Monday, December 23, 2024
Monday, December 23, 2024

HomeFact Checkകേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ?

കേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കേരളത്തിൽ ഒക്ടോബർ 20 മുതൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് എന്ന തരത്തിൽ ഒരു അവകാശവാദം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Screenshot of a message in a WhatsApp group Mullassery

Messengerpeople എന്ന ആപ്പ് വഴി ഇതിനെ കുറിച്ച് വസ്തുത പരിശോധന നടത്താമോ എന്ന് ചോദിച്ചു കൊണ്ട് ചിലർ ഞങ്ങളെ സമീപിച്ചു.

Factchecking Request on Cyclone got in messengerpeople

ഈ വാട്ട്സ്ആപ്പ് സന്ദേശം അവകാശപ്പെടുന്നത് ഇതാണ്:”അതിശക്തമായ സൈക്ളോൺ ആണ് ഇപ്പോൾ കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്.

ഒരുപക്ഷേ ഇത്ര ശക്തമായ ഒരു സൈക്ളോൺ ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ല. അത്ര ശക്തമാണ് അത്. കനത്ത കാറ്റോ, ഇടിമിന്നലോ രണ്ടും ചേർന്നോ ഉള്ള പേമാരിയാണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

കനത്ത വെള്ളപ്പൊക്ക സാധ്യതയുണ്ട്.  ജാഗ്രത ആവശ്യമാണ്. കേരളത്തിലും, അതിർത്തികളായ കുടക്, തമിഴ്നാട്ടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒക്കെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വരുന്ന മൂന്നോ, നാലോ ദിവസങ്ങളിൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

മൊബൈൽ ഫോണുകൾ, എമർജൻസി ലൈറ്റുകൾ, പവർ ബാങ്കുകൾ ഇവ ചാർജ് ചെയ്തു വയ്ക്കുക. കുട്ടികളെയും, പ്രായമായവരെയും ശ്രദ്ധിക്കുക,”വാട്ട്സ്ആപ്പ് സന്ദേശം പറയുന്നു.

ഞങ്ങളുടെ അന്വേഷണത്തിൽ വാട്ട്സ്ആപ്പിൽ മാത്രമല്ല ഫേസ്ബുക്കിലും സമാനമായ പ്രചാരണം നടക്കുന്നുണ്ട് എന്ന് കണ്ടെത്തി.

Gopakumar Sree Appacherry എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 22 ഷെയറുകൾ ഉണ്ടായിരുന്നു.

Screenshot of Gopakumar Sree Appacherry’s post

Archived link of Gopakumar Sree Appacherry’s post

Murukesan G  എന്ന ഐഡിയിൽ നിന്നുമുള്ള മറ്റൊരു  പോസ്റ്റിനു ഞങ്ങൾ  7 ഷെയറുകൾ കണ്ടു.

Screensot of Murukesan G’s post

Archived link of Murukesan G’s post

SominiMathew SominiMathew എന്ന ഐഡിയിലെ  പോസ്റ്റിനു 5 ഷെയറുകൾ ഞങ്ങൾ കണ്ടു.

screenshot of SominiMathew SominiMathew ‘s post

Archived link of SominiMathew SominiMathew’s post

Anish Krishnankutty എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  17 ഷെയറുകൾ ഉണ്ടായിരുന്നു.

Screenshot of Anish Krishnankutty’s post

Archived link of Anish Krishnankutty’s post

Factcheck/Verification

ഞങ്ങൾ ഈ വസ്തുതയെ കുറിച്ച് പരിശോധിക്കാൻ ഇൻറർനെറ്റിൽ സെർച്ച്  ചെയ്തപ്പോൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പോസ്റ്റ് കണ്ടു. അതിൽ ഈ പ്രചാരണം വ്യാജമാണ് എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Facebook post of Water Resources Minister Roshy Augustine

ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തോട് ചെയ്യുന്നത് വലിയ അനീതി ആണ്. സര്ക്കാര് വൃത്തങ്ങൾ ഔദ്യോഗികമായി നൽകുന്ന വാർത്തകൾ മാത്രം മുഖവിലയ്ക്ക് എടുക്കുക,”മന്ത്രിയുടെ പോസ്റ്റ് പറയുന്നു.

സൈക്ളോൺ ജാഗ്രത നിർദേശം ഇല്ല; ജാഗ്രത നിർദേശം കൊടുത്തത് ശക്തമായ കാറ്റിനും മഴയ്ക്കും

തുടർന്ന്, ഞങ്ങൾ സംസ്ഥാന  ദുരന്ത നിവാരണ കമീഷണർ​ ഡോ. എ. കൗശികനെ ബന്ധപ്പെട്ടു. “വരുന്ന ദിവസങ്ങളിൽ മഴയുമായി ബന്ധപ്പെട്ട ജാഗ്രത നിർദേശങ്ങൾ പല ജില്ലകളിലും നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

എന്നാൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിയിട്ടില്ല. ഒടുവിൽ പുറപ്പെടുവിച്ച കാലാവസ്ഥ ബുള്ളറ്റിൻ പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 21ന്  ഓറഞ്ച് അലേര്‍ട്ട്. ഈ   ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്,” കൗശികൻ വ്യക്തമാക്കി.

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

വായിക്കാം:പാലാ ബിഷപ്പ് ഹൗസിൽ നടക്കുന്ന ക്ലീനിങ്ങ് എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ 2018ലേത്

Conclusion

കേരളത്തിലെ ചില ജില്ലകളിൽ തീവ്രമഴ പെയ്യുമെന്നും ശക്തമായ കാറ്റ് വീശുമെന്നും  ജാഗ്രത നിർദേശം അധികാരികൾ നൽകിയിട്ടുണ്ട്. എന്നാൽ ഒരിടത്തും സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിയിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു.

Result: Partly False

Our sources

Water Resources Minister Roshy Augustine’s Facebook post


Telephone Conversation with State Disaster Management Commissioner A Kowsikan


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular