ഈ ചിത്രത്തിൽ, ബി ജെ പി ഹിന്ദുവുണ്ട്
സിപിഎം ഹിന്ദുവുണ്ട്
കോൺഗ്രസ് ഹിന്ദുവുണ്ട്…..
രാഷ്ട്രീയം മറക്കുക…. മത പരമായി ചിന്തിക്കുക……
കാരണം….യഥാർത്ഥ ശത്രു മമതയല്ല….
ശിഖണ്ഡിയെ മുന്നിൽ നിർത്തിയുള്ള യുദ്ധം മാത്രമാണത്,എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റും ഫേസ്ബുക്കിൽ പറന്നു നടക്കുന്നുണ്ട്. അതിനൊപ്പം ചില ചിത്രങ്ങളും ഉണ്ട്. ഒരു അഭയാർഥി ക്യാമ്പിലേത് എന്ന് തോന്നിക്കുന്നതാണ് ഈ ചിത്രങ്ങൾ.അതായത് ഫോട്ടോയിൽ ഉള്ളതെല്ലാം ഹിന്ദുക്കളാണ് എന്നാണ് വിവക്ഷ.ഈ ചിത്രങ്ങളെ ഫേസ്ബുക്കിൽ ഇവ പോസ്റ്റ് ചെയ്ത ശ്രീരാജ് കൈമൾ എന്ന വ്യക്തി ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെടുത്തുന്നു.മെയ് അഞ്ചാം തീയതി ആദ്യം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റിനു ഇതുവരെ 776 ലൈക്കുകളും 638 ഷെയറുകളും ഉണ്ടായിട്ടുണ്ട്.

ഈ ചിത്രത്തിൽ സി പി എം ഹിന്ദുവുണ്ട്, ബി ജെ പി ഹിന്ദുവുണ്ട്, കോൺഗ്രസ് ഹിന്ദുവുണ്ട് എന്ന് പറയുന്നുവെങ്കിലും അതിലുള്ളവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരാണോ എന്ന് വ്യക്തമാക്കുന്നതോ, എല്ലാവരും ഹിന്ദുക്കളാണ് എന്ന് വ്യക്തമാക്കുന്നതോ ആയ തെളിവുകൾ പോസ്റ്റിൽ ഇല്ല.
Fact Check/Verification
പോസ്റ്റിൽ പറയുന്നപോലെ സിപിഎം, കോൺഗ്രസ്,ബിജെപി പാർട്ടികളിലെ ഹിന്ദുക്കളാണോ ഫോട്ടോയിൽ ഉള്ളത് എന്ന് അന്വേഷിക്കാൻ അവ റിവേഴ്‌സ് സെർച്ച് ചെയ്തു. അവ പൂർണിമ ശ്രീനിവാസൻ എന്ന ആൾ ട്വീറ്ററിൽ ഷെയർ ചെയ്ത ചിത്രങ്ങളാണ് എന്ന് മനസിലായി.

അവർ വാസ്തവത്തിൽ പ്രീതം റോയ് എന്ന ആളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുക മാത്രമായിരുന്നു.300 -400 ബി ജെ പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലെ ദുബ്രിയിലേക്ക് പലായനം ചെയ്തു.സങ്കടകരമായ സംഭവ വികാസം.ബംഗാളിന് ഗുജറാത്ത് മോഡൽ വേണ്ട, പക്ഷേ ഇപ്പോൾ ബംഗാൾ പിഎകെ, ബംഗ്ലാദേശ് മോഡലായി മാറി എന്നാണ് ആ ട്വീറ്റ്.
തുടർന്നുള്ള കീ വെർഡ് സെർച്ചിൽ,ബംഗാളിൽ നിന്നും ആസാമിലേക്ക് രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ആളുകൾ ഓടി പോയ സംഭവത്തെ കുറിച്ചുള്ള ആസാമിലെ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വാസ് ശർമയുടെ ട്വീറ്റ് ആണത്.അതിലൊരിടത്തും ഫോട്ടോയിലുള്ളതെല്ലാം ഹിന്ദുക്കളാണ് എന്ന് പറഞ്ഞിട്ടില്ല.

സമാനമായ ഫോട്ടോ ഹിന്ദു ദിനപത്രവും കൊടുത്തിട്ടുണ്ട്.അതിന്റെ കാപ്‌ഷനിലും ഫോട്ടോയിൽ ഉള്ളവരെല്ലാം ഹിന്ദുക്കളാണ് എന്ന് പറഞ്ഞിട്ടില്ല.

ബംഗാളിൽ നിന്നും ആസമിലേക്ക് ആളുകൾ ഓടി പോയ മറ്റൊരു സംഭവം കൂടി ശർമ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഈ ട്വീറ്റിനെ ഉദ്ധരിച്ചു ടൈംസ് നൗ വാർത്ത കൊടുത്തിട്ടുണ്ട്.

ഈ ട്വീറ്റിൽ ശർമ്മ പറയുന്നു:ബംഗാളിലെ ഫാലിമാരി, രാംപൂർ ഗ്രാമങ്ങളിൽ നിന്നുള്ള സ്സഹായരുമായ ആളുകളെ കോവിഡ് പരിശോധനയ്ക്ക് ശേഷം ആസാമിലെ ശ്രീരാംപൂർ എംജിആർ എംഇ സ്‌കൂളിൽ താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നു.

ടൈംസ് നൗ കൊടുത്ത വാർത്ത ഇന്ത്യ ടുഡേ പോലുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സമാനായ സംഭവങ്ങൾ മറ്റു ചില പത്രങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിലൊരു റിപ്പോർട്ട് ബംഗാളിലെ പ്രധാന പത്രങ്ങളിൽ ഒന്നായ ടെലിഗ്രാഫിന്റെതാണ്.ടെലിഗ്രാഫിന്റെ റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെയാണ്.’തുഫംഗഞ്ചിലെ ബാലഭൂത്തിലെ ബിജെപി അനുഭാവിയായ പബിത്ര കുമാർ റോയ് പറഞ്ഞു: “മെയ് 2 ന് ഞങ്ങളുടെ ഗ്രാമത്തിൽ ഒരു സംഘർഷത്തിന്റെ സാധ്യത ഉണ്ടായി വന്നു. ഗ്രാമത്തിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ പ്രവർത്തകൻ ജാഹിറുൽ ഹക്ക് എന്റെ വീട്ടിലെത്തി. അദ്ദേഹം എന്നോട് ഗ്രാമം വിട്ടു പോകാൻ അഭ്യർത്ഥിച്ചു, ഞങ്ങളുടെ ഗ്രാമവാസികളല്ലാത്ത സാമൂഹിക വിരുദ്ധർ ബിജെപി അനുഭാവികളുടെ വീടുകൾ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ കുടുംബത്തോടൊപ്പം പുറപ്പെടുമ്പോൾ, അന്തർസംസ്ഥാന അതിർത്തി വരെ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. ”
സംഘപരിവാർ അനുഭാവികൾ ആരോപിക്കും പോലെ കൂച്ച് ബെഹാറിലേത് വർഗീയമായ പ്രശ്നങ്ങളായിരുന്നില്ല എന്ന് ദുരിതബാധിതർ ചൂണ്ടിക്കാട്ടി.

ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ നിന്നും അക്രമിക്കപ്പെട്ടവരിൽ മുസ്ലിമുകളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതിൽ 60 വയസുള്ള ഷുക്കൂർ അലി എന്ന വൃദ്ധനെ ടെലിഗ്രാഫ് ഉദ്ധരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ച ശേഷം, സായുധ സംഘങ്ങൾ ഞങ്ങളെ ആക്രമിച്ചു. ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ ഓടിപ്പോയി. അക്രമികൾ ഹിന്ദുക്കളെയോ മുസ്ലീങ്ങളെയോ വേർതിരിച്ചില്ല .വിവേചനരഹിതമായി ഞങ്ങളുടെ വീടുകളിൽ ആക്രമണം നടത്തി. ഞങ്ങളെപ്പോലുള്ള നിസ്സാരായ ഗ്രാമീണർക്കെതിരെ ഇത്തരം ആക്രമണങ്ങൾ സംഘടിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല, ”അലി പറഞ്ഞു. ഇതാണ് ടെലിഗ്രാഫ് പത്രം അക്രമത്തെ കുറിച്ച് പറയുന്നത്.
Conclusion
ബംഗാളിൽ നിന്നും ആസാമിലേക്ക് ഓടി പോയവരുടെ ഫോട്ടോകൾ ആണിത്. അതിലുള്ളവരെല്ലാം പോസ്റ്റിൽ പറയുന്നത് പോലെ സിപിഎം,കോൺഗ്രസ്സ്, ബിജെപി പാർട്ടികളിൽ ഉള്ള ഹിന്ദുക്കളാണ് എന്നതിന് ഒരു തെളിവുമില്ല. അങ്ങനെ ഒരു കാര്യം ഈ വിഷയം ആദ്യം ട്വീറ്റ് ചെയ്ത ആസാമിലെ ബിജെപി നേതാവ് ഹിമന്ത ബിശ്വാസ് ശർമയോ ഉന്നയിച്ചിട്ടില്ല.ഈ വിഷയങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളും അങ്ങനെ പറഞ്ഞിട്ടല്ല.ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ നിന്നും അക്രമിക്കപ്പെട്ടവരിൽ മുസ്ലിമുകളും ഉണ്ടായിരുന്നുവെന്ന് വ്യക്തവുമാണ്.
Result: Misleading
Sources
https://www.timesnownews.com/india/west-bengal/article/bengal-post-poll-violence-bjp-claims-exodus-persecution-of-people-himanta-biswa-sarma-puts-out-list/753470
https://www.indiatoday.in/india/story/bjp-workers-flee-bengal-post-poll-violence-seek-shelter-assam-1798910-2021-05-05
https://www.telegraphindia.com/west-bengal/west-bengal-assembly-elections-2021-cooch-behar-residents-in-assam-camp/cid/1814797
https://www.thehindu.com/news/national/morning-digest-may-5-2021/article34485175.ece
https://twitter.com/himantabiswa/status/1389963465427546122
https://twitter.com/ipritamroy1/status/1389593706626371587/photo/1
https://twitter.com/himantabiswa/status/1389578848086335492/photo/1
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.