Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങളല്ലിത് 

Fact Check: ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങളല്ലിത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ.
Fact
ആഫ്രിക്കയിലെ കോംഗോയിലുണ്ടായ അപകടമാണിത്.

ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ബോട്ട് മുങ്ങുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. “ഇന്ന് ഗോവയിൽ നടന്ന ബോട്ടപകടം 23 മൃദദേഹങ്ങൾ കണ്ടടുത്തു 40 പേരെരക്ഷപ്പെടുത്തി 64 പേരെ കാണാതായി.” എന്ന്  ചില പോസ്റ്റുകളിലെ വീഡിയോയിൽ സൂപ്പർ ഇമ്പോസ്‌ ചെയ്തിട്ടുണ്ട്. 

Best Media's Post
Best Media’s Post

ഇവിടെ വായിക്കുക: Fact Check: വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിന്റെ പേരിലല്ല കെഎംസിസിയിലെ കൂട്ടത്തല്ല്

Fact Check/Verification

എന്നാൽ, ഗോവയിൽ ഇത്തരമൊരു ദുരന്തം സംഭവിച്ചിട്ടില്ല എന്നാണ് ഞങ്ങൾക്ക് ഒരു കീ വേർഡ് സെർച്ചിൽ നിന്നും അറിയാൻ കഴിഞ്ഞത്. 

ആഫ്രിക്കൻ രാജ്യമായ കോംഗോയിലുണ്ടായ അപകടമാണ് ഗോവയിലേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് ഗോവ പോലീസ് ഒക്ടോബർ 5,2024ൽ ഒരു എക്സ് പോസ്റ്റിൽ വ്യക്തമാക്കിയതും ഞങ്ങൾ കണ്ടെത്തി.

X Post by Goa Police
X Post by Goa Police 

തുടർന്ന്, ഈ സൂചനകൾ വെച്ച് ഞങ്ങൾ കോംഗോയിൽ നടന്ന ബോട്ട് അപകടത്തെ കുറിച്ച് ഒരു കീ വേർഡ് സേർച്ച് നടത്തി.

ഒക്ടോബർ 4,2024ൽ ആഫ്രിക്കയിലെ ടെലിവിഷൻ ചാനലായ CGTN Africaയും ഈ വാർത്ത വീഡിയോയ്‌ക്കൊപ്പം അവരുടെ യൂട്യൂബ് ചാനലിൽ  ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടെത്തി. 

“ഡിആർ കോംഗോയിലെ കിവു തടാകത്തിൽ ബോട്ട് മുങ്ങി 78 പേർ മരിച്ചതായി സംശയിക്കുന്നു,” എന്ന് വാർത്ത പറയുന്നു.

“ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞ് മുങ്ങുന്നത് കാണിക്കുന്നു. വ്യാഴാഴ്ച 250-ലധികം ആളുകളുമായി യാത്ര ചെയ്യുകയേ  കപ്പൽ മറിഞ്ഞതിന് ശേഷംഡസൻ കണക്കിന് യാത്രക്കാരെ കാണാതെ പോയിട്ടുമുണ്ട്,”വാർത്ത തുടരുന്നു.

YouTube Video by CGTN Africa
YouTube Video by CGTN Africa

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിവു തടാകത്തിൽ തിക്കും തിരക്കും കാരണം ബോട്ട് മറിഞ്ഞ് 78 പേർ മരിച്ച നിമിഷം ഒരു ദൃക്‌സാക്ഷി പകർത്തിയ ദൃശ്യങ്ങൾ കാണിക്കുന്നു,” എന്ന വിവരണത്തോടെ Associated Press, 4,2024ൽ യൂട്യൂബ് ചാനലിൽ  ഷെയർ ചെയ്തതായും ഞങ്ങൾക്ക് കണ്ടെത്താനായി. 

YouTube Video by Associated Press
YouTube Video by Associated Press 

“കിഴക്കൻ കോംഗോയിലെ കിവു തടാകത്തിൽ വ്യാഴാഴ്ച അമിത തിരക്കുള്ള ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചതായി പ്രാദേശിക ഗവർണർ പറഞ്ഞുവെന്ന്,”അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് പറയുന്നു.

“278 പേർ ബോട്ടിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. ബോട്ടിൽ നിന്ന് പലരെയും കണ്ടെത്താനാകാത്തതിനാൽ മണിക്കൂറുകൾക്ക് ശേഷം തീവ്രമായ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നു,” വാർത്ത തുടരുന്നു.

“മരണ സംഖ്യ താൽകാലികമാണെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സൗത്ത് കിവു പ്രവിശ്യയുടെ ഗവർണർ ജീൻ-ജാക്ക് പുരുസി പറഞ്ഞു. പ്രാദേശിക അധികാരികൾക്ക് ലഭിച്ച വിവരമനുസരിച്ച് 278 പേർ ബോട്ടിൽ  ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു,” അസോസിയേറ്റഡ് പ്രസ്സിന്റെ വാർത്ത തുടരുന്നു.

“സൗത്ത് കിവു പ്രവിശ്യയിലെ മിനോവ തുറമുഖത്ത് നിന്ന് ബോട്ട് നേരത്തെ പുറപ്പെട്ടു,നോർത്ത് കിവു പ്രവിശ്യയിലെ ഗോമയിലേക്ക് പോകുകയായിരുന്നു, ഫോണിൽ ബന്ധപ്പെട്ടപ്പോൾ പുരുസി പറഞ്ഞു,” വാർത്ത വ്യക്തമാക്കുന്നു.

“ പൂർണ്ണമായ ചിത്രം  ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല, നാളെയോടെ ഞങ്ങൾക്ക് അത് ലഭിക്കും,” അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ഇവിടെ വായിക്കുക: Fact Check: ബെഞ്ചമിൻ നെതന്യാഹു ഓടുന്ന വീഡിയോ പഴയതാണ്

Conclusion

ദൃശ്യങ്ങളില്‍ കാണുന്ന ബോട്ട് അപകടം ഗോവയില്‍ നടന്നതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആഫ്രിക്കയിലെ കോംഗോയിലുള്ള ഗോമ എന്ന സ്ഥലത്തു നടന്ന ബോട്ടപകടത്തിന്റെ ദൃശ്യങ്ങളാണ് ഗോവിലേത് എന്ന പേരിൽ വൈറലാവുന്നത് എന്നും വ്യക്തമായി.

Result: False

ഇവിടെ വായിക്കുക: Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്

Sources
X Post by Goa Police on October 5, 2024
YouTube Video by CGTN Africa on October 4, 2024
YouTube Video by Associated Press on October 4, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular