Wednesday, April 23, 2025
മലയാളം

Fact Check

കർണാടകത്തിൽ കോളേജ് വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഷെയർ ചെയ്യുന്നു

Written By Sabloo Thomas
Aug 31, 2022
banner_image


കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ  ഷെയർ ചെയപ്പെടുന്നുണ്ട്. കേരള പോലീസ് കൊടുത്ത ഒരു അറിയിപ്പ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

 ”രക്ഷിതാക്കൾ ജാഗ്രത പാലിക്കുക.കാസർഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ കൂത്തുപറമ്പ്, തുടങ്ങി പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ മക്കളെ കാത്ത് ലഹരി മാഫിയയും, മറ്റു ടീമും വലയിലാക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് നിങ്ങൾ നിങ്ങളുടെ മക്കൾ ബസ് കയറുന്ന സ്ഥലം സന്ദർശിക്കുക. അവരറിയാതെ ഫോളോ ചെയ്യുക. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച് ചെറിയ 7, 8, 9,10, +1, +2 പെൺകുട്ടികളെ അടക്കം ആണ് വലയിൽ വീഴ്ത്തിയത്. ലഹരി മാഫിയ പ്രണയം നടിച്ചു നിങ്ങളുടെ മക്കളെ വശത്താക്കും, മിട്ടായി രൂപത്തിൽ എന്തെങ്കിലും നൽകും. ഓരോ രക്ഷിതാക്കളും മക്കളുടെ സ്കൂൾ പോക്ക് വരവ് ശ്രദ്ധിക്കുക. നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതല പെടുത്തുക. ചെറിയ മക്കളെ വല്ലാതെ ലഹരി മാഫിയ ലക്ഷ്യമാക്കുന്നു.*Protection team*Jana Maitri Police. ഫാമിലി, ഫ്രണ്ട്സ്, സ്കൂൾ ഗ്രൂപ്പിൽ അടക്കം share ചെയ്യുക.,” എന്നാണ് വീഡിയോയ്ക്ക് ഒപ്പം കൊടുത്തിരിക്കുന്ന കുറിപ്പ്.

Dhruva Keralam എന്ന ഐഡിയിൽ നിന്നുള്ള ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 25 ഷെയറുകൾ ഉണ്ടായിരുന്നു.

Dhruva Keralam ‘s Post

Varkala Vava എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ  ഈ പോസ്റ്റ് 21 പേർ ഷെയർ ചെയ്തതിട്ടുണ്ടായിരുന്നു. 

Varkala Vava‘s Post

Suneer Shajahan എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 5 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Suneer Shajahan ‘s Post

കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന പ്രചരണത്തിന്റെ പശ്ചാത്തലം

”കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന പരാതി  വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ആറ് വർഷത്തിനിടെ സ്‌കൂൾ കുട്ടികൾ ഉൾപ്പെട്ട 69 മയക്കുമരുന്ന് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. എക്‌സൈസ് വകുപ്പ് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇക്കാലയളവിൽ 30,869 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 29,208 കേസുകളിൽ വിവിധ കോടതികളിലായി കുറ്റപത്രം സമർപ്പിച്ചു,” നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പറയുന്നു.

”ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,” എന്ന് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി ആഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതും ഓർക്കാം.

“2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു,” അദ്ദേഹം പറഞ്ഞു.

ഇത്തരം കണക്കുകളുടെ പശ്ചാത്തലത്തിലാണ് ലഹരി വിരുദ്ധ വിമുക്തി മിഷന്റെ കീഴിൽ  മയക്കുമരുന്നിനെതിരെ കേരള സർക്കാർ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി സിപിഎം യുവജന സംഘടനയായ ഡിവൈഎഫ് ഐയും രംഗത്ത് വന്നിട്ടുണ്ട്. ”യുവാക്കൾക്കിടയിൽ ലഹരി മരുന്നുപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇടപെടലിനുള്ള നീക്കം. യുവജനങ്ങളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്ന്,” ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പ്രചരണങ്ങൾ നടക്കുന്നത്.

Fact Check/Verification

ആദ്യം പോസ്റ്റുകളിൽ പറയന്നത് പോലെ കേരള പോലീസ് രക്ഷിതാക്കള്‍ക്ക്  ജാഗ്രത  നിർദേശം നൽകിയിട്ടുണ്ടോ  എന്ന് പരിശോധിച്ചു. അപ്പോൾ അത് വ്യാജസന്ദേശമാണ് എന്ന അവരുടെ ഔദ്യോഗിക ഫേസ്ബുക്ക്  പേജിൽ കേരളാ പോലീസ് വ്യക്തമാക്കിയിരിക്കുന്നത് ഞങ്ങൾ കണ്ടു.”രക്ഷിതാക്കൾ ജാഗ്രത പാലിക്കുക എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല. എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു,” കേരള പോലീസ് വ്യക്തമാക്കുന്നു.

തുടർന്ന്, വീഡിയോയെ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ  കീ ഫ്രെയിമുകളായി  ഞങ്ങൾ വിഭജിച്ചു. എന്നിട്  ഗൂഗിളിൽ റിവേഴ്‌സ് സേർച്ച്  നടത്തി. അപ്പോൾ  TV 9 കന്നട ഇതേ വീഡിയോ അവരുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ  കർണാടകയിലുള്ള ശിവമോഗയിലെ ഒരു പ്രൈവറ്റ് കോളേജിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന അടികുറിപ്പോടെ ജൂലൈ 25 നു കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടു.

ഉദയാവാണി എന്ന കന്നഡ വെബ്സെറ്റും ശിവമോഗയിലെ ദൃശ്യങ്ങൾ എന്ന പേരിൽ ജുലൈ 25 ന് ഈ വീഡിയോ കൊടുത്തിട്ടുണ്ട്.

Screen grab of Udayavani’s news

കീ വേർഡ് സെർച്ചിൽ  ശിവമോഗയിലെ ഈ വൈറൽ ദൃശ്യങ്ങളെ കുറിച്ചുള്ള ദി ഹിന്ദുവിന്റെ ജൂലൈ 25 ലെ റിപ്പോർട്ട് കിട്ടി.

ഹിന്ദു റിപ്പോർട്ട് ഇങ്ങനെ പറയുന്നു:” ശിവമോഗയിലെ ഒരു കോളേജ് കാമ്പസിൽ ഒരു കൂട്ടം വിദ്യാർത്ഥികളെ  മദ്യപിച്ച നിലയിൽ  കാണിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലാകുന്നു. ഇവരിൽ രണ്ടു പേര്  നിലത്ത് കിടക്കുമ്പോൾ, രണ്ട് പേർ ബാലൻസ് ഇല്ലാതെ കറങ്ങുന്നത് വീഡിയോയിൽ കാണാം .ഇവർ ശിവമോഗ നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണെന്നാണ് സൂചന. സംഭവത്തിൽ ശിവമോഗ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ശിവമോഗ എസ്പി ബി.എം. ലക്ഷ്മി പ്രസാദ്  മാധ്യമങ്ങളെ അറിയിച്ചത്,  വിദ്യാർഥികൾ സാഗർ റോഡിലെ മദ്യവിൽപനശാലയിൽ നിന്നും മദ്യം കഴിച്ച് കോളേജിന് സമീപത്തെ ബസ് സ്റ്റാൻഡിൽ തിരിച്ചെത്തിയപ്പോൾ, ജീവനക്കാർ ഇവരെ ശ്രദ്ധിക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തുവെന്നാണ്. കോളേജധികൃതർ രക്ഷിതാക്കളെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിളിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.”

വായിക്കാം: ശബരിമല-പമ്പ റോഡിൽ പശുവിനെ പുലി പിടിക്കുന്നു എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ ഉത്തരാഖണ്ഡിലേതാണ്

Conclusion

കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ അല്ല ഇത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.ശിവമോഗയിലെ ഒരു കോളേജ് കാമ്പസിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ മദ്യപിച്ച നിലയിൽ  കണ്ടെത്തിയതാണ് വീഡിയോയിൽ.

Result:False

Sources

Facebook post by Kerala Police on August 24,2022

News report by TV 9 Kannada on July 25,2022

News report by Udayavani on July 25,2022

News report by The Hindu on July 25,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.