Tuesday, November 5, 2024
Tuesday, November 5, 2024

HomeFact CheckViralFact Check: 'ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം' കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?

Fact Check: ‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
‘ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോ.
Fact
വീഡിയോ സ്ക്രിപ്റ്റഡ് ആണ്. 


“ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം കാണിക്കുന്നത്’ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു സ്കൂളിൽ ഒരു ടിവി റിപ്പോർട്ടർ സ്കൂൾ സന്ദർശിക്കുന്നതാണ്. വീഡിയോയിൽ ധാക്കഡ് ന്യൂസിൽ നിന്നുള്ള ആളാണ് റിപ്പോർട്ടർ എന്ന്  വ്യക്തമാക്കുന്നുണ്ട്. ഹിന്ദിയിൽ ഉള്ള വീഡിയോയുടെ സാരാംശം മലയാളത്തിൽ വിവർത്തനം ചെയ്തു ഒപ്പം ഒരു കുറിപ്പായി കൊടുത്തിട്ടുണ്ട്.

“UP യിലെ ഒരു സ്ക്കൂളിൽ മാധ്യമ പ്രവർത്തകൻ കണക്ക് സാറിനോട് 15 ഗുണം 3 എത്ര ആണെന്ന് ചോദിച്ചപ്പോൾ ഉത്തരമില്ല ,തനിക്ക് depression (വിഷാദം) ആണെന്നും കുറച്ചുദിവസം കഴിഞ്ഞു വന്നാൽ മറുപടി തരാമെന്ന്. അടുത്തത് സംസ്കൃതം അധ്യാപകനാണ് സംസ്കൃതത്തിൽ മാധ്യമ പ്രവർത്തകൻ ചോദിച്ചതിൻ്റെ അർത്ഥം അറിയില്ല എൻ്റെ സഹോദരനാണ് ശരിക്കും ഇവിടുത്തെ അധ്യാപകൻ പുള്ളി വരാഞ്ഞത് കൊണ്ട് പകരം വന്നതാണെന്ന് കുറ്റസമ്മതം. പിന്നെ പോയത് പ്രിൻസിപ്പലിൻ്റെ മുറിയിലാണ് അവിടെ പ്രിൻസിപ്പലിന് പകരം അവരുടെ ഭർത്താവ് ഇരിക്കുന്നു ഭാര്യ വല്ലപ്പോഴും വരും എന്ന് മറുപടി.ഡിജിറ്റൽ ഇന്ത്യ!NB:കേരളം നമ്പർ വൺ എന്ന് പറയുമ്പോൾ കുരു പോട്ടുന്നവർക്ക് സമർപ്പിക്കുന്നു,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ  ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്. 

Ticket we got in our tipline
Ticket we got in our tipline

സബിൻ ബട്ടംപാറ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ 8.9k ആളുകൾ ഷെയർ ചെയ്തിരുന്നു.

സബിൻ ബട്ടംപാറ 's Post
സബിൻ ബട്ടംപാറ ‘s Post

മരുഭൂമിയിലെ സഖാക്കൾ നവമാധ്യമ കൂട്ടായ്മയുടെ പോസ്റ്റ് ഞങ്ങൾ കാണും വരെ  184 പേരാണ് ഷെയർ ചെയ്തത്.

മരുഭൂമിയിലെ സഖാക്കൾ നവമാധ്യമ കൂട്ടായ്മ
മരുഭൂമിയിലെ സഖാക്കൾ നവമാധ്യമ കൂട്ടായ്മ‘s Post

ഞങ്ങൾ കണ്ടപ്പോൾ, Malayalee’s Only എന്ന ഐഡിയിൽ നിന്നും  48 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Malayalee's Only's Post
Malayalee’s Only‘s Post

ഇവിടെ വായിക്കുക: Fact Check: ഈ ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതാണോ?

Fact Check/Verification

പ്രചരിക്കുന്ന വൈറൽ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീഫ്രെയിമുകളാക്കി മാറ്റി. ഇതിന് ശേഷം ഗൂഗിളിന്റെ സഹായത്തോടെ ഒരു കീഫ്രെയിം ഉപയോഗിച്ച് റിവേഴ്സ്  ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ Dhakad News Reporter എന്ന ഫേസ്ബുക്ക്  പേജ് 2022 സെപ്റ്റംബർ 3 ന്  വീഡിയോ കണ്ടെത്തി.”DHAKAD REPORTER IN SCHOOL | HARSH RAJPUT SCRIPTED SKETCH,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം. വൈറൽ വിഡിയോയിലും ധാക്കഡ് ന്യൂസിൽ നിന്നുള്ള ആളാണ് റിപ്പോർട്ടർ എന്ന്  വ്യക്തമാക്കുന്നുണ്ട്.

Screen shot of Dhakad News Reporter's video
Screen shot of Dhakad News Reporter’s video

വീഡിയോയുടെ തുടക്കത്തിൽ ഒരു ഡിസ്ക്ലെയിമർ കൊടുത്തിട്ടുണ്ട്. വീഡിയോ  സ്ക്രിപ്റ്റഡാണെന്നും, വിനോദത്തിന് വേണ്ടി തയ്യാറാക്കിയതാണെന്നും ഡിസ്ക്ലെയിമറിൽ പറയുന്നു.

Dhakad News Reporter's video
Disclaimer in Dhakad News Reporter’s video

തുടർന്ന്  ഈ സൂചനകൾ ഉപയോഗിച്ച് ഞങ്ങൾ സേർച്ച് ചെയ്തപ്പോൾ   ഹർഷ് രാജ്പുത്‌ എന്ന ഫേയ്സ്ബുക്ക് പേജ് കിട്ടി. വീഡിയോ 2022 ജൂലൈ 19ൽ അപ്‌ലോഡ്‌ ചെയ്തതാണെന്ന് കണ്ടെത്തി.  “DHAKAD REPORTER IN SCHOOL | HARSH RAJPUT SCRIPTED SKETCH” എന്ന വിവരണത്തോടെയുള്ള ഈ വിഡിയോയിലും  നൽകിയിട്ടുണ്ട്.വീഡിയോ  സ്ക്രിപ്റ്റഡാണെന്നും, വിനോദത്തിന് വേണ്ടി തയ്യാറാക്കിയതാണെന്നും ഡിസ്ക്ലെയിമർ കൊടുത്തിട്ടുണ്ട്.

Fact Check: കീർത്തി സുരേഷ് മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവോ?

Conclusion

ഉത്തർപ്രദേശിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം കാണിക്കുന്നത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

ഇവിടെ വായിക്കുക:Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?

Sources
Facebook Post by Harsha Rajput on July 19,2022
Facebook post by Dhakad News Reporter on September 3,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular