Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckViralFact Check: ഡിവൈ എഫ് ഐ സംസ്‌ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ് 

Fact Check: ഡിവൈ എഫ് ഐ സംസ്‌ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ് ഐ  സംസ്‌ഥാന സമ്മേളനത്തിന്റെത് എന്ന പേരിൽ ലൈംഗിക  ചേഷ്‌ടയുടെ പടമുള്ള ഒരു പോസ്റ്റർ, സമൂഹമാധ്യമങ്ങളില്‍ വ്യാപകയമായി പ്രചരിക്കുന്നുണ്ട്.

Pradeepkumar Vaipil's Post
Pradeepkumar Vaipil’s Post

ഇവിടെ വായിക്കുക:Fact Check: ‘കോട്ടയത്ത്  കണ്ട പെരുമ്പാമ്പ്’ എന്ന വീഡിയോ 2022ലേത്

Fact

ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു അപ്പോൾ 2022 മാര്‍ച്ച് 17നു ഡിവൈഎഫ്‌ഐ കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും സമാനമായ ചിത്രം ലഭിച്ചു. 2022ലെ ഡിവൈഎഫ്‌ഐ സംസ്‌ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചിത്രമാണത്. ഇപ്പോൾ വൈറലായ ചിത്രത്തിലെ എല്ലാവരെയും ചിത്രത്തിൽ കാണാം. ലൈംഗിക  ചേഷ്‌ടയുടെ പടമല്ല പോസ്റ്ററിൽ. പകരം മറ്റൊരു പടമാണ് അതിൽ. അതിൽ നിന്നും ഈ പോസ്റ്റർ എഡിറ്റ് ചെയ്താണ് ഇപ്പോൾ  പ്രചരിപ്പിക്കുന്നത് എന്ന്  മനസ്സിലായി. 

“ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേനത്തിന്‍റെ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹിമിന് നല്‍കി നിര്‍വഹിച്ചു. “ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ് കുമാര്‍ എംഎല്‍എ, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ജി സംഗേഷ് എന്നിവര്‍ പങ്കെടുത്തു.,” എന്നാണ് ചിത്രത്തിന്റെ കാപ്‌ഷൻ.

Facebook post by DYFI Kerala State Committee
Facebook post by DYFI Kerala State Committee

 2022 മാര്‍ച്ച് 17നു സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാറും, “പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം,” എന്ന പേരിൽ ഈ പടം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facerbook post by Adv. KS Arun Kumar
Facerbook post by Adv. KS Arun Kumar

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ എന്ന രീതിയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ചിത്രം എഡിറ്റഡാണ് എന്ന് ഇതിൽ നിന്നും മനസ്സിലായി.

Result:  Altered photo

ഇവിടെ വായിക്കുക: Fact Check: 7 എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ നിന്ന് നാട് കടത്തിയോ?

Sources
Facerbook post by Adv. KS Arun Kumar on March 17,2022
Facebook post by DYFI Kerala State Committee onMarch 17,2022

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular