Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ ഇരിക്കുന്നത്.”ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി ചെന്ന് ചാടി കൊടുക്കുന്നത്,” വാട്ട്സ്ആപ്പിൽ വൈറലായിരിക്കുന്ന വീഡിയോയുടെ വിവരണം പറയുന്നു.
വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ ലോറി നീങ്ങുന്നത് തറനിരപ്പിൽ നിന്നും ഉയരത്തിലാണ് എന്ന് മനസിലാവും. പോരെങ്കിൽ അതിന്റെ ഓഡിയോയിൽ കേൾക്കുന്ന ശബ്ദം ലോറിയുടേതല്ലെന്നും ട്രെയിൻ ഓടുന്നതിന്റേതാണ് എന്നും വ്യക്തമാണ്.
“ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി ചെന്ന് ചാടി കൊടുക്കുന്നത്,” എന്ന വാട്ട്സ്ആപ്പിൽ വൈറലായിരിക്കുന്ന വീഡിയോയുടെ വിവരണം ഉപയോഗിച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ ഇതിനെ കുറിച്ചുള്ള മോട്ടോർ വാഹന വകുപ്പിന്റെ ജനുവരി 27,2023 ലെ പോസ്റ്റ് കിട്ടി.

Kerala Police ജനുവരി 27,2023 ലെ ഫേസ്ബുക്ക് വീഡിയോയിൽ,”ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ്,” എന്ന് വ്യക്തമാക്കുന്നു.

ഡിസംബർ 23,2019 ലെ ഒരു യൂട്യൂബ് വീഡിയോയിൽ പിഐബി, എന്താണ് റോറോ സർവീസ് എന്ന് വ്യക്തമാക്കുന്നു. “റോൾ ഓൺ – റോൾ ഓഫ് (RO-RO) – റെയിൽവേ വാഗണുകൾക്ക് മുകളിലൂടെ ട്രക്കുകൾ കയറ്റി പോവുന്ന സവിശേഷമായ ഒരു സംവിധാനം. കുറഞ്ഞ ഇന്ധന ഉപഭോഗം, ട്രക്കിന്റെയും ടയറുകളുടെയും തേയ്മാനം കുറയുക, കഠിനമായ സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യാതെ ഡ്രൈവർമാർക്ക് ആശ്വാസം പകരുക എന്നിങ്ങനെ വ്യത്യസ്ത രീതികളിൽ ഈ സേവനം ട്രക്ക് ഡ്രൈവർമാരെ സഹായിച്ചിട്ടുണ്ട്,” പിഐബി വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നു.

തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സമൂഹ മാധ്യമ വിഭാഗത്തിൽ ഉള്ള നജീബ് മജീദിനെ വിളിച്ചു, “വീഡിയോ പുതിയതാണ്. എവിടെ ചിത്രീകരിച്ചതാണ് എന്നും ആരാണ് ദൃശ്യത്തിൽ ഉള്ളത് എന്നും ഞങ്ങൾ അന്വേഷിച്ചു വരികയാണ്, എന്തായാലും വീഡിയോയിയുടെ ഉള്ളടക്കം കുറ്റകരമാണ്. അത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. വീഡിയോയുടെ അവസാനം ഏത് റോറോ സർവീസിൽ ചിത്രീകരിച്ചതാണ് എന്ന ഒരു അറിയിപ്പ് പോലും കൊടുക്കാതെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവറുടേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ എടുത്തതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ് അത്.
Sources
Facebook post by Kerala Police on January 27,2023
Facebook Post by MVD Kerala on January 27,2023
Youtube Video by PIB India on December 23,2019
Telephone conversation with Najeeb Majeed of MVD Social media cell
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.