Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: സ്വപ്ന സുരേഷിനെ പറ്റിയുള്ള വാർത്തയ്ക്  ഇത്തരം ഒരു തിരുത്ത് ദേശാഭിമാനിയോ ചന്ദ്രികയോ കൊടുത്തിട്ടില്ല

Fact Check: സ്വപ്ന സുരേഷിനെ പറ്റിയുള്ള വാർത്തയ്ക്  ഇത്തരം ഒരു തിരുത്ത് ദേശാഭിമാനിയോ ചന്ദ്രികയോ കൊടുത്തിട്ടില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

സ്വപ്ന സുരേഷിന്റെ പേരിൽ വന്ന വാർത്തയ്ക് ഒരു തിരുത്ത്.

Fact

 ദേശാഭിമാനിയോ ചന്ദ്രികയോ അത്തരം ഒരു തിരുത്ത്  കൊടുത്തിട്ടില്ല. 

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്യുന്ന ഒരു വാർത്തയ്ക്ക് പത്രം കൊടുത്ത തിരുത്ത് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പേരിലും മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പേരിലും ഇതേ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. “തിരുത്ത് – സ്വപ്നയ്ക്ക് വലിയ സാധനം എന്ന് ബുധനാഴ്ച്ച പത്രത്തില്‍ കൊടുത്ത തലക്കെട്ട്, സ്വപന്യ്ക്ക് വലിയ സ്വാധീനം എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു തെറ്റ് വന്നതില്‍ നിര്‍വ്യാജം വേദിക്കുന്നു,”എന്നാണ് തിരുത്തി പറയുന്നതായി കാണിക്കുന്നത്. അതായത് തിരുത്തിൽ പോലും ‘ഖേദിക്കുന്നു’ എന്നത്  ‘വേദിക്കുന്നു’ എന്ന് തെറ്റായി നല്‍കി എന്നാണ് പോസ്റ്റ് പറയുന്നത്.

Raj Gopal എന്ന  പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ  105  ഷെയറുകൾ ഉണ്ടായിരുന്നു. ദേശാഭിമാനിയിൽ വന്ന ഒരു തിരുത്ത് എന്ന രീതിയിലാണ് ഇത് ഈ പ്രൊഫൈലിൽ നിന്നും ഷെയർ ചെയ്യുന്നത്.

Raj Gopal's Post 
Raj Gopal ‘s Post

Suku Thanal എന്ന ഐഡിയിൽ നിന്നും ദേശാഭിമാനിയുടെ പേരിൽ പങ്ക് വെച്ച’ ഈ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 8 ഷെയറുകൾ ഉണ്ടായിരുന്നു.

Suku Thanal's Post

Suku Thanal‘s Post

Ayyappakoylo എന്ന പ്രൊഫൈൽ ചന്ദ്രിക പത്രത്തിൽ വന്നത് എന്ന പേരിൽ ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുബോൾ  23 പേർ വീണ്ടും പങ്ക് വെച്ചു. 

Ayyappakoylo's Post
Ayyappakoylo ‘s Post

Fact Check/Verification

ഫേസ്ബുക്കിൽ ഞങ്ങൾ പരിശോധിച്ചപ്പോൾ, 2022 ൽ ഇതേ പോസ്റ്റ്  ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസിലായി.

തുടർന്ന് പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ദേശാഭിമാനി കണ്ണൂർ എഡിഷനിലെ ബ്യുറോ ചീഫ് ആയ എം രഘുനാഥിനെ വിളിച്ചു. അത്തരം ഒരു തിരുത്ത് ദേശാഭിമാനി കൊടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

ചന്ദ്രിക പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് കെ അനസും പറഞ്ഞത് ചന്ദ്രിക അങ്ങനെ ഒരു തിരുത്ത് പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ്. “കുറച്ച്  കാലമായി ഇത്തരം ഒരു ന്യൂസ് പേപ്പർ ക്ലിപ്പിംഗ് പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണ്.”

വായിക്കാം:Fact Check:140-ൽ തുടങ്ങുന്ന കോളുകൾ അറ്റൻഡ് ചെയ്യുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുമോ? വസ്തുതാ പരിശോധന

Conclusion

ചന്ദ്രികയുടെ പേരിലും ദേശാഭിമാനിയുടെ പേരിലും പ്രചരിക്കുന്ന ഈ ന്യൂസ്‌പേപ്പർ ക്ലിപ്പിംഗ് വ്യാജമായി സൃഷ്‌ടിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

 Result: Altered Photo

Sources

Telephone Conversation with Deshabhimani Kannur Bureau Chief M Raghunath

Telephone Conversation with Chandrika Thiruvananthapuram  Bureau Chief K Anas

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular