Wednesday, May 1, 2024
Wednesday, May 1, 2024

HomeFact CheckViralFact Check: നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?

Fact Check: നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“നവകേരള കേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ,” എന്ന പേരിൽ ചില പോസ്റ്റുകൾ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. ഒരു പത്രത്തിന്റെ കട്ടിങ്ങാണ് പോസ്റ്റുകളിൽ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got for fact check in our tipline
Request we got for fact check in our tipline

ഇവിടെ വായിക്കുക: Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ?

Fact

പോസ്റ്റുകൾ ഞങ്ങൾ പരിശോധിച്ചപ്പോൾ, ചില കവറുകൾ താഴെ കിടക്കുന്ന ചിത്രമാണ് പോസ്റ്റിൽ എന്ന് മനസ്സിലായി. തുടർന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, നവ കേരള സദസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നവംബർ 21,2023ൽ കൊടുത്ത വിശദീകരണം കണ്ടു.

“ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത്. അതിനെ സാധൂകരിക്കാനായി തറയിൽ വീണ കവറുകളുടെ ചിത്രവും നൽകിയിട്ടുണ്ട്. എന്നാൽ ലഭിച്ച കത്തുകൾ കൈപ്പറ്റി സുരക്ഷിതമായി മാറ്റി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളായിരുന്ന അത്. കവറോടെ ലഭിക്കുന്ന പരാതികള്‍ കവര്‍ ഒഴിവാക്കി ഫയലാക്കുകയാണ് ചെയ്യുന്നത്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്,” എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്.

Facebook Post by NavaKeralam
Facebook Post by NavaKeralam

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in വെബ്സൈറ്റില്‍ നിന്ന് അറിയാനാകുമെന്നും പോസ്റ്റ് പറയുന്നു. ഒപ്പം പരാതിയുടെ മേൽ എടുത്ത നടപടി പരിശോധിക്കാനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്.

സമാനമായ വിശദീകരണം, വൈദ്യൂതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് പേജിലും നവംബർ 21,2023ന് കൊടുത്തിട്ടുണ്ട്.

Facebook Post by K Krishnankutty Officia
Facebook Post by K Krishnankutty Official

നവകേരള സദസിൽ കൊടുത്ത രസീതിന്റെ മാതൃകയുടെയും ഫയലായി സൂക്ഷിച്ച നിവേദനങ്ങളുടെ കോപ്പിയുടെയും ഫോട്ടോകൾ സഹിതം സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കി നവംബർ 21,2023ൽ  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Saji Cherian's Post
Saji Cherian’s Post

പോരെങ്കിൽ നവകേരള സദസിൽ പരാതി അപ് ലോഡ് ചെയ്യുന്നതിന് ജില്ലാ ഭരണ സംവിധാനം കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹാളിൽ ഒരുക്കിയ സംവിധാനം District Information Office,Kasaragodന്റെ ഫേസ്ബുക്ക് പേജിൽ നവംബർ 21,2023ന് കണ്ടു. 

Facebook Post by District Information Office,Kasaragod
Facebook Post by District Information Office,Kasaragod

എന്നാൽ മന്ത്രിമാരുടെയും നവകേരള സദസിന്റെ ഔദ്യോഗിക പേജിന്റെയും വിശദീകരണത്തിൽ, ബിജെപി മുഖപത്രമായ ജന്മഭൂമി എന്നാണ് പറയുന്നത് എങ്കിലും വാർത്ത യഥാർത്ഥത്തിൽ വന്നത് കോൺഗ്രസ്സ് മുഖപത്രമായ വീക്ഷണത്തിത്തിന്റെ കണ്ണൂർ എഡിഷനിലാണ്. ഇത് വ്യക്തമാക്കി ജന്മഭൂമി വാർത്ത കൊടുത്തിരുന്നു.

Front Page of Kannur Edition of Veekshanam daily
Front Page of Kannur Edition of Veekshanam daily

Result: False 

ഇവിടെ വായിക്കുക:Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള  ബസാണോയിത്?

Update: വാർത്ത കൊടുത്ത പത്രം വീക്ഷണമാണ് എന്ന വിവരം ഉൾപ്പെടുത്തി 23/11/2023ൽ ഈ ലേഖനം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.   

Sources
Facebook Post by NavaKeralam on November 21,2023
Facebook Post by K Krishnankutty Official on November 21,2023
Facebook Post by District Information Office,Kasaragod on November 21,2023
Facebook Post by Saji Cherian on November 21,2023
News Report by Janmabhumi Online on November21,2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular