Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: വിഘ്നേഷ് എന്ന യുവാവ് യോഗ അഭ്യാസത്തിലൂടെ പറക്കുന്നു.
Fact: വിഘ്നേഷ് എന്ന മജീഷ്യന്റെ പ്രകടനമാണിത്.
അഗാധമായ യോഗാഭ്യാസത്താൽ വിഘ്നേഷ് എന്ന പേരുള്ള തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ ഒരാൾ പറക്കുന്നു എന്ന ഒരു അവകാശവാദം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
“തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ വിഘ്നേഷ് എന്ന ഈ യുവാവ്. അഗാധമായ യോഗാഭ്യാസത്താൽ അദ്ദേഹം വളരെ ഉയരത്തിൽ പറന്ന് സുരക്ഷിതമായി നിലത്തിറങ്ങി വളരെ പ്രശംസനീയമായ ഒരു പ്രവൃത്തി! രാമായണത്തിലെ രാമേശ്വരം കടന്ന് സമുദ്രത്തിന് മുകളിലൂടെ ശ്രീലങ്കയിലെത്തിയ ശ്രീ ഹനുമാൻ്റെ പ്രവർത്തനത്തിൽ നിന്ന് കുട്ടിക്കാലം മുതൽ തന്നെ പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അവിശ്വസനീയമായ പ്രവർത്തനം!,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഈ അവകാശവാദത്തെ കുറിക്കുന്ന ഒരു ടെക്സ്റ്റ്
പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു
ഇവിടെ വായിക്കുക: Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ
ഇത് ഒരു സൂചനയായി എടുത്ത്, ഇംഗ്ലീഷിൽ vignessh flying എന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ഓഗസ്റ്റ് 8,2018ൽ Vignesh prabhu എന്ന യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്ത വീഡിയോ കിട്ടി. “160 അടി ഉയരത്തിൽ ഫ്ലൈയിംഗ് മാൻ ഓഫ് ഇന്ത്യ. മജീഷ്യൻ വിഘ്നേഷ് പ്രഭു. എക്സ്ക്ലൂസീവ് ഫ്ലയിംഗ് മാജിക് . ജയ് ഹിന്ദ്,” എന്നാണ് വീഡിയോയുടെ വിവരണത്തിന്റെ മലയാള വിവർത്തനം.
ഈ മാജിക് ട്രിക്ക് നടത്താൻ ക്യാമറ ട്രിക്കുകളോ വിഷ്വൽ ഇഫക്റ്റുകളോ കയറുകളോ പോലും ഉപയോഗിച്ചിട്ടില്ലെന്ന് വീഡിയോയുടെ വിവരണത്തിൽ പറയുന്നു.എന്നിരുന്നാലും, ഈ ‘മാന്ത്രിക പ്രകടനം’ ‘വിനോദ ആവശ്യങ്ങൾ’ക്ക് വേണ്ടി മാത്രമാണെന്നും അതിൽ പറയുന്നു.
വിഘ്നേഷ് പ്രഭു എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ‘ദി ഇല്യൂഷൻ ഷോ‘ എന്ന വിഭാഗത്തിന് കീഴിലുള്ള ഈ ‘പറക്കുന്ന’ സ്റ്റണ്ടിൻ്റെ ഫോട്ടോ ഉൾക്കൊള്ളുന്ന പഅദ്ദേഹത്തിന്റെ വെബ്‌സൈറ്റ് കണ്ടെത്താൻ കഴിഞ്ഞു.
15 വർഷത്തിലേറെയായി മാജിക്ക് മേഖലയിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര മാന്ത്രികനും മെന്റലിസ്റ്റുമാണ് പ്രഭുവെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റ് പറയുന്നു. ഈ വെബ്‌സൈറ്റിൽ അദ്ദേഹത്തിന്റെ മറ്റ് തരം മാജിക്കുകളുടെ ലിങ്കും ഉണ്ട്.
പോരെങ്കിൽ, വിവിധ മാജിക്ക് പ്രകടനങ്ങളുടെ ഫോട്ടോകളും വിഡിയോകളും അടങ്ങുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ഒരു കീ വേർഡ് സെർച്ചിൽ ഞങ്ങൾ കണ്ടെത്തി.
മറ്റൊരു കീ വേർഡ് സെർച്ചിൽ, ‘മാജിക് സീക്രട്ട്‌സ് റിവീൽഡ്‘ എന്നപേരുള്ള ഒരു യൂട്യൂബ് ചാനൽ ഈ തന്ത്രത്തിന് പിന്നിലെ പ്രക്രിയ വെളിപ്പെടുത്തുന്ന വീഡിയോ ഡിസംബർ 27 ,2019ൽ പ്രസീദ്ധീകരിച്ചതായി ഞങ്ങൾ കണ്ടു.
” മാന്ത്രികനെ നിലത്ത് നിന്ന് ഉയർത്തുന്ന ക്രെയിനുകളും വളരെ നേർത്ത എയർ ക്രാഫ്റ്റ് കേബിളുകളും ഉപയോഗിച്ച് ഈ തന്ത്രം നടപ്പിലാക്കാൻ കഴിയും. കേബിളുകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ നേർത്ത കേബിളുകൾ മനുഷ്യൻ്റെ കണ്ണിന് അദൃശ്യമായിത്തീരുന്ന തരത്തിൽ പകൽ വെളിച്ചത്തിലാണ് സാധാരണയായി ഇത്തരം തന്ത്രങ്ങൾ ചെയ്യുന്നത്. വീഡിയോയിൽ ദൃശ്യമായേക്കാവുന്ന കേബിളുകൾ നീക്കം ചെയ്യാൻ മാന്ത്രികന്മാർ VFX ഇഫക്റ്റുകളും എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറുകളും ഉപയോഗിക്കുന്നു,” എന്ന് ഈ വീഡിയോയുടെ വിവരണത്തിൽ പറയുന്നു.
ഇവിടെ വായിക്കുക: Fact Check:ട്രാൻസ്ജെൻഡറുകൾ ട്രോഫി വലിച്ചെറിയുന്ന വീഡിയോ 2022ലേത്
2018-ൽ തമിഴ്‌നാട്ടിലെ വിഘ്നേഷ് പ്രഭു എന്ന മജിഷ്യൻ അവതരിപ്പിച്ച ഒരു മാജിക്കാണ് യോഗയുടെ ശക്തിയാൽ ‘വായുവിൽ പറക്കുന്ന മനുഷ്യന്റേത് എന്ന പേരിൽ വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഇവിടെ വായിക്കുക: Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്
Sources
YouTube video by Vignesh prabhu on August 8, 2018
The Illusion show on the website of magicvignesh.com
Facebook page of Vignesh prabhu
YouTube video by Magic Secrets Revealed on December 27, 2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.