Monday, December 23, 2024
Monday, December 23, 2024

HomeFact Checkഎത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന് കെഎസ്ഇബിയുടെ പേരിൽ പ്രചരിക്കുന്ന  സന്ദേശം വ്യാജം


എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന് കെഎസ്ഇബിയുടെ പേരിൽ പ്രചരിക്കുന്ന  സന്ദേശം വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ  സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ ലഭിക്കുന്നുണ്ട്. പ്രധാനമായും ഇംഗ്ലീഷിലാണ് സന്ദേശങ്ങൾ.

Screen shot of Whatsapp’s message

എസ്എം എസ് ആയും സന്ദേശം  ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.

Screen shot of SMS messages

 ഇത്തരം സന്ദേശങ്ങൾ മലയാളത്തിലും ലഭിക്കുന്നു.

Screen shot of Whatsapp Message in Malayalam

Fact Check/Verification

എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും എന്ന സന്ദേശത്തിന്റെ  നിജസ്ഥിതി അറിയാൻ  കീ വേർഡ്‌ സെർച്ച് ചെയ്തു. അപ്പോൾ കേരളാ പോലീസ് നവംബർ 16, 2022ൽ കൊടുത്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. 

Screen shot of Kerala Police’s Post

പോലീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് സംഘം ജാർഖണ്ഡിൽ എത്തി പ്രതി കിഷോർ മഹതോയെ പിടികൂടിയത്.

24 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്നുമുള്ള സന്ദേശം കെഎസ്ഇബി ലോഗോയോടു കൂടിയ വ്യാജ ബില്ലിനൊപ്പം വാട്ട്സ് ആപ്പിലേക്ക് അയച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പോസ്റ്റിൽ പറയുന്നു. കുടിശിക തുകയെന്ന് ബില്ലിൽ സൂചിപ്പിപ്പിച്ചിരുന്ന 625 രൂപ ജാർഖണ്ഡ് സ്വദേശി നൽകിയ നമ്പറിലേക്ക് തട്ടിപ്പിനിരയായ തിരികെ അയച്ചു നൽകി.

തുടർന്ന്,ചെട്ടികുളങ്ങര സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ നഷ്ടപ്പെട്ടു.അര മണിക്കൂറിനുള്ളിൽ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഈ തുക മാറ്റപ്പെട്ടത് എന്നും പോസ്റ്റ് പറയുന്നു.

ജൂലൈ 16 2022 ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെഎസ്ഇബി) ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ,എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും, എന്ന സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതിന് പുറമേ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കും എന്ന പേരിലും സന്ദേശങ്ങൾ ഉപഭോക്താവിന് ലഭിക്കുന്നുണ്ട് എന്നാണ് കെഎസ്‌ഇബി പോസ്റ്റിൽ പറയുന്നത്.

Screen shot of KSEB’s Post on July 15,2022

”സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.

കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല.”

ഡിസംബർ 29 2021 ൽ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലും എന്ന എത്രയും വേഗം പണമടച്ചില്ലെങ്കിൽ  വൈദ്യൂതി വിച്ഛേദിക്കും സന്ദേശം വ്യാജമാണ് എന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശം നൽകുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ സമ്മാനവും ആ പോസ്റ്റിൽ കെഎസ്ഇബി പ്രഖ്യാപിച്ചിരുന്നു.

KSEB post on December 29,2021

”കെ എസ് ഇ ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗ്ഗങ്ങളുണ്ട്. wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈൽ പെയ്മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാവുന്നതാണ്.

ബിൽ പെയ്മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്,” എന്നാണ് സന്ദേശം പറയുന്നത്.

വായിക്കാം:മിനിക്കോയ് വിമാനത്താവളം എന്ന രീതിയിൽ  പ്രചരിക്കുന്ന  ചിത്രത്തിന്റെ വാസ്തവം എന്താണ്?

Conclusion

‘വൈദ്യുതി ബിൽ കുടിശ്ശിക ഉണ്ട്, ഇന്ന് അർദ്ധ രാത്രിയോടെ വൈദ്യൂതി വിച്ഛേദിക്കും’ എന്ന തരത്തിൽ എസ്എംഎസ് വഴിയും വാട്ട്സ്ആപ്പിലും പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇത് വിശ്വസിച്ച് അവർ പറയുന്ന മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ പൈസ നഷ്‌ടപ്പെട്ടാൻ സാധ്യത ഉണ്ട്.

Result: False

Sources

Facebook post by Kerala Police on November 16,2022

Facebook Post by KSEB on July 26,2022


Another post by KSEB in on December 29,2021


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular