Thursday, September 19, 2024
Thursday, September 19, 2024

HomeFact CheckViral  ‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്' എന്ന പേരിൽ  വൈറൽ വീഡിയോ യഥാർത്ഥത്തിൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ സെറ്റിൽമെന്റിൽ...

  ‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്’ എന്ന പേരിൽ  വൈറൽ വീഡിയോ യഥാർത്ഥത്തിൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ സെറ്റിൽമെന്റിൽ നിന്നുള്ളതാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

റെയിൽവേയോ റോഡോ ഇല്ലാത്ത അരുണാചൽ പ്രദേശിലെ ഒരു  മലയോര പ്രദേശത്തെ ജനങ്ങൾ  അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി  പോവാൻ  ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കുന്നതായി വീഡിയോ കാണിക്കുന്ന വാട്ട്സ്ആപ്പിൽ വൈറലാവുന്ന വീഡിയോ. ചിലർ കുട്ടികളുമായി  ചുമന്നുകൊണ്ട്, കുത്തനെയുള്ള ഗോവണിപ്പടി കയറുന്നു. ഗോവണി കയറി മാത്രമേ മാത്രമേ സെറ്റിൽമെന്റിലെത്താൻ കഴിയൂവെന്ന് വിഡീയോ കാണിക്കുന്നു.

“റെയിൽവേ ഇല്ല, റോഡില്ല…! അരുണാചൽ പ്രദേശിലെ ഒരു ഗ്രാമം..! ആളുകൾ ഇപ്പോഴും അവരുടെ ജോലി കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് കാണുക,” എന്നാണ് വീഡിയോ പറയുന്നത്.

Video going viral in WhatsApp

Fact 

“ലോട്ടസ് കോഫി” എന്ന വാട്ടർമാർക്ക് ഞങ്ങൾ  ശ്രദ്ധിച്ചു.

ലോട്ടസ് കോഫി അരുണാചൽ പ്രദേശ്”എന്ന് കീവേഡ് സേർച്ച് ചെയ്യാൻ അത് ഞങ്ങളെ പ്രേരിപ്പിച്ചു. 2020 ഏപ്രിൽ 11-ന് “ലോട്ടസ് കോഫി” എന്ന പേരിൽ “വണ്ടർഫുൾ ലൈഫ് ഓൺ ഹൈ മൗണ്ടൻ” എന്ന  വിവരണത്തോടെ പോസ്റ്റ് ചെയ്ത വീഡിയോയിലേക്ക് ഇത് ഞങ്ങളെ നയിച്ചു.

കമന്റുകൾ  പരിശോധിച്ചപ്പോൾ, തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ 800 മീറ്ററുള്ള  (2,624 അടി) മലഞ്ചെരുവിനു മുകളിൽ സ്ഥിതി ചെയ്യുന്ന 200 വർഷം പഴക്കമുള്ള അതുലെയർ എന്ന ഗ്രാമത്തെക്കുറിച്ചുള്ള 2020 മെയ് 15 ലെ  CNN  വാർത്താ റിപ്പോർട്ട്  അതിൽ ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ട് പറയുന്നത്, “2016-ൽ സ്‌കൂൾ കുട്ടികൾ ‘ആകാശ ഗോവണികൾ എന്ന് വിളിക്കുന്ന അസ്ഥിരമായ റാട്ടൻ ഗോവണികളിൽ സഞ്ചരിക്കുന്ന ഫോട്ടോകൾ പുറത്തുവന്നപ്പോൾ ഈ സ്ഥലം ലോകം മുഴുവനുമുള്ള മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം നേടി. 2020-ൽ, ചൈനയുടെ സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ സിൻ‌ഹുവ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത് 75 കിലോമീറ്റർ അകലെയുള്ള ഷാവോജു കൗണ്ടിയിലെ ടൗൺ സെന്ററിന് അടുത്ത്,അതുലെയറിലെ 84 കുടുംബങ്ങളെ  ഒരു വലിയ ദാരിദ്ര്യ നിവാരണ യജ്ഞത്തിന്റെ ഭാഗമായി, അപ്പാർട്ട്‌മെന്റ് ബ്ലോക്കുകളിൽ പുനരധിവസിച്ചുവെന്നാണ്,” CNN വാർത്ത പറയുന്നു.

Image courtesy: CNN

ഇതൊരു സൂചനയായി എടുത്ത്, ക്ലിഫ്‌ടോപ്പ് വില്ലേജിനെക്കുറിച്ച്  ഒരു കീവേഡ് സേർച്ച് ഞങ്ങൾ നടത്തി. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള പീപ്പിൾസ് ഡെയ്‌ലി ചൈന ഉൾപ്പെടെ  പ്രസിദ്ധീകരിച്ച ഒന്നിലധികം ലേഖനങ്ങൾ, യുട്യൂബ് വീഡിയോകൾ, സ്റ്റോക്ക് ഫോട്ടോകൾ,കുറിപ്പുകൾ എന്നിവയിലേക്ക് അത്  ഞങ്ങളെ നയിച്ചു. അവ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

Image courtesy: South China Morning Post

ഈ വീഡിയോകളെയും  ചിത്രങ്ങളുളെയും വൈറലായ വീഡിയോയുമായി  താരതമ്യം ചെയ്തപ്പോൾ, അവ ഒരേ സ്ഥലത്ത് നിന്നുള്ളതാണ് എന്ന്  സ്ഥിരീകരിച്ചു.

അരുണാചൽ പ്രദേശിലെ ഒരു ഗ്രാമമാണെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ ചൈനീസ് ക്ലിഫ്‌ടോപ്പ് സെറ്റിൽമെന്റിന്റെതാണ് എന്ന് ഇതിൽ നിന്നും മനസിലായി.

Result: False

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ കുശൽ എം എച്ചാണ്. അത് ഇവിടെ വായിക്കാം.)

Sources
Facebook video, Lotus Coffee, April 11, 2020

CNN news report,  May 15, 2020

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular