Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന  ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്     

Fact Check:നദി തീരത്ത് സ്ത്രീയെ മുതല പിടിക്കുന്ന  ദൃശ്യം 2013ലെ പരസ്യ ചിത്രത്തിലേത്     

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: നദി തീരത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ സ്ത്രീയെ മുതല  പിടിക്കുന്ന ദൃശ്യം.

Fact: ഫിലിപ്പീൻസിലെ  പ്രിവ്യൂ മാസികയുടെ ഒരു പരസ്യം മാത്രമാണത്.

നദീതീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീയെ ചീങ്കണ്ണി ആക്രമിക്കുന്നതായി കാണിക്കുന്ന വീഡിയോ വാട്ട്സാപ്പിൽ  പ്രചരിക്കുന്നുണ്ട്.”പരിചയമില്ലാത്ത സ്ഥലത്ത് പോയി ചിത്രമെടുക്കുമ്പോൾ? എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

Video going viral in Whatsapp

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു. 

Fact checking request we got in whatsapp tipline
Fact checking request we got in whatsapp tipline

ഇവിടെ വായിക്കുക:Fact Check:വിമാനം ഇടിച്ചിറക്കിയ വീഡിയോ അരിപ്ര പാടത്ത് നിന്നല്ല 

Fact Check/Verification

പ്രചരിക്കുന്ന വീഡിയോ ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി തിരിച്ചു. എന്നിട്ട്  അതിൽ ഒരു കീ ഫ്രേമിന്റെ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഹൗ നോട്ട് ടു  ഇൻസ്റ്റാഗ്രാം എന്ന പേരിൽ 2013 ഒക്ടോബർ 3 നു Preview PH എന്ന യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്ത വീഡിയോ കിട്ടി.

 Youtube video by Preview PH
 Youtube video by Preview PH

ഒക്ടോബർ 4,2013ന് Preview PHന്റെ വെബ്‌സെറ്റിൽ ഈ വീഡിയോയുടെ ഒരു കീ ഫ്രേമിനൊപ്പം ” ഹൗ നോട്ട് ടു  ഇൻസ്റ്റാഗ്രാം” എന്ന വീഡിയോയെ കുറിച്ച് ഒരു കുറിപ്പ് കൊടുത്തിട്ടുണ്ട്.”കഴിഞ്ഞ രാത്രി നടന്ന വെർച്വൽ സ്റ്റൈൽ അവാർഡുകളിൽ, #ImAPreviewGirl വീഡിയോകളുടെ ഏറ്റവും പുതിയ ഇൻസ്‌റ്റാൾമെന്റ്, “ഹൗ നോട്ട് ടു ഇൻസ്റ്റാഗ്രാം ഞങ്ങൾ പ്രീമിയർ ചെയ്തു.”ഈ നിമിഷത്തെ നശിപ്പിക്കാൻ” ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ  ഈ വീഡിയോയെക്കുറിച്ച് കൂടുതൽ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാൽ ഇത് പങ്കിടേണ്ട ഒന്നാണെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. കാണുക, ഞങ്ങളുടെ YouTube ലിങ്ക് പങ്കിടാൻ മടിക്കേണ്ടതില്ല,” എന്നാണ് കുറിപ്പ്.

Article on www.preview.ph on
Article in www.preview.ph website

മേയ് 21,2014 ൽ പ്രിവ്യുവിൽ വന്ന ലേഖനം അനുസരിച്ച്, ഈ വീഡിയോയ്ക്ക്  അവാർഡ് ലഭിച്ചിട്ടുണ്ട്. “പ്രിവ്യൂ മാഗസിന്റെ വൈറൽ യൂട്യൂബ്  വീഡിയോ ഇപ്പോൾ പുതിയ ഉയരങ്ങളിലെത്തി.  ഇത് ഇതുവരെ ഞങ്ങളുടെ  ഏറ്റവും കൂടുതൽ കണ്ട (അതെ, ഏറ്റവും രസകരമായ!) വീഡിയോ മാത്രമല്ല. അത് ഇപ്പോൾ അവാർഡ് നേടിയതുമാണ്! കിഡ്‌ലാറ്റ് അവാർഡുകളിൽ ഹൗ നോട്ട് ടു ഇൻസ്റ്റാഗ്രാം രണ്ട് വിഭാഗങ്ങളിൽ-പങ്കിടാവുന്ന ഉള്ളടക്കവും ഓൺലൈൻ സിനിമയും-  ഫൈനലിസ്റ്റുകൾ ആയിരുന്നു.. അവസാനം, പ്രിവ്യൂവും ബ്ലാക്ക്‌പെൻസിൽ മനിലയും തമ്മിലുള്ള സഹകരണത്തിൽ രൂപം കൊണ്ട ഈ  വീഡിയോ  ഓൺലൈൻ ഫിലിമിനുള്ള വെങ്കല അവാർഡ്  നേടി,” ലേഖനം പറയുന്നു.

4As ഫിലിപ്പീൻസിന്റെ ക്രിയേറ്റീവ് ഗിൽഡാണ്  കിഡ്‌ലാറ്റ് അവാർഡുകളുടെ പ്രായോജകർ. ഓരോ ഫൈനലിസ്റ്റിനെയും സൂക്ഷ്മമായി പരിശോധിച്ചുള്ള, വിധിനിർണ്ണയം എളുപ്പമായിരുന്നില്ല.  പക്ഷേ ഞങ്ങൾ ഒരു അവാർഡ് നേടി. ! കൊള്ളാം, അല്ലേ? ഞങ്ങളുടെ ലിപ്സ്റ്റിക് ഷോർട്ട് ഫിലിം പോലും ഫിലിം വിഭാഗത്തിൽ ഫൈനലിസ്റ്റായിരുന്നു. നിങ്ങൾ അതും കാണുമല്ലോ?.ഞങ്ങളുടെ #ImAPreviewGirl വീഡിയോകളുടെ പരമ്പര തീർച്ചയായും വിജയമായിരുന്നു. ഭാവിയിൽ വ്യത്യസ്‌ത ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്ക്  ആവേശം  ഉണ്ടാക്കാൻ ഈ അവാർഡുകൾക്ക് കഴിഞ്ഞു,” ലേഖനം തുടരുന്നു.

സമ്മിറ്റ് മീഡിയ എന്ന മാധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫിലിപ്പീൻസിലെ ഒരു ഫാഷൻ മാഗസിൻ ആണ് പ്രിവ്യു.

ഇവിടെ വായിക്കുക:Fact Check: വികസനത്തെ പറ്റി ചോദിച്ചപ്പോൾ ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞില്ലേ?

Conclusion

വീഡിയോയിൽ ഒരു  യഥാർത്ഥ മുതല ഒരു സ്ത്രീയെ വിഴുങ്ങുന്ന ദൃശ്യങ്ങളല്ല കാണിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഫിലിപ്പീൻസിലെ  പ്രിവ്യൂ മാസികയുടെ ഒരു പരസ്യം മാത്രമാണത്. പോരെങ്കിൽ ഈ വീഡിയോ 2013ൽ പുറത്തിറങ്ങിയതുമാണ്. 

Result: False

ഇവിടെ വായിക്കുക:Fact Check:ധർമ്മടത്തെ നിലവിലെ വില്ലേജ് ഓഫീസിന്റെതല്ല ഈ ചിത്രം

Sources
 Youtube video by Preview PH on October 3, 2013
Article on www.preview.ph on October 4, 2013
Article on www.preview.ph on May 21, 2013
https://www.summitmedia.com.ph/preview

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular