Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckMissionaries of Charityയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രം മരവിപ്പിച്ചോ? മമതാ ബാനർജിയുടെ ട്വീറ്റ്...

Missionaries of Charityയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രം മരവിപ്പിച്ചോ? മമതാ ബാനർജിയുടെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity) എല്ലാ അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് കേന്ദ്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്ന് തുടങ്ങുന്ന പോസ്റ്റുകൾ മലയാളത്തിൽ വൈറലാവുന്നുണ്ട്.

ഡിസംബർ 25 ന് ക്രിസ്‌മസ്‌ ദിനത്തിൽ മദർ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് മലയാളത്തിൽ പോസ്റ്റുകൾ വരുന്നത്.

Mamata Banarjee’s Tweet

ക്രിസ്മസ് ദിനത്തിൽ അസംഖ്യം ആക്രമണങ്ങൾ  കൃസ്ത്യൻ പാതിരിമാർക്കും കന്യാസ്ത്രീകൾക്കും പള്ളികൾക്കും നേരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നുവെന്ന ആരോപണവുമായി ബന്ധിപ്പിച്ചാണ് ചിലരെ ഈ അവകാശവാദം പ്രചരിപ്പിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ക്രിസ്ത്യൻ വിശ്വാസികൾക്ക് എതിരെ നടന്നതായി NDTV,OutlookHindustan Times,The News MinuteNDTV, തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലം കൂടി വിവരിച്ചാണ് പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്.   

Usman Hameed Kattappana എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിനു 221 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ മിശിഹായുടെ സ്നേഹിതർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 73 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

ഈ അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ, ന്യൂസ്‌ചെക്കർ ‘Missionaries of Charity,’ ‘bank account frozen’, എന്നീ വാക്കുകൾ ഉപയോഗിച്ച്  കീവേഡ് സെർച്ച് നടത്തി. അപ്പോൾ  ഡിസംബർ 28നുള്ള  പിഐബി (PIB)യുടെ ഒരു പത്രക്കുറിപ്പ് കിട്ടി. “ആഭ്യന്തര മന്ത്രാലയം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല. തങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി തന്നെ എസ്ബിഐക്ക് അപേക്ഷ അയച്ചതാണ് എന്ന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു,” എന്നാണ്  PIBയുടെ പത്രക്കുറിപ്പ് പറയുന്നത്.

PIBയുടെ പത്രക്കുറിപ്പ് അനുസരിച്ച്, “മിഷണറീസ് ഓഫ് ചാരിറ്റിയുടെ FCRA രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്  (FCRA 2010 ) 2010  പ്രകാരമുള്ള അപേക്ഷ, FCRA 2010 പ്രകാരമുള്ള യോഗ്യതാ വ്യവസ്ഥകളും  ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ റൂൾസ് (2011) പ്രകാരമുള്ള നിയമങ്ങളും, പാലിക്കാത്തതിന്നാൽ  2021 ഡിസംബർ 25-ന് നിരസിക്കപ്പെട്ടു. ഇത് പുനഃപരിശോധിക്കണം എന്ന് മിഷനറീസ് ഓഫ് ചാരിറ്റി അഭ്യർത്ഥയ്‌ക്കുകയോ അതിനു വേണ്ടി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വക്താവ് സുനിത കുമാറിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ (India Today) ഇങ്ങനെ  റിപ്പോർട്ട് ചെയ്യുന്നു, “ഇതിനെക്കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. ഇതൊന്നും എനിക്കറിയില്ല. ഇന്ത്യാ ഗവൺമെന്റ് ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. ബാങ്ക് ഇടപാടുകൾ നന്നായി നടക്കുന്നു. എല്ലാം ശരിയാണ്. ”മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒരു അറിയിപ്പ് മാധ്യമപ്രവർത്തകരായ ശിവ് അരൂർ, ഇന്ദ്രജിത് എന്നിവർ   ട്വിറ്ററിൽ പങ്കിട്ടു. ആ അറിയിപ്പ് ഇങ്ങനെ  പറയുന്നു, “മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഒരു ബാങ്ക് അക്കൗണ്ടും മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടില്ല.”

Image Courtesy: Twitter/@iindrojit
Tweet by Shiv Aroor
Tweet by Indrajit

 ഞങ്ങളുടെ ഇംഗ്ലീഷ്, ബംഗ്ലാ ഫാക്ട് ചെക്ക് ടീമുകൾ ഈ അവകാശവാദം മുൻപ് പരിശോധിച്ചിട്ടുണ്ട്.

Conclusion

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചുവെന്ന്  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ അവകാശവാദം തെറ്റിദ്ധാരണാജനകമാണ്. ഇതിനെ ചുവടു പിടിച്ചാണ് മലയാളത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക്  അക്കൗണ്ടുകൾ കേന്ദ്രം  മരവിപ്പിച്ചിട്ടില്ല. പക്ഷേ FCRA രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു.

വായിക്കാം: CDB വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ നിയമിച്ചത് പിണറായി അല്ല

Result:Misleading Content/Partly False

Our Sources

PIB

India Today 

Shiv Aroor


Indrajit

NDTV


Outlook


Hindustan Times


The News Minute


NDTV

Mamata Banarjee


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular