Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം,കർഷക സമരത്തിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
മറക്കരുത്. 560 രക്തസാക്ഷികൾ.പരന്നൊഴുകിയ ചോരയിലും ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങൾക്കും മീതെയാണ് സഹനസമരത്തിൻ്റെ വിജയക്കൊടി പാറുന്നത്.” എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ഫോട്ടോയ്ക്കുള്ളിൽ, “ഇത് വെറുതെ നേടിയ വിജയമല്ല. പൊരുതി നേടിയ വിജയമാണ്.” എന്ന് എഴുതിയിട്ടുണ്ട്.
കണ്ണൂർ ആർമി എന്ന പ്രൊഫൈൽ വൺ മാൻ ആർമി 𝐎𝐍𝐄 𝐌𝐀𝐍 𝐀𝐑𝐌𝐘 എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ 8.3 k വ്യൂവുകളും 1K റിയാക്ഷനുകളും 2.3 K റിഷെയറുകളും ഉണ്ടായിരുന്നു,
Sasikala Puthuvelilയുടെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 52 ഷെയറുകൾ ഉണ്ടായിരുന്നു.
Swaroop Tk എന്ന ഐഡി പങ്കിട്ട പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 25 ഷെയറുകൾ ഉണ്ടായിരുന്നു.
Fact check/Verification
ഞങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ ഈ ഫോട്ടോ ജൂൺ17, 2019 ൽ ഡൽഹി പോലീസിന്റെ മർദ്ദനത്തെ തുടർന്ന് ശരീരത്തിൽ പാടുമായി സർദാർ എന്ന വിവരണത്തോടെ ഹരിയാന ടൈംസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.
SikhSangarsh എന്ന ട്വീറ്റർ ഹാൻഡിലും സമാനമായ വിവരണത്തോടെ ഈ ഫോട്ടോ കൊടുത്തിട്ടുണ്ട്.
Sikhpa എന്ന വെബ്‌സൈറ്റിലും ജൂൺ 19,2019ൽ ഇതേ പടം കൊടുത്തിട്ടുണ്ട്. ശരബ്ജിത്ത് സിംഗ് എന്ന ഓട്ടോ ഡ്രൈവറിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചുവെന്നും അത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പോലീസ് മർദ്ദിച്ചുവെന്നുമാണ് ആരോപണം എന്നാണ് വെബ്‌സൈറ്റ് പറയുന്നത്.
Sikhpa വെബ്‌സൈറ്റ് പോലീസ് സിഖ് ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന മറ്റൊരു പടവും കൊടുത്തിട്ടുണ്ട്.
കൂടുതൽ അന്വേഷിച്ചപ്പോൾ The Tribune ജൂൺ 17,2019ൽ ഈ വാർത്ത വിശദമായി കൊടുത്തിട്ടുണ്ട് എന്ന് മനസിലായി.
“മുഖർജി നഗർ പോലീസ് സ്റ്റേഷന് പുറത്ത് ഒരു സിഖ് ഓട്ടോറിക്ഷാ ഡ്രൈവറെയും മകനെയും ഡൽഹി പോലീസ് ക്രൂരമായി മർദ്ദിച്ചു.
ഓട്ടോ ഡ്രൈവറെ വടികൊണ്ട് മർദിക്കുന്നതും മുഖത്ത് ചവിട്ടുന്നതും കണ്ടു.പിതാവിനെ മർദിക്കരുതെന്ന് മകൻ പോലീസിനോട് അപേക്ഷിച്ചെങ്കിലും പോലീസുകാർ ചെവിക്കൊണ്ടില്ല.”വാർത്ത പറയുന്നു.
The Tribuneലെ വർത്തയ്‌ക്കൊപ്പം കൊടുത്തിട്ടുള്ള പടം Sikhpa വെബ്‌സൈറ്റിൽ പോലീസ് സിഖ് ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന അതേ പടമാണ്.
ഇതിൽ നിന്നെല്ലാം ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം, കർഷക സമരത്തിൽ നിന്നല്ല എന്ന് മനസിലാക്കാം.
Conclusion
2019ൽ ഡൽഹി പോലീസ് ഒരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ചിത്രമാണ് കർഷക സമരത്തിന്റെത് പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസിലായി.
Result: False Connection
Our Sources
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.