ്റ് കടലിൽ വീഴുന്ന ദൃശ്യമാണോ?

നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതായുള്ള വാർത്ത ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു   തുടർന്നു ധാരാളം അഭ്യൂഹങ്ങൾ പടർന്നു. ഈ സന്ദർഭത്തിലാണ് ചൈനയുടെ കോപ്പ് കടലിൽ വീഴുകയാണെന്ന് ഫേസ്ബുക്കിലെ ട്രോൾ മലയാളം പേജിൽ,മേയ് ഒൻപതിന്, ഒരു വീഡിയോ പോസ്റ്റ് വന്നത്. ആ  വീഡിയോയ്ക്ക് 120k വ്യൂവുകളും  1.3k ലൈക്കുകൾക്ക് 606 ഷെയറുകളും ലഭിച്ചു.

ചൈനയുടെ റോക്കറ്റ് മാലിദ്വീപിന് അടുത്ത് കടലില്‍ വീണെന്നാണ് നിലവിലെ വിവരം.റോക്കറ്റ് കടന്നുപോകുന്നതിന്റെ ചിത്രം ഒമാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. പോരെങ്കിൽ ചൈനീസ് അധികൃതർ,  ഇത് കടലിൽ വീണത് സ്ഥിതികരിക്കുകയും ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് അത്  ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചതിന് ശേഷം ചൈന അറിയിച്ചിരുന്നു. ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ പ്രധാനഭാഗത്തിന്റെ ഭാരം പതിനെട്ട് ടണ്ണാണ്. പോരെങ്കിൽ  21 ടണ്‍ ആണ് റോക്കറ്റിന്റെ ആകെ ഭാരം. അത് കൊണ്ട് തന്നെ ജനവാസ മേഖലയില്‍ ആകും റോക്കറ്റ് പതിക്കുമോ എന്ന  ആശങ്കയിലായിരുന്നു ലോകം.

രണ്ട് മണിക്കൂറില്‍ ഭൂമിയെ വലംചെയ്യാന്‍ കഴിയുന്ന വേഗത്തിലായിരുന്നു റോക്കറ്റിന്റെ സഞ്ചാരമെന്നതും ആശങ്കയ്ക്ക് കാരണമായിരുന്നു. ചൈന റോക്കറ്റ് വിക്ഷേപിക്കുന്നത് കഴിഞ്ഞയാഴ്ചയാണ്. നിര്‍മാണത്തിലിരിക്കുന്ന ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ, ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതായിരുന്നു, റോക്കറ്റിന്റെ ലക്ഷ്യം. സ്വന്തം ഭ്രമണപഥത്തില്‍ നിന്ന് മാറി റോക്കറ്റിന്റെ നിയന്ത്രണം വിട്ടു പോവുകയായിരുന്നു.

Fact Check/Verification

തകർന്ന റോക്കറ്റിന്റെ 18 ടൺ അവശിഷ്ടങ്ങൾ  ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ കുറെ പതിറ്റാണ്ടുകളുടെ ഇടയിൽ  നിയന്ത്രണം നഷ്‌ടപ്പെട്ടു അന്തരീക്ഷത്തിൽ നിന്നും വീണ  ഏറ്റവും വലിയ വസ്തുക്കളിൽ ഒന്നാണ് ഈ റോക്കറ്റ്. ഈ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ 72.47 ° കിഴക്കും 2.65 വടക്കുമായ ഒരു പ്രദേശത്താണ് വീണത്. യുഎസ് സൈനിക ഡാറ്റ ഉപയോഗിച്ചു, സ്‌പേസ് ട്രാക്ക് മോണിറ്ററിംഗ് സ്പേസ് ട്രാക്ക് എന്ന ഏജൻസി റിപ്പോർട്ട് ചെയ്തത്  മാലദ്വീപിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ തകരുന്നതിനു മുമ്പ് സൗദി അറേബ്യയ്ക്ക് മുകളിൽ  റോക്കറ്റ് കണ്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

റോക്കറ്റ് വീണതായി  ബി  ബി സി അടയാളപ്പെടുത്തിയ സ്ഥലം 

ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണുവെന്നത് വസ്തുതയാണ്. എന്നാൽ അത് ഈ വീഡിയോയിൽ കാണുന്ന റോക്കറ്റ് തന്നെയാണോ എന്നതായിരുന്നു സംശയം.സംശയ നിവാരണത്തിന് റോക്കറ്റ് ഫോളിങ്ങ് ഇന്റു  സീ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌തു നോക്കി. റോക്കറ്റ് കടലിൽ വീഴുന്നതിന്റെ കുറെ വീഡിയോകൾ കിട്ടി.അതിൽ ഒരെണ്ണം ഒരു യുട്യൂബ് ലിങ്കായിരുന്നു. അത് ഈ വീഡിയോയിൽ കാണുന്ന റോക്കറ്റിന്റേതാണ് എന്ന് വീഡിയോയുടെ കൂടെയുള്ള വിവരണത്തിൽ നിന്നും മനസിലായി. 

ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്പേസ്എക്സിൻ്റെ പദ്ധതിയായ എസ്എൻ 9 എന്ന സ്റ്റാര്‍ഷിപ്പിൻ്റെ പരീക്ഷണപ്പറക്കലിന്റെ ദൃശ്യങ്ങളാണ് അത് എന്ന് ആ യുട്യൂബ് ലിങ്കിൽ നിന്നും മനസിലായി .റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായിരുന്നു സ്പേസ് എക്സ്. 2012ൽ റോക്കറ്റ് വിക്ഷേപിച്ചു അവർ ചരിത്രം സൃഷ്‌ടിച്ചിരുന്നു. 

പോരെങ്കിൽ ചൈനീസ് റോക്കറ്റ് കടലിൽ വീഴുന്നതിന്റെ യഥാർഥ വീഡിയോ  ഗാർഡിയൻ പോലുള്ള വെബ്‌സൈറ്റുകളിൽ ലഭ്യവുമാണ്  

Conclusion

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് റോക്കറ്റ് വീണ സംഭവം ഇപ്പോൾ ധാരാളം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാൽ ആ പോസ്റ്റിൽ ഉള്ളത് ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്പേസ്എക്സിൻ്റെ പദ്ധതിയായ എസ്എൻ 9 എന്ന സ്റ്റാര്‍ഷിപ്പിൻ്റെ പരീക്ഷണപ്പറക്കലിന്റെ ദൃശ്യങ്ങളാണ്. ചൈനീസ് റോക്കറ്റ് കടലിൽ വീഴുന്നതിന്റെ യഥാർഥ വീഡിയോ  ഗാർഡിയൻ പോലുള്ള വെബ്‌സൈറ്റുകളിൽ ലഭ്യവുമാണ്.

Result: Misleading Context


Sources

https://www.bbc.com/news/science-environment-57045058

https://www.youtube.com/watch?v=lNyF8hIUkPs

https://www.theguardian.com/world/video/2021/may/09/footage-shows-debris-from-china-largest-rocket-falling-to-earth-video


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular