Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
പ്രധാനമന്ത്രി അദാനിയുടെ ഭാര്യയെ താണു വണങ്ങുന്നു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു.
ഗൂഗിളിന്റെ സഹായത്തോടെ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ,2014 സെപ്റ്റംബർ 25 ലെ രാഹുൽ കൗഷിക്ക് എന്ന ആളുടെ ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ തുംകൂർ മേയർ ഗീതാ രുദ്രേഷും പരസ്പരം ആശംസകൾ കൈമാറുന്നതാണ് ചിത്രം.
Karnataka.com എന്ന ഫേസ്ബുക്ക് പേജ് 2014 സെപ്റ്റംബർ 25ന് ഈ ഫോട്ടോ കൊടുത്തിരുന്നു.”തുംകൂറിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കർണാടകയിലെ തുംകൂർ സിറ്റി കോർപ്പറേഷൻ മേയർ ഗീത രുദ്രേഷിനെ അഭിവാദ്യം ചെയ്യുന്നു. (സെപ്തംബർ 24, 2014). വിജയ് കർണാടക പിഎംഒ ഇന്ത്യ വഴി,” എന്നാണ് ഫോട്ടോയ്ക്ക് അവർ കൊടുത്ത അടിക്കുറിപ്പ്.
ഗീത രുദ്രേഷിന്റെ ഭർത്താവ് ടി.വി. രുദ്രേഷ്, 2014 സെപ്റ്റംബറിൽ തന്റെ ഭാര്യ മോദിയെ കണ്ട ഫോട്ടോ ആണിതെന്ന് 2019 ഒക്ടോബറിൽ എഎഫ്‌പിയുടെ ഒരു മാധ്യമപ്രവർത്തകനോട് ഫോണിൽ സ്ഥീരീകരിച്ചിരുന്നു. “ഒരു മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മോദി നഗരം സന്ദർശിച്ച സമയത്ത് എന്റെ ഭാര്യ ഗീത രുദ്രേഷ് തുംകൂർ നഗരത്തിന്റെ മേയറായി സേവനമനുഷ്ഠിക്കുകയായിരുന്നു,” അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു.
പ്രധാനമന്ത്രി കർണാടകത്തിലെ തുംകൂറിൽ 2014 സെപ്റ്റംബർ 24 ന് സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഒരു ഫുഡ് പാർക്കിന്റെ ഉദ്‌ഘാടനത്തിന് പോയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അതിനെ കുറിച്ച് അന്നത്തെ ദിവസം ഒരു ഫോട്ടോയിട്ടുണ്ട്. അതിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ളത് അദാനിയുടെ ഭാര്യയല്ല കർണാടകത്തിലെ തുംകൂറിലെ അന്നത്തെ മേയറാണ് എന്ന് ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: ‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?
Sources
Tweet by Rahul Kaushik on September 25,2014
Facebook post by Karnataka.com on September 25,2014
Facebook Post by Narendra Modi On September 25,2014
Article by AFP on October 18,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 10, 2024
Sabloo Thomas
November 28, 2023
Sabloo Thomas
September 23, 2023