ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ഇസ്ലാമിക് ജിഹാദിയേ യൂ പി പോലീസ് തൂക്കിയെടുത്തു അകത്തിട്ടു. ബിജെപിയോടും മോദി / യോഗിയോടുമുള്ള വിരോധം തീർക്കാനാണ് ശ്മാശാനങ്ങളിൽ മറവു ചെയ്യന്ന ശവശരീരങ്ങൾ എടുത്ത് ഗംഗയിൽ ഒഴുക്കിയിരുന്നത് എന്ന് പോലീസിനോട് ആലം സമ്മതിച്ചു. ഇപ്പോൾ ഗംഗയിലൂടെ ശവം ഒഴുകുന്നില്ല എന്ന് പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.കേരളത്തിലെ ഒരു മാധ്യമവും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വിമർശനവും പോസ്റ്റിലുണ്ട്. ഗംഗയിൽ കോവിഡ് രോഗം വന്നു മരിച്ച ശവങ്ങൾ ഒഴുക്കി നടക്കുന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.സജീവ് സജീവ് ശാഷൻ എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിവരണത്തിന് ഇതുവരെ 8 K ഷെയറുകളുണ്ട്. ബിജെപി ഇടമുളയ്ക്കൽ എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് വന്നിട്ടുണ്ട്.
Fact Check/Verification
ആദ്യം ഈ പോസ്റ്റിനു ഒപ്പമുള്ള പടം ഞങ്ങൾ റിവേഴ്‌സ് സേർച്ച് ചെയ്തു. ഇൻറർനെറ്റിൽ സുലഭമായി ലഭിക്കുന്ന ചിത്രമായിരുന്നു അത്.

അപ്പോൾ ഗംഗയിലെ മണൽതിട്ടയിൽ കുഴിച്ചിട്ടിരുന്ന ശവങ്ങൾ പുറത്തെടുക്കുന്നതിന്റെ വർത്തയ്‌ക്കൊപ്പം കൊടുത്തിരുന്ന ചിത്രമാണ് ഇത് എന്ന് മനസിലായി.

പിന്നീട് പോസ്റ്റിലെ വസ്തുതകളെ കുറിച്ച് അന്വേഷിക്കുന്നതിന്, ചില കീവേഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു.അങ്ങനെ ഒരു സംഭവം യു പിയിൽ നടന്നതായി ഒരു വാർത്തയും കണ്ടെത്താനായില്ല.

എന്നാൽ മൃതദേഹങ്ങൾ ഗംഗ നദിയിൽ ഒഴുക്കി നടന്നിരുന്നതിനെ കുറിച്ചുള്ള വാർത്തകൾ കിട്ടി.ഇന്ത്യൻ എക്സ്പ്രസ്സ്, ബിബിസി തുടങ്ങിയ മാധ്യമങ്ങൾ എല്ലാം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Conclusion
ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത് ഈ പോസ്റ്റിലെ വിവരങ്ങൾ അടിസ്ഥാനമില്ലാത്തതാണ് എന്നാണ്. പോസ്റ്റിൽ ഗംഗ തടത്തിൽ കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങൾ പുറത്തെടുക്കുന്ന വാർത്തയുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
Result: False
Our Sources
https://www.bbc.com/news/world-asia-india-57154564
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.