Monday, December 23, 2024
Monday, December 23, 2024

HomeFact Checkനാവികസേന പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി 

നാവികസേന പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നാവികസേന പതാകയില്‍ നിന്ന് സെന്‍റ് ജോര്‍ജ് കുരിശ്  ഒഴിവാക്കി പ്രധാനമന്ത്രി  നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ പുതിയ പതാക അനാച്ഛാദനം ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്.

വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ ‘സത്യമേവ് ജയതേ’ എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു. തുടർന്ന്, സമൂഹ മാധ്യമങ്ങളിൽ, അടല്‍ ബിഹാരി വാജ്‌പേയ്  ഒഴിവാക്കിയ സെന്‍റ് ജോര്‍ജ് കുരിശ് അധികാരത്തില്‍ തിരിച്ച് വന്ന  കോണ്‍ഗ്രസ്‌  വിണ്ടും ചേര്‍ത്തു എന്ന പ്രചരണം ആരംഭിച്ചു.

Udaya Kumar എന്ന ഐഡി Metroman എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 148 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

Udaya Kumar ‘s Post

അനിൽ അമ്പാട്ടുക്കാവ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 23 ഷെയറുകൾ ഉണ്ടായിരുന്നു.

അനിൽ അമ്പാട്ടുക്കാവ്‘s Post

Madhu Mahadev എന്ന ഐഡിയിൽ നിന്നും 17 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.

Madhu Mahadev‘s Post

ബിജെപി കൊറ്റംകര ഏഴാം വാർഡ് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 8 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. 

ബിജെപി കൊറ്റംകര ഏഴാം വാർഡ്‘s Post

Fact Check / Verification

ഞങ്ങള്‍ ഇന്ത്യന്‍ നാവികസേന പതാകയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഗൂഗിളിൽ സേർച്ച് ചെയ്തു. അപ്പോൾ   ദി പ്രിന്റ്  സെപ്റ്റംബർ 2 2022 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടു. ലേഖനം പറയുന്നത് 1950 മുതല്‍ നാല് പ്രാവശ്യം  പതാകയില്‍ നാവികസേന  മാറ്റം വരുതി എന്നാണ്. അതിൽ ഒരു  മാറ്റം വരുത്തിയത് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലെ എന്‍.ഡി.എ. സര്‍ക്കാർ  15 ഓഗസ്റ്റ്‌ 2001നാണ്. സെന്‍റ്  ജോര്‍ജ് കുരിശ് മാറ്റി  ഇന്ത്യയുടെ ദേശിയ പതാകയും  അശോക സ്തംഭവും നങ്കുരവും ചേര്‍ന്നുള്ള ചിഹ്‌നം പകരം കൊണ്ട് വന്നു.

Screen grab of the Print’s report

തുടർന്ന്, തിരിച്ച് സെന്‍റ് ജോര്‍ജ് കുരിശ് നാവിക സേന പതാകയിൽ ഉൾപ്പെടുത്തിയത് എപ്പോഴാണ് എന്നറിയാൻ ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞു. പതാകയെ കുറിച്ച് ചില ആശങ്കകൾ വന്നതിനെ തുടർന്ന് ഏപ്രില്‍ 25 2004ന് അന്നത്തെ രാഷ്‌ട്രപതി ഡോ. എ.പി.ജി. അബ്ദുല്‍ കലാം സെന്‍റ് ജോര്‍ജ് കുരിശുള്ള പതാക തിരികെ കൊണ്ട് വരുന്ന നടപടി സ്വീകരിച്ചുവെന്ന റീഡിഫ് കൊടുത്ത വാർത്ത അപ്പോൾ കിട്ടി. ഏപ്രില്‍ 2,  2004ന് ഫിനാൻഷ്യൽ എക്സ്പ്രസ്സ് കൊടുത്ത വാർത്തയും അത് തന്നെ പറയുന്നു.

Screen grab of the report which appeared in rediff

തുടർന്ന് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായത് എന്നാണ് എന്നറിയാൻ ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞു. മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയാക്കി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 22 മേയ്‌ 2004നാണ് എന്ന് അന്നേ ദിവസത്തെ സിഎൻഎൻ വാർത്ത പറയുന്നു. ന്യൂയോർക്ക് ടൈംസ് 23 മേയ് 2004 ൽ കൊടുത്ത വാർത്തയും അത് തന്നെ പറയുന്നു.

Screen grab of CNN’sreport


ഞങ്ങളുടെ തിരച്ചിച്ചിലിൽ, ഇലക്ഷനിൽ തോറ്റതിനെ തുടർന്ന് മേയ് 15 2004 ൽ വാജ്‌പേയ്  പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച വാർത്ത ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നും കിട്ടി. മേയ് 13 2004 ൽ അതെ വാർത്ത സിഎൻഎൻ കൊടുത്തതും ഞങ്ങൾക്ക് കിട്ടി. ഈ വാർത്തകൾ അനുസരിച്ച് ഏപ്രില്‍ 25 2004ന്  നാവികസേന പതാകയില്‍ സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി.

 ഫെബ്രുവരി 6 2004നാണ് കാബിനറ്റിന്‍റെ തിരുമാനം പ്രകാരം പതിമുന്നാമത്തെ ലോകസഭ രാഷ്‌ട്രപതി കലാം പിരിച്ചുവിട്ടിരുന്നു. അതിന് ശേഷം ഇലക്ഷൻ നടത്തി പുതിയ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് അധികാരം ഏറ്റെടുക്കും വരെ പ്രധാനമന്ത്രിയായി വാജ്‌പേയ് തുടരുകയായിരുന്നു.

Screen grab of Hindustran Times’s report

വായിക്കാം: ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന്  കണ്ടെത്തിയിട്ടില്ല

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ 2004ന്  നാവികസേന പതാകയില്‍സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി എന്ന് കണ്ടെത്തി.

Result: Partly False

Our Sources

News report in the Print on September 2, 2022

News report in Rediff on  April 24, 2004

News report in the Financial Express on  April 24, 2004

News report in CNN on May 22, 2004

News report in New York Times on May 23, 2004

News report in Hindustan Times on May 15,2004

News report in CNN on May 13,2004


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular