Saturday, April 20, 2024
Saturday, April 20, 2024

HomeFact Checkഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ് 

ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത് എന്നും അതിൽ ചില പോസ്റ്റുകൾ ചോദിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റുകളിങ്ങനെയാണ്:”വിചിത്രമായ പരിഹാസം. വൈദ്യുതി നിരക്ക്. സാധാരണ പൗരന്മാർക്ക് യൂണിറ്റിന് 7.85 രൂപ. മസ്ജിദ് യൂണിറ്റിന് 1.85 രൂപ. പള്ളി യൂണിറ്റിന് 1.85 രൂപ. ക്ഷേത്രം യൂണിറ്റിന് 7.85 രൂപ.

ഇതാണ് നമ്മുടെ മതേതര ഇന്ത്യ.” “മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത്.” എന്ന ചോദ്യവും പോസ്റ്റിനൊപ്പം ഉണ്ട്.

V.Sreekumar എന്ന ഹാൻഡിലിൽ നിന്നും ഇതേ വിഷയത്തിലെ ട്വീറ്റുകൾ ഞങ്ങൾ കാണുമ്പോൾ അതിന്  60 റീ ട്വീറ്റുകളും 2 ക്വോട്ട് റീട്വീറ്റുകളും ഉണ്ടായിരുന്നു.

V.Sreekumar‘s Tweet

ഞങ്ങൾ കാണുമ്പോൾ കൊളപ്പുള്ളി അപ്പൻ  എന്ന ഹാൻഡിലിൽ നിന്നും 4 പേർ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊളപ്പുള്ളി അപ്പൻ‘s Tweet

Dhruva Keralam എന്ന ഫേസ്ബുക്ക്  ഐഡിയിൽ നിന്നും 14  പേരാണ് ഞങ്ങൾ കാണും വരെ ഇത്  ഷെയർ  ചെയ്തത്.

Dhruva Keralam‘s Post

Anish A Nair എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 2 പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്.

Anish A Nair ‘s Post

Fact Check/Verification

ഞങ്ങൾ ഇതിനെ പറ്റി അന്വേഷിക്കാൻ കെഎസ്ഇബിയുടെ ഏറ്റവും പുതിയ താരിഫ് നിരക്ക് പരിശോധിച്ചു. അത് 2022 ജൂണ്‍2 5നാണ് പ്രാബല്യത്തില്‍ വന്നത്. അതിനെ കുറിച്ചുള്ള ഗസറ്റ് വിജ്ഞാപനം ഞങ്ങൾക്ക് ഓൺലൈനിൽ കിട്ടി.

ഇതില്‍ വിവിധ കെട്ടിടങ്ങള്‍ ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് എന്നും അവയുടെ നിരക്ക് എന്താണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗാര്‍ഹിക ഉപയോഗത്തിനുള്ള നിരക്ക്   Low Tension (LT-1) എന്ന കാറ്റഗറിയിലാണ് കണക്കാക്കുന്നത്. ബാക്കിയുള്ള കെട്ടിടങ്ങള്‍ LT-4A, മുതൽ LT-7C വരെ വിവിധ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്.

Various Categories of consumers as per electricity tariff in Kerala

ഇതില്‍ ക്ഷേത്രങ്ങളും പള്ളികളും അടങ്ങുന്ന എല്ലാ ആരാധനാലയങ്ങളും  LT-6A എന്ന കാറ്റഗറിയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള മതപഠനശാലകൾ എന്നിവയും ഇതേ കാറ്റഗറിയിലാണ്  ഉള്‍പ്പെട്ടുന്നത്. 

Tariff char showing temple, mosque and church in the same category

ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ കള്ളമാണ് എന്ന് വ്യക്തമാക്കുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പോസ്റ്റും ഞങ്ങൾ കണ്ടു. അതിൽ മന്ത്രി ഇങ്ങനെ പറയുന്നു:”വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബിൽ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.80 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.65 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 70 രൂപയും ഈടാക്കുന്നതാണ്.ഇതാണ് വാസ്തവം.” ഹിന്ദു ക്ഷേത്രങ്ങൾക്ക്  മറ്റ് ആരാധനാലയങ്ങളേക്കാൾ  അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ്  എന്ന് അതിൽ നിന്നും മനസിലായി.

Electricity Minister K Krishnankutty’s Post

പോസ്റ്റിലെ രണ്ടാമത്തെ ആരോപണം മസ്ജിദുകളിലെ പുരോഹിതർക്ക് ശമ്പളം കൊടുക്കുന്നത് സംബന്ധിച്ചാണ്. 

ഞങ്ങൾ ഇത് ശരിയാണോ എന്നറിയാൻ മൈനോറിറ്റി വെൽഫയർ ഡിപ്പാർട്മെന്റ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസറുമായ  എസ് രഘുവരനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്.”അതത് ജമാഅത്ത് മാനേജ്‌മെന്റുകളുടെ കീഴിലാണ് മസ്ജിദുകൾ പ്രവര്‍ത്തിക്കുന്നത്. മൗലവിമാര്‍ക്ക്  ശമ്പളം നല്‍കുന്നത് ജമാഅത്തുകൾ ആണ് എന്നാണ്.” ആകെ ഉള്ള ഒരു കാര്യം മദ്രസാധ്യാപക ക്ഷേണാനിധി ബോർഡിൽ നിന്നും മദ്രസാ അധ്യാപകർക്ക് പെൻഷൻ കൊടുക്കുന്നതാണ്. അത് പോലും ആദ്യം രൂപീകരിച്ച ഒരു കോർപസ്സ് ഫണ്ടിൽ നിന്നാണ് കൊടുക്കുന്നത്,” അദ്ദേഹം പറഞ്ഞു.

മദ്രസാ അദ്ധ്യാപകർക്ക്  സർക്കാർ ശമ്പളം എന്ന പ്രചരണം 2021ലും നടന്നിരുന്നു. അന്നത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന കെറ്റി   ജലീൽ മെയ്  27 2021 ൽ വിഷയത്തെ കുറിച്ച് അന്ന് പങ്ക് വെച്ച ഓരോ പോസ്റ്റ് ഞങ്ങൾക്ക് ഫേസ്ബുക്കിൽ കണ്ടെത്താനായി. അതിൽ അദ്ദേഹം പറയുന്നത്,”മദ്രസ്സാ മാനേജ്മെൻ്റുകളിൽ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഏകദേശം 25 കോടിയോളം രൂപ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവൺമെൻ്റ് നൽകുന്ന ഇൻസെൻ്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവിൽ നിന്ന് മദ്രസാ അദ്ധ്യാപകർക്ക് ആനുകൂല്യമായി നൽകുന്നില്ല,” എന്നാണ്.

KT Jaleeel’s Post

Conclusion

എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമായ LT-6A കാറ്റഗറിയിലാണ് ക്ഷേത്രങ്ങളിലും വൈദ്യുതി നിരക്ക് കണക്കാക്കുന്നത്,എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ മുസ്ലിം പുരോഹിതർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുമില്ല.

വായിക്കാം:  ഭാരത് ജോഡോ യാത്ര: നൈജീരിയയിൽ നിന്നുള്ള പഴയ ചിത്രം ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു

Result: False

Sources

Kerala Gazette Notifications on Power tariff revision issued on June 25,2022

Electricity Minister K Krishnankutty’s Facebook Post on October 20,2022

Telephone Conversation with S Raghuvaran, Admistrative officer and State Public Information Officer, Minority Welfare Department.

Facebook post by Former Minority Welfare Minister K T Jaleel On May 27,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular