Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckHealth and WellnessFact Check:'ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,' സന്ദേശം ആർസിസിയുടേതല്ല 

Fact Check:’ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ആർസിസി പുറത്തിറക്കിയ  ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതലുകൾ.
Fact
 ഈ പറയുന്ന കാര്യങ്ങളിൽ വസ്തുതയില്ല. ഈ കുറിപ്പ് ആർസിസി  ഡോക്ടറുടേതല്ല.

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (ആർസിസി) പ്രശസ്ത ക്യാൻസർ സ്‌പെഷ്യലിസ്റ്റ് ഡോക്ടരുടേത് എന്ന പേരിൽ ഒരു ദീർഘമായ കുറിപ്പ്  പ്രചരിക്കുന്നുണ്ട്.

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച് എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

കുറിപ്പ് താഴെ ചേർക്കുന്നു:

1. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.

 2. രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പിയെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. 

3. മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.

ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്. നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്. മഞ്ഞ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാൻസർ കോശങ്ങളെ തടയുന്നു. 1-രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാൻസറിന് സാധ്യത കൂട്ടുന്നു. 2-ആഴ്ചയിൽ നാലു മുട്ടയിൽ കൂടുതൽ കഴിക്കാതിരിക്കുക 3-ഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. അത് ഭക്ഷണത്തിനു മുൻപ് ആക്കുക.

4-ആർത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക

.5-പാലിൻറെ ഉപയോഗം കുറക്കുക. 

6-വെറും വയറ്റിൽ തക്കാളി കഴിക്കാതിരിക്കുക 

7-രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതിൽ നിന്ന് അകറ്റുന്നു.

 8-ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നേ ഭക്ഷണം കഴിക്കുക.

 9-മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. 

10-നിങ്ങൾ ഉറങ്ങുന്നതിന് അടുത്ത് മൊബൈൽഫോൺ കുത്തി വയ്ക്കാതിരിക്കുക.

11-ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയിൽ വരുന്ന ക്യാൻസർ തടയുന്നതിന് കാരണമാണ്.

 12-രാത്രിയേക്കാൾ കൂടുതൽ വെള്ളംപകൽ കുടിക്കുക. 

13-ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദര പരമായ രോഗങ്ങൾക്കും കാരണമാകും. 

14-കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക. അത് ദഹിക്കാൻ അഞ്ചുമുതൽ ഏഴു മണിക്കൂർ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും.

15-അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക.

16-വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും.

17-ദിവസേന എട്ടു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂർ വിശ്രമം യുവത്വം നിലനിർത്താൻ സഹായിക്കും. 

18-പച്ച തക്കാളി യേക്കാൾ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്. നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിർത്തി വർദ്ധിപ്പിക്കുന്നു. ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
എന്നിങ്ങനെ 18 നിർദേശങ്ങളാണ് പോസ്റ്റിൽ ക്യാൻസർ തടയാനുള്ള ഉപായമായി നിർദേശിക്കുന്നത്.

കുറിപ്പ് തുടർന്ന് പറയുന്നു,”ചൂടുവെള്ളത്തിൽ 2-3 നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നിത്യ പാനീയമായി ഉപയോഗിക്കുക. തണുത്ത നാരങ്ങവെള്ളത്തിൽ വൈറ്റമിൻ സി മാത്രമേയുള്ളൂ. അതിനെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവില്ല. നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്. ഈ പാനീയം അർബുദകോശങ്ങളെ മാത്രമേ നശിപ്പിക്കൂ. ആരോഗ്യമുള്ള മറ്റു കോശങ്ങളെ ഇത് ബാധിക്കില്ല. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും നാരങ്ങ നീരിൽ ഉള്ള പോളിഫിനോൾ ഉം ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നു. ഡീപ് വെയിൻ ത്രോംബോസിസ് എന്ന അസുഖം രക്തചംക്രമണം കൂട്ടി ഉണ്ടാവാനുള്ള സാധ്യത തടയുന്നു.”

ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു.

Request for fact check we received in WhatsApp
Request for fact check we received in WhatsApp

വാട്ട്‌സ്ആപ്പിലാണ് ഇത്തരം പോസ്റ്റുകൾ കൂടുതലായി പ്രചരിക്കുന്നത് എങ്കിലും ചില പോസ്റ്റുകൾ ഫേസ്ബുക്കിലും കണ്ടെത്തി.

ലയ്ന നായർ's Post
ലയ്ന നായർ’s Post

ഇവിടെ വായിക്കുക:  Fact Check: റയാൻ ഖാൻ  പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം

Fact check/ Verification 

ഞങ്ങൾ പരിശോധിച്ചപ്പോൾ  ആർസിസി പുറത്തിറക്കിയ  ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്ന പേരിലുള്ള പോസ്റ്റുകൾ 2019ലും പ്രചരിച്ചിരുന്നുവെന്ന് മനസ്സിലായി.

ഇതാണ് കേരള.കോം's Post
ഇതാണ് കേരള.കോം’s Post

പോസ്റ്റിൽ ഈ സന്ദേശം ആർസിസിയിലെ സ്പെഷ്യലിസ്റ്റ് പുറപ്പെടുവിച്ചതാണ് എന്ന് പറയുന്നുണ്ടെങ്കിലും ഡോക്‌ടറുടെ പേര് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഞങ്ങൾ വ്യക്തയ്ക്ക് വേണ്ടി ആർസിസി പബ്ലിക് റിലേഷൻസ് ഓഫീസർ വി സുരേന്ദ്രൻ നായരുമായി ബന്ധപ്പെട്ടു.

” ഈ സന്ദേശം കുറേകാലമായി പ്രചാരത്തിലുണ്ട്. ആർസിസിയിലെ ഒരു ഡോക്‌ടറും ഇത്തരം ഒരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.

തുടർന്ന്, കുറിപ്പിൽ പറയുന്ന വസ്തുതകളുടെ അധികാരികത  പരിശോധിക്കാൻ കോട്ടയം  കാരിത്താസ് ഹോസ്പിറ്റലിലെ  സീനിയർ സെർജിക്കൽ ഓങ്കോളജിസ്റ്റ് ജോജോ വി  ജോസഫിനെ ഞങ്ങൾ ബന്ധപ്പെട്ടു.”ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ മുഴുവനും വസ്തുത വിരുദ്ധമാണ്. ഈ നിർദേശങ്ങൾ പാലിച്ചത് കൊണ്ട് ക്യാൻസർ വരില്ലെന്ന് പറയാൻ ശാസ്ത്രീയമായ കാരണങ്ങളില്ല. ഇതാരോ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന വ്യാജമായ വിവരമാണ്. അത് വസ്തുതയാണ് എന്ന് തോന്നിക്കാൻ ആർസിസിയിലെ ഡോക്ടറുടെ പേരിൽ പ്രചരിപ്പിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.


ഇവിടെ വായിക്കുക:Fact Check: ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം

Conclusion

ആർസിസി പുറത്തിറക്കിയ  ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതലുകൾ  എന്ന രീതിയിൽ പ്രചരിക്കുന്ന വിവരങ്ങൾ ആർസിസിയിലെ സ്പെഷ്യലിസ്റ്റ് പുറപ്പെടുവിച്ചതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പോരെങ്കിൽ ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയുമില്ല.

Result: False

ഇവിടെ വായിക്കുക:Fact Check: ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം

Sources
Telephone conversation with RCC PRO Surendran Nair
Telephone conversation with Dr Jojo V Joseph Senior Surgical Oncologist of Caritas Hospital


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular