Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ പിതാവിനെ തന്റെ “ആർഭാടങ്ങളില്ലാത്ത” വീട്ടിൽ വച്ച് കാണുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്, ധനമന്ത്രി ഒരു വൃദ്ധനുമായി ഇടപഴകുന്നതാണ് വീഡിയോയിൽ ഉള്ളത്. “ഇന്ത്യയുടെ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവരുടെ പിതാവിനെ കാണാൻ വീട്ടിൽ എത്തിയപ്പോൾ ഒന്ന് ശ്രദ്ധിക്കുക എത്ര ലളിതമായ ജീവിത രീതിയാണ് അവരുടെത്,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.
സനൽ കുമാർ എസ്സ് എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണും വരെ 84 പേർ ഷെയർ ചെയ്തിട്ടുണ്ട്.
BJP Anathalavattom എന്ന ഐഡിയിൽ നിന്നും അതേ വീഡിയോ 59 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.
Dharanchithra Chithra എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 42 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
വൈറലായ വീഡിയോയുടെ പ്രധാന ഫ്രെയിമുകളിൽ ചിലത് Google റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അത് @Balasai333യുടെ 2022 ഡിസംബർ 4-ലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് നയിച്ചു. വൈറൽ ക്ലിപ്പ് പ്രദർശിപ്പിച്ചുകൊണ്ട്, പോസ്റ്റിൽ (തമിഴിൽ നിന്ന് വിവർത്തനം ചെയ്തത്), “മഹാകവി ഭാരതിയാർ കാശിയിൽ തമിഴ് പ്രചരിപ്പിക്കുന്നതിനിടയിൽ ജീവിച്ച വീട്, എന്ന് പറയുന്നു.
2022 ഡിസംബർ 4-ന് നിർമല സീതാരാമന്റെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് തിരച്ചിലിനിടയിൽ ലഭിച്ചു. “ഇന്നലെ വാരണാസിയിലെ ശിവ മഠം സന്ദർശിച്ചു, മഹാകവി ഭാരതിയാരുടെ 96 വയസ്സുള്ള അനന്തരവൻ ശ്രീ.കെ.വി.കൃഷ്ണൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി സംവദിച്ചു” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റിൽ വൈറലായ വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. #കാശിതമിഴ്സംഗമം എന്ന ഹാഷ്ടാഗിനൊപ്പമാണ് വീഡിയോ.
മഹാകവി ഭാരതിയാരുടെ കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ഫോട്ടോഗ്രാഫുകൾ 2022 ഡിസംബർ 3 ന് നിർമ്മല സീതാരാമൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കിട്ടു.
സി.സുബ്രഹ്മണ്യ ഭാരതിയാർ തമിഴ്നാട്ടിൽ നിന്നുള്ള കവിയും സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു. മഹാകവി ഭാരതിയാർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ദേശീയതയെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ തമിഴ്‌നാട്ടിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു.
നിർമല സീതാരാമൻ തന്റെ പിതാവിനെ വീട്ടിൽ വച്ച് കണ്ടതിന്റെ വീഡിയോ എന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ പോസ്റ്റ് വ്യാജമാണ്. വാരണാസിയിൽ മഹാകവി ഭാരതിയാരുടെ കുടുംബാംഗങ്ങളെ അവർ സന്ദർശിച്ച 2022 ഡിസംബർ മുതലുള്ള ദൃശ്യങ്ങളാണ്.
Sources
Facebook Post By @Balasai333, Dated December 4, 2022
Instagram Post By Nirmala Sitharaman, Dated December 4, 2022
Tweet By @nsitharamanoffc, Dated December 3, 2022
(ഈ പോസ്റ്റ് ആദ്യം ഫാക്ടചെക്ക് ചെയ്തത് ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.