Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: പാലസ്തീനുകാർ പണം പിരിക്കാൻ ശവശരീരമായി അഭിനയിക്കുന്നു.
Fact: 2013ൽ ഈജിപ്‌തിലെ അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ.
കുറെ മൃതദേഹങ്ങള്‍ വെള്ള ത്തുണിയില്‍ പുതപ്പിച്ച് നിലത്ത് നിരത്തിയിട്ടിരിക്കുന്നതിന്‍റെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഇതിലെ ചില മൃതദേഹങ്ങള്‍ക്ക് ചലിക്കുന്നത് കാണം. ഇത് വെറും അഭിനയമാണ് എന്ന ആരോപണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
ഗാസയിലെ ഹമാസ് -ഇസ്രേയൽ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ. എന്നാൽ പല വീഡിയോകളുടെ വിവരണത്തിലും പാലസ്തീനിൽ നിന്നും ഉള്ള വീഡിയോ ആണെന്ന് നേരിട്ട് പറഞ്ഞിട്ടില്ല.
“എടാ കള്ളാ ഹമുക്കെ നീ ചത്തപോലെ കിടക്കട. വീഡിയോ എടുക്കട്ടെ,” എന്ന വിവരണം വിഡിയോയ്‌ക്കൊപ്പമുണ്ട്. പാലിവുഡ് എന്ന ഹാഷ്ടാഗ് ചില വീഡിയോകളിൽ കാണാം.
പാലിവുഡ് എന്നത് പാലസ്‌തീൻ തങ്ങളുടെ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തുന്നുവെന്ന് ആരോപിക്കുന്ന ഇസ്രായേലി സമൂഹ മാധ്യമ ഹാൻഡിലുകൾ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ്.
P M Sharma എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണും വരെ 1.6 k ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ പരിശോധിച്ചപ്പോൾ, Shirly Joseph എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 260 ഷെയറുകൾ ഉണ്ട്.
Johnson Mathew എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ 50 പേർ കൂടി ഷെയർ ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: പർദ്ദയിട്ടാത്തവർ ബസ്സിൽ കയറുന്നത് തടഞ്ഞോ?
Fact Check/Verification
ഞങ്ങൾ വീഡിയോയുടെ ഒരു കീ ഫ്രയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഈജിപ്ഷ്യന്‍ മാധ്യമമായ അല്‍ ബാദില്‍ 2013 ഒക്ടോബര്‍ 28ന് ഈ വീഡിയോ കൊടുത്തതായി മനസ്സിലായി.
ഈജിപ്തിലെ ഇസ്ലാമിസ്റ്റ് പ്രസിഡൻറ് മുഹമ്മദ് മുർസിയെ അട്ടിമറിച്ച “സൈനിക നടപടിയിൽ” അൽ-അസ്ഹർ സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതാണ് വീഡിയോയിൽ. അവർ രാജ്യത്തിന്റെ ഇടക്കാല നേതൃത്വത്തെ നിരാകരിക്കുകയും മുർസിയുടെ ഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒക്ടോബർ 28 ,2013ൽ അക്ബർ എലോം ടിവിയുടെ ഒരു യൂട്യൂബ് വീഡിയോയിൽ ആ പ്രതിഷേധം കുറച്ചു കൂടി വിശദമായി കൊടുത്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check:ഉമാ തോമസിന്റെ മകൻ പൊലീസ് പിടിയിലായോ?
Conclusion
ഈ വീഡിയോ കാണിക്കുന്നത് പൈസ പിരിക്കാനായി ശവശരീരമായി അഭിനയിക്കുന്നതല്ല, മറിച്ച് 2013-ൽ ഈജിപ്തിലെ അൽ-അസ്ഹർ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: False
Sources
Youtube video by elbadil. tv on October 28, 2013
Youtube video by Akhbar El yom TV on October 28,2013
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.