Monday, December 23, 2024
Monday, December 23, 2024

HomeFact Checkഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്

ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

പാക് അനുകൂല പ്രകടനം നടത്തിയ മധ്യപ്രദേശ് ഉജ്ജയിനിയിലെ അനധികൃത Colony ആയ ഗഫൂർ കോളനി ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ, എന്ന പേരിൽ ഒരു സന്ദേശം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഉജ്ജയിനിയിലെ ഒരു പള്ളിയിൽ മുഹറം ഘോഷയാത്രയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ഈ പ്രചാരണം നടക്കുന്നത്.

കാവിപ്പട എന്ന ഐഡിയിൽ നിന്നും പോസ്റ്റ്  ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ  307 ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

മറ്റ് ചില ഐഡികളിൽ നിന്നും സമാനായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

ഇത് കൂടാതെ ഇതിന്റെ വീഡിയോ എന്ന പേരിൽ ഒരു ദൃശ്യവും ചില ഐഡികളിൽ നിന്നും പ്രചരിക്കുന്നുണ്ട്.

Dan Esh എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 355 ഷെയറുകൾ ഉണ്ട്.

ആ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെയാണ്:

”മധ്യപ്രദേശിൽ രോഹിൻഗ്യൻ മുസ്ലിങ്ങൾ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച കോളനി പൊളിച്ചു നീക്കുന്നു. ഈ കോളനിയിൽ നിന്നുള്ള അനധികൃത മുസ്ലിം കുടിയേറ്റ ക്കാരെ സംഘടിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലിങ്ങൾ പാകിസ്ഥാന് ജയ് വിളിച്ചു കൊണ്ട് പ്രകടനം നടത്തിയത്.”

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

ഈ വീഡിയോയിലെ കീ ഇമേജുകളിൽ ഒന്ന് ഗൂഗിൾ ഇമേജ് സേർച്ച് ചെയ്തപ്പോൾ ഈ ഇമേജ് ഇൻറർനെറ്റിൽ ധാരാളമായി പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.

തുടർന്ന് ഗൂഗിളിൽ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ഉജ്ജയിനിയിൽ കെട്ടിടങ്ങൾ നീക്കം ചെയ്ത വാർത്ത ലഭിച്ചു. 

വാർത്ത അനുസരിച്ചു ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായത്തോടെ വെള്ളിയാഴ്ച ഹരി ഫതക്ക് ഓവർബ്രിഡ്ജിലുള്ള സർക്കാർ ഭൂമി കൈയേറി നിർമിച്ച 150 കടകൾ നീക്കം ചെയ്തു.

ഇതിനെ കുറിച്ച് ഫ്രീ പ്രസ് ജേർണൽഭാസ്കർ  തുടങ്ങിയ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്  സർക്കാർ ഭൂമിയിൽ നിന്നുള്ള കയ്യേറ്റം നീക്കം ചെയ്തത്,അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എഡിഎം), നരേന്ദ്ര സൂര്യവംശി പറഞ്ഞുവെന്ന് ഫ്രീ പ്രസ് ജേർണലിനെ വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആ സ്ഥലത്തിന്റെ ഗൂഗിൾ ഇമേജ് ഞങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

എന്നാൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന്  ആരോപിക്കപ്പെടുന്നത് ഗീത colony എന്ന മറ്റൊരു പ്രദേശത്താണ് എന്ന് ഹിന്ദുസ്ഥാൻ ടൈംസ്, ഫ്രീ പ്രസ് ജേർണൽ തുടങ്ങിയവയിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആ സ്ഥലത്തിന്റെ ഗൂഗിൾ ഇമേജ് ഞങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഉജ്ജയിനിയിലെ അഡിഷണൽ എസ് പി അമരീന്ദർ സിങ്ങിനെ ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം ബന്ധപ്പെട്ടു. ഉജ്ജയിനിയിലെ ഹരി ഫതക് മേഖലയിലെ കൈയേറ്റങ്ങളാണ്  നീക്കം ചെയ്തത്, അദ്ദേഹം പറഞ്ഞു. 

ഈ രണ്ട് സംഭവങ്ങളും ഉജ്ജയിനിയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവയാണ്. അവയ്ക്ക് പരസ്പരം യാതൊരു ബന്ധവുമില്ല. രണ്ട് സ്ഥലങ്ങളും തമ്മിൽ ഏകദേശം നാല് കിലോമീറ്റർ ദൂരമുണ്ട്, അദ്ദേഹം പറഞ്ഞു.

ഉജ്ജയിനിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു മറ്റ് പ്രചാരണങ്ങളും നടക്കുന്നുണ്ട്. അത്തരം ഒരു പ്രചാരണത്തിനെ കുറിച്ചുള്ള ഞങ്ങൾ നടത്തിയ ഫാക്ട് ചെക്ക് വായിക്കാം.

Conclusion

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണവുമായി സംഭവത്തിനു ബന്ധമില്ല. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കെട്ടിടങ്ങൾ പൊളിച്ചത്. രണ്ടു സംഭവങ്ങളും രണ്ടു സ്ഥലങ്ങളിലാണ് നടന്നത്. അവ തമ്മിൽ നാലു കിലോമീറ്റർ ദൂരമുണ്ട്.

Result: Misleading 

Our Sources

Media reports 

Google map 

Conversation with Ujjain Additional SP Amrinder Singh

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular