Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckViral   Fact Check:റയാൻ ഖാൻ  പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം 

   Fact Check:റയാൻ ഖാൻ  പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം 

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Claim
 റയാൻ ഖാൻ പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കേസിലാക്കി.
Fact
 ഈ സംഭവത്തിൽ ഉൾപ്പെട്ടവർ ഒരേ സമുദായക്കാർ.

 ഒരു പെൺകുട്ടിയുടെ മൃതദേഹം അടങ്ങുന്ന  സ്യൂട്ട്കേസുമായി പിടികൂടിയ ആൺകുട്ടിയുടെ വീഡിയോ  വൈറലാകുകയാണ്. ഒരു മുസ്ലീം ആൺകുട്ടി തന്റെ ഹിന്ദു പങ്കാളിയെ കൊന്ന് മൃതദേഹം സംസ്കരിക്കാൻ സ്യൂട്ട്കേസിൽ പാക്ക് ചെയ്തുവെന്ന അവകാശവാദത്തോടെ വാട്ട്സ്ആപ്പിൽ വീഡിയോ ഷെയർ ചെയ്യപ്പെടുന്നു.

മുപ്പത്തി രണ്ട് മിനിറ്റ്  ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു ‘റയൻഖാൻ ‘ എന്ന് അവകാശപ്പെടുന്ന ഒരു ആൺകുട്ടി, ഒരു പെൺകുട്ടിയുടെ മൃതദേഹം നിറച്ച ഒരു നീല സ്യൂട്ട്കേസിനടുത്തായി ഇരിക്കുന്നത് കാണാം.  “ഈ ആൺകുട്ടി പെൺകുട്ടിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലിട്ടുവെന്ന്,” വീഡിയോ എടുത്ത ആൾ ഹിന്ദിയിൽ പറയുന്നത് കേൾക്കാം.

“മുസ്ലീം ജിഹാദികളൊന്നിച്ചുള്ള ആടുമേയൽ” പരവേശം തീരാത്ത ഹിന്ദു പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു , റയാൻ ഖാൻ്റെ പ്രണയിനി പ്രഭാസിങ്ങ് സ്യൂട്ട്കേസിൽ ആയിട്ടുണ്ട് എന്നുള്ള വിവരം ഏവരേയും പ്രണയപൂർവ്വം അറിയിക്കുന്നു , ഇനിയെങ്കിലും പഠിക്കുമോ ഹിന്ദു പെൺകുട്ടികളെ,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.

ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു.

request for fact check we received in our tipline
request for fact check we received in our tipline

ഇവിടെ വായിക്കുക:Fact Check: സുരേഷ് ഗോപി പ്രൊഫ ടി ജെ ജോസഫിനെ സന്ദർശിച്ചത് 2021ൽ

Fact Check/Verification

ഒരു മുസ്ലീം ആൺകുട്ടി ഹിന്ദു പെൺകുട്ടിയെ കൊന്നുവെന്ന വാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ ‘‘Body of girl in suitcase’ എന്ന കീവേഡ് സെർച്ച് നടത്തി, സംഭവത്തെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ കണ്ടെത്തി.

ഘോസിയൻ ജ്വാലാപൂർ നിവാസിയായ ഗുൽജെബ് എന്ന ആൺകുട്ടി തന്റെ കാമുകി തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയതായി  ETV Bharat റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയുടെ വീട്ടുകാർ തങ്ങളുടെ വിവാഹത്തിന് എതിരാണെന്നും കാമുകി അവളുടെ വീട്ടുകാരുടെ തീരുമാനം അംഗീകരിച്ചെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രോഷാകുലനായ കാമുകൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലിട്ട് ഗംഗനഹർ കനാലിൽ തള്ളാൻ പോവുകയായിരുന്നു.

Screen grab of ETV's news
Screen grab of ETV’s news

വൈറൽ വീഡിയോയിലെ ആൺകുട്ടിയുടെ ചിത്രം ഉൾക്കൊള്ളുന്ന  News18,ന്റെ റിപ്പോർട്ടിൽ, വിവാഹത്തിന് വീട്ടുകാരുടെ വിയോജിപ്പിന്റെ പേരിൽ കാമുകിയെ കൊലപ്പെടുത്തിയ ആൺകുട്ടി ‘ഗുൽജെബ്’ ആണെന്നും തിരിച്ചറിഞ്ഞു. മരിച്ച പെൺകുട്ടിയുടെ പിതാവ് ‘റഷീദ്’ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Screen grab of News 18's news
Screen grab of News 18’s news

സംഭവത്തെക്കുറിച്ച് Jagran നൽകിയ റിപ്പോർട്ടിൽ പെൺകുട്ടിയും ആൺകുട്ടിയും അകന്ന ബന്ധുക്കളാണെന്ന് പറയുന്നു. കഴിഞ്ഞ എട്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നിരുന്നാലും, സംഭവത്തിൽ വർഗീയമായ യാതൊന്നും ഉള്ളതായി ഈ സംഭവത്തെ കുറിച്ചുള്ള ഒരു  റിപ്പോർട്ടിലും പറയുന്നില്ല.

കാളിയാർ എസ്‌ഒ ധർമേന്ദ്ര രതിയെയും ന്യൂസ്‌ചെക്കർ ബന്ധപ്പെട്ടു. സംഭവത്തിന് വർഗീയ ഉള്ളടക്കം ഉണ്ടെന്ന പ്രചരണം അദ്ദേഹം തള്ളിക്കളഞ്ഞു. “കുട്ടിയുടെ പേര് ഗുൽജെബ്. ആൺകുട്ടിയും മരിച്ച പെൺകുട്ടിയും  മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്. സംഭവത്തിന്  ഒരു വർഗീയ ഉള്ളടക്കവും ഇല്ല,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു. “ഗുൽജെബും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തിന് വിരുദ്ധമായി പെൺകുട്ടി അവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അയാൾ അവളെ കൊലപ്പെടുത്തിയെന്നും,” എസ്‌ഒ രതി ഞങ്ങളോട് പറഞ്ഞു.


ഇവിടെ വായിക്കുക:Fact Check: ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം

Conclusion

മുസ്ലീം ആൺകുട്ടി ഒരു ഹിന്ദു പെൺകുട്ടിയെ കൊന്ന് അവളുടെ മൃതദേഹം സ്യൂട്ട്കേസിൽ നിറച്ചുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ വസ്തുതാ പരിശോധന വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ലൗ ജിഹാദോ മറ്റെന്തെങ്കിലും വർഗീയ ഉള്ളടക്കങ്ങളോ ഇല്ല.

Result: Partly False

ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം

Sources
News report by ETV Bharat On March 25, 2022 
News report by News 18 On March 26, 2022 
News report by Jagran On March 26, 2022 
Telephonic Conversation With Kaliyar SO Dharmendra Rathi

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular