Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മിനിക്കോയ് വിമാനത്താവളം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോകൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.” ഇന്ത്യൻ മഹാസമുദ്രം മുഴുവൻ ഇന്ത്യൻ നിയന്ത്രണത്തിലാക്കാൻ വേണ്ടി വ്യോമസേനക്കായി ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു. ഈ എയർപോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിലെ 80% വാണിജ്യ കപ്പലുകളും സഞ്ചരിക്കുന്ന ഇന്ത്യൻ മഹാസമുദ്രം മുഴുവനായി ഇന്ത്യൻ നേവിയുടേയും, ഇന്ത്യൻ എയർഫോഴ്സിൻ്റെയും പരിപൂർണ്ണ നിയന്ത്രണത്തിലാകും.” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
Vijaya Kumar R Lന്റെ ഈ വിഷയത്തിലുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ, 212 പേർ ഷെയർ ചെയ്തിട്ടുണ്ട്.
K Subash Kannoth എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 202 ഷെയറുകൾ ഉണ്ടായിരുന്നു.
Gayathri Girish എന്ന ഐഡി പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഞങ്ങൾ കാണുമ്പോൾ അതിന് 201 ഷെയറുകൾ ഉണ്ടായിരുന്നു.
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ പുതിയ എയര്‍പോര്‍ട്ട് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ ഒരു സേർച്ച് നടത്തി. അപ്പോൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ ആളോട് ചെയ്ത ഒരു ടെൻഡർ കണ്ടു. മിനിക്കോയ് എയർപോർട്ടിന്റെ ഫിസിബിലിറ്റി സ്റ്റഡി നടത്താൻ ടെക്നിക്കൽ കൺസൽട്ടൻന്റിന്റെ നിയമനത്തിനുള്ളതാണ് ജനുവരി 5 2022 ൽ അപ്ലോഡ് ചെയ്ത ടെൻഡർ. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആയിരുന്നു.
2022 നവംബര്‍ 7 ന് ഹിന്ദുസ്ഥാൻ സമാചാർ കൊടുത്ത വാർത്തയിലും കേന്ദ്ര സർക്കാർ മിനിക്കോയ് വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നുണ്ട്.
”വലിയ വ്യോമസേന വിമാനങ്ങൾക്കും വാണിജ്യ വിമാനങ്ങൾക്കും പറന്നുയരാൻ കഴിയുന്ന 2500 മീറ്റർ നീളമുള്ള എയർസ്ട്രിപ്പ് കേന്ദ്രസർക്കാർ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ ആസൂത്രണം ചെയ്യുന്നു. തന്ത്രപ്രധാനമായ ഈ എയർസ്ട്രിപ്പ് ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികൾ നിരീക്ഷിക്കാൻ സഹായിക്കും. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചു, ബജറ്റിൽ അതിനുള്ള അന്തിമരൂപം നൽകും.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പദ്ധതി വാർത്തകളിൽ നിറഞ്ഞിരുന്നുവെങ്കിലും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇത് വേഗത്തിലാക്കി. നിലവിൽ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവയുടെ ഭരണാധികാരിയാണ് അദ്ദേഹം. തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന മിനിക്കോയ്, നാവികസേനയുടെ ഏറ്റവും വലിയ താവളങ്ങളിലൊന്നായ കൊച്ചിക്ക് സമീപമാണ്. അതിനാൽ ഇന്ത്യൻ മഹാസമുദ്രത്തെ നിരീക്ഷിക്കാൻ ഈ എയർസ്ട്രിപ്പ് ഇന്ത്യയെ സഹായിക്കും,” വാർത്ത പറയുന്നു.
എന്നാൽ,മിനിക്കോയ് വിമാനത്താവളം എന്ന പേരിൽ പ്രചരിക്കുന്ന പടം ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സേർച്ച്ചെയ്തപ്പോൾ, മാലി എയർപോർട്ടിന്റെ വെബ്‌സൈറ്റായ maleairport.comൽ നിന്നും ലഭിച്ചു. ”Male International Airport (IATA: MLE, ICAO: VRMM) ആണ് മാലിദ്വീപിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. തലസ്ഥാനമായ മാലി ദ്വീപിന് സമീപമുള്ള നോർത്ത് ആൺ അറ്റോളിലെ ഹുൽഹുലെ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത് എന്നാണ്,” ചിത്രത്തിനോടൊപ്പമുള്ള വിവരണം.
www.istockphoto.com എന്ന ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റും മാലിദ്വീപിലെ എയർപോർട്ട് എന്ന നിലയിൽ പടം കൊടുത്തിട്ടുണ്ട്.
Jack Z എന്ന യൂട്യൂബ് ചാനൽ നിന്നും മാലിദ്വീപിലെ ഏറ്റവും മനോഹരമായ ഫ്ലൈറ്റും ലാൻഡിംങ്ങ്, Male Velana International Airport ൽ എയർബസ് A330 എന്ന വിവരണത്തോടെ 2021 ഒക്ടോബർ 3 ന് ഈ എയർപോർട്ട് അടങ്ങുന്ന വീഡിയോ കൊടുത്തിട്ടുണ്ട്.
ഈ ചിത്രം മാലി ദ്വീപ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മിനിക്കോയ് ദ്വീപില്‍ എയര്‍പോര്‍ട്ട് നിര്‍മാണം ആരംഭിച്ചിട്ടില്ല.
Sources
Tender of Minicoy airport in the Airport Authority of India website on Janauary 5,2022
Report on Hindustan Samachar on November 7,2022
Photo from Maleairport.com
Photo in istockphoto.com
Youtube video of Jack Z on October 3,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.