Tuesday, November 12, 2024
Tuesday, November 12, 2024

HomeFact CheckViralFact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത് 

Fact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്നു.

Fact: 2018-ൽ മൊറോക്കോയിൽ 30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തുന്നു.

ഒരാളുടെ ശരീരത്തിൽ തീപടരുന്ന ഒരു രംഗം “കണ്ണൂർ എയർപോർട്ടിൽ നിന്ന് പവർ ബാങ്ക് പോക്കറ്റിലിട്ട് ചാർജ് ചെയ്തതാണ്,” എന്ന വിവരണത്തോടെ വാട്ട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

 ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക:Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്

Fact Check/Verification

 ഞങ്ങൾ ഗൂഗിളിൽ ഒരു കീവേഡ്സെർച്ച് നടത്തി. അപ്പോൾ, 2018 ജൂൺ 4 ന് ഡിജിറ്റൽ വാർത്താ ഔട്ട്‌ലെറ്റായ, മൊറോക്കോ വേൾഡ് ന്യൂസിന്റെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അഗാദിറിലെ ഒരു സൂപ്പർമാർക്കറ്റിൻ്റെ പ്രവേശന കവാടത്തിൽ 30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തി മരിച്ചതിനെ കുറിച്ചാണ് റിപ്പോർട്ട്. ആ റീപ്പോർട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കാണാം.

Report by Morocco World News
Report by Morocco World News 

ഒരു പ്രാദേശിക മൊറോക്കൻ വെബ്‌സൈറ്റായ അഗാദിർ 24, ജൂൺ 4,2018ൽ കൊടുത്ത റിപ്പോർട്ട് അനുസരിച്ച്, 2018 ജൂൺ 3 ന് സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷ്ടിച്ച ഒരു വസ്തുവുമായി ആ മനുഷ്യനെ പിടികൂടി. തുടർന്ന്, കത്തുന്ന വസ്തുക്കളുമായി സൂപ്പർമാർക്കറ്റിലെത്തി അയാൾ സ്വയം തീകൊളുത്താൻ ശ്രമിച്ചു. ആ വ്യക്തിയുടെ ശരീരത്തിൽ മൂന്ന് ഡിഗ്രി പൊള്ളലേറ്റതായും പിന്നീട് നഗരത്തിലെ ഹാസൻ II ആശുപത്രിയിലേക്ക് മാറ്റിയതായും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

Report by Agadir 24
Report by Agadir 24

2019 മാർച്ച് 23 ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അവരുടെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ  കണ്ണൂരിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Facebook Post by Kannur International Airport Limited
Facebook Post by Kannur International Airport Limited

Conclusion

2018 -ൽ മൊറോക്കോയിൽ  30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തുന്ന ദൃശ്യങ്ങൾ, കണ്ണൂർ വിമാനത്താവളത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്നുവെന്ന അവകാശവാദത്തോടെ ഷെയർ ചെയ്യുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False

ഇവിടെ വായിക്കുക: Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല 

Sources
Report by Morocco World News on June 4, 2018
Report by Agadir 24 on June 4, 2018
Facebook Post by Kannur International Airport Limited on March 23, 2019

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular