Monday, December 23, 2024
Monday, December 23, 2024

HomeFact CheckPoliticsപ്രധാനമന്ത്രി മോദിയുടെ 'ഫോട്ടോ ഭ്രമത്തെ' കളിയാക്കാൻ  പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക  

പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കാൻ  പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക  

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ‘ഫോട്ടോ ഭ്രമത്തെ‘ അദ്ദേഹത്തിന്റെ എതിരാളികൾ പലപ്പോഴും പരിഹസിക്കാറുണ്ട്. സോഷ്യൽ മീഡിയയും അദ്ദേഹത്തിന്റെ  ‘ഫോട്ടോ ഭ്രമത്തെ‘ കളിയാക്കാറുണ്ട്. ഇപ്പോൾ  പ്രധാനമന്ത്രി മോദി വാഷ് ബേസിനിൽ കൈ കഴുകുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രധാനമന്ത്രിയുടെ ഈ ഫോട്ടോ വാഷ് റൂമിൽ എടുത്തതാണെന്നാണ് അവകാശവാദം.

”വാഷ് റൂമിൽ പോലും കാമാറാമാൻ മോദിജിക്ക് സമാധാനം കൊടുക്കൂല,” എന്ന വിവരണത്തോടെയാണ് ഫോട്ടോ വൈറലാവുന്നത്. വേടത്തി എന്ന ഐഡിയിൽ നിന്നുള്ള ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 32 ഷെയറുകൾ ഉണ്ടായിരുന്നു.

വേടത്തി‘s Post

വേടത്തി തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു വിവരണത്തോടെയുള്ള ഇതേ ഫോട്ടോയ്ക്ക് 25 ഷെയറുകൾ ഉണ്ടായിരുന്നു.

Another post by വേടത്തി 

Fact Check/Verification

വൈറലായ ഫോട്ടോ റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ , Shutterstockന്റെ വെബ്‌സൈറ്റിൽ ഞങ്ങൾ ഈ ചിത്രം കണ്ടെത്തി. 2020 ഡിസംബർ 20 ന് പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിലെ രകബ്ഗഞ്ച് ഗുരുദ്വാരയിൽ എത്തിയപ്പോഴുള്ള  ചിത്രമെന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള വിവരണം. വാർത്താ വെബ്‌സൈറ്റായ  The Free Press Journal ഇതേ വിവരങ്ങളോടെ ഈ ചിത്രം പ്രസിദ്ധീകരിച്ചു. സിഖുകാരുടെ ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പർവാ ദിവസത്തെ ഫോട്ടോയാണിത്.

ഷട്ടർസ്റ്റോക്കിലും ദ ഫ്രീ പ്രസ് ജേർണലിലും കൊടുത്തിരിക്കുന്ന  ഫോട്ടോയിൽ വാഷ് ബേസിനു സമീപം പടവുകളും കാണാം. ഇത് ഏതെങ്കിലും ടോയ്‌ലറ്റിന്റെയോ ശുചിമുറിയുടെയോ ചിത്രം പോലെ തോന്നുന്നില്ല.

Courtesy: Shutterstock

വിവരങ്ങൾ സ്ഥിരീകരിക്കാൻ, ഞങ്ങൾ ഗൂഗിൾ മാപ്പിൽ രകബ്ഗഞ്ച് ഗുരുദ്വാരയുടെ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചു. അപ്പോൾ,വൈറൽ ഫോട്ടോയിൽ കാണുന്ന വാഷ് ബേസിൻ, കോണിപ്പടി എന്നിവയുടെ ഭാഗം കാണുന്ന വിധത്തിൽ ഉള്ള ഈ ഗുരുദ്വാരയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഞങ്ങൾ കണ്ടെത്തി.

Courtesy: Google Maps and The Free Press Journal
Courtesy: Google Maps and The Free Press Journal

ഗുരുദ്വാരയുടെ തൊട്ടു പുറത്തുള്ള രകബ്ഗഞ്ച് കാമ്പസിലാണ് കൈ കഴുകുന്നതിനായി ഈ വാഷ് ബേസിൻ സ്ഥാപിച്ചിരിക്കുന്നതെന്ന്  വ്യക്തമാണ്. സാധാരണയായി, ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭക്തർ കൈകാലുകൾ കഴുകാറുണ്ട്. ഇക്കാരണത്താലാണ് ഈ വാഷ് ബേസിൻ ഗുരുദ്വാരയിൽ  സ്ഥാപിച്ചിട്ടുള്ളത്. അതിനെ വാഷ്‌റൂം  എന്ന് വിളിക്കുന്നത് തെറ്റാണ്.

വായിക്കാം: ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ്

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽവ്യക്തമാകുന്നത് പ്രധാനമന്ത്രി മോദിയുടെ  ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കുന്ന രീതിയിൽ ഇപ്പോൾ വൈറലായിരിക്കുന്ന  ഈ ചിത്രം, ഗുരുദ്വാരയിൽ നിന്ന് എടുത്തതാണെന്നാണ്. ചിത്രത്തിലുള്ളത്  ഗുരുദ്വാരയ്ക്ക് പുറത്ത് പൊതുജനങ്ങൾക്ക് കൈ കഴുകാനുള്ള വാഷ് ബേസിൻ ആണ്. അല്ലാതെ ടോയ്‌ലറ്റിലെയോ  വാഷ് റൂമിലെയോ വാഷ്ബേസിൻ അല്ല.

Result: False

Our Sources

Photo available on Shutterstock

Report of The Free Press Journal, published on December 20, 2020

Google Maps

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular