Sunday, November 10, 2024
Sunday, November 10, 2024

HomeFact CheckViralKarnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്

Karnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

പോലീസ് ലാത്തി ചാർജിൽ Karnalൽ മരിച്ച സുശീൽ കാജളിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കർഷക സമരത്തിനിടയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ധീര രക്തസാക്ഷി സുശീൽ കാജൾ ആദരാഞ്ജലികൾ എന്ന വിശേഷണത്തോടെയാണിത്.

ഹരിയാനയിലെ കർണാലിൽ പൊലീസ്‌ ലാത്തി ചാർജിൽ  പരിക്കേറ്റ ഒരു കർഷകൻ ആശുപത്രിയിൽ വെച്ചു മരിച്ചു. കർണാലിലെ റായ്‌പ്പുർ ജതൻ സ്വദേശിയായ സുശീൽ കാജളാണ് ലാത്തിയടിയെ തുടർന്ന്‌ മരിച്ചത്‌.

പൊലീസ്‌ മർദനത്തിൽ പരിക്കേറ്റ നിരവധി കർഷകർ ആശുപത്രിയിൽ ചികിത്സയിലാണ്‌.  മർദനത്തെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും നിശിതമായി വിമർശിച്ചു.

കർഷക സമരത്തെ ചോരയിൽ മുക്കാനാണ്‌ ഹരിയാനയിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.

ഇതിനെ കുറിച്ച് ദേശാഭിമാനി അടക്കമുള്ള മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് പോസ്റ്റുകൾ വൈറലായത്.

Parappel Biju എന്ന ഐഡിയിൽ നിന്നും വന്ന പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 55 ഷെയറുകൾ കണ്ടു.

ആർകൈവ്ഡ് ലിങ്ക്

 നവയുഗം  എന്ന ഐഡിയിൽ നിന്നും വന്ന പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 435 ഷെയറുകൾ ഉണ്ടായിരുന്നു.

ആർകൈവ്ഡ് ലിങ്ക് 

മറ്റു നിരവധി പ്രൊഫൈലുകളിൽ നിന്നും ഈ ഫോട്ടോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

Fact Check/Verification

ഞങ്ങൾ പരിശോധിച്ചപ്പോൾ സുശീൽ കാജളിന്റേത് എന്ന പേരിൽ മറ്റൊരു ഫോട്ടോ കൂടി വൈറലാവുന്നുണ്ട് എന്ന് മനസിലായി.

സി പി എമ്മിന്റെ പോഷക സംഘടനയായ കർഷക സംഘം അടക്കം അത് ഷെയർ ചെയ്തിട്ടുണ്ട്.

അത് കൊണ്ട് തന്നെ ഇതിൽ ഏത് ഫോട്ടോ ആണ് യഥാർത്ഥ സുശീൽ കാജളിന്റേത് എന്നറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു.

അപ്പോൾ ക്വിന്റിന്റെ ഒരു റിപ്പോർട്ട് കിട്ടി. ‘അമ്മ കൊടുത്ത ഹൽദി ദൂത് ആയിരുന്നു സുശീൽ കാജളിന്റേ അവസാന ഭക്ഷണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിനൊപ്പം കൊടുത്ത ഫോട്ടോ സിപിഎമ്മിന്റെ കർഷക സംഘം ഫേസ്ബുക്കിൽ കൊടുത്ത ആളിന്റേതാണ്.

പഞ്ചാബി മാധ്യമമായ അജിത്തും  മരിച്ച സുശീൽ കാജളിന്റേതായി കൊടുത്തിരിക്കുന്നത് ഈ ഫോട്ടോയാണ്.

Karnalൽ മരിച്ച സുശീൽ കാജളിന്റേത് അല്ലെങ്കിൽ  ആദ്യത്തെ ഫോട്ടോ ആരുടേത്?

ഞങ്ങളുടെ പഞ്ചാബി ഫാക്ട് ചെക്ക് ടീം ചില പഞ്ചാബി മാധ്യമങ്ങളും സമൂഹ മാധ്യമ പേജുകളും പരിശോധിച്ചതിൽ നിന്നും  ആദ്യത്തെ ഫോട്ടോയിലെ ആളെ മനസിലാക്കാനായി.

 കർഷക സമരത്തെ കുറിച്ച് ഫേസ്ബുക്ക് ലൈവിൽ കൊടുത്തിരിക്കുന്ന ഈ റിപ്പോർട്ടിൽ ആ ഫോട്ടോയിലെ വ്യക്തിയെ കാണാം. അദ്ദേഹത്തിന്റെ പേര് മഹീന്ദ സിങ് പുനിയാ എന്നാണ്. 

കർഷക സമര നേതാവ് അഭിമന്യൂ കൊഹാർ, ലാത്തി ചാർജിൽ പരിക്കേറ്റ അദ്ദേഹത്തെയും സഹോദരനെയും കാണാൻ പോയ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

മൻജീത് ലാലാർ ചൗഗാവ് എന്ന ഐഡിയിൽ നിന്നും അദ്ദേഹത്തെയും സഹോദരനെയും കാണുന്ന ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

വായിക്കാം:America ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനികളുടെ വീഡിയോ അല്ലിത്

Conclusion

ഈ ഫോട്ടോ  സുശീൽ കാജളിന്റേതല്ല. മഹീന്ദ സിങ് പുനിയാ എന്ന ആളുടേതാണ്. ലാത്തി ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മരിച്ചത്  സുശീൽ കാജൾ  ആണ്. മഹീന്ദ സിങ് പുനിയയ്ക്ക് ലാത്തി ചാർജിൽ പരിക്കേറ്റിരുന്നു.

Result: False

Our Sources

The Quint

Punjabi media outlet Ajit

Farmer leader Abhimanyu Kohar’s Facebook post

Manjeet Laller Chogawan’s Facebook Post

Gaon Savera’s Facebook Live

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular