Claim: രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹ 7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങി.
Fact: ആലപ്പുഴയിലെ കരുവാറ്റ പഞ്ചായത്ത് നിർമ്മിച്ച ചങ്ങാടം.
“രമ്യ ഹരിദാസിന്റെ എംപി ഫണ്ടിലെ ₹ 7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടം മുങ്ങി,”എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
വിപിൻ കോടിയേരി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 910 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Abdul Shahi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 372 ഷെയറുകൾ ഉണ്ടായിരുന്നു,

ആലി ഹാജി കൊണ്ടോട്ടി എന്ന ഐഡിയിലെ പോസ്റ്റിന് 98 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: ‘ജിം ഷാജഹാൻ’ ആണോ 6 വയസ്സുകാരിയെ തട്ടി കൊണ്ട് പോയത്?
Fact Check/Verification
ഒരു പോസ്റ്റിലെ കമന്റിൽ സംഭവം നടന്നത് കരുവാറ്റയാണ് എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അത് ഒരു സൂചനയായി എടുത്ത് തിരഞ്ഞപ്പോൾ, ഈ വീഡിയോ കൂടി ഉൾകൊള്ളുന്ന ആലപ്പുഴ ഡേറ്റ്ലൈനിൽ ഉള്ള ഒരു വാർത്ത മംഗളം വെബ്‌സൈറ്റിൽ കണ്ടു.

“കരുവാറ്റയില്‍ പഞ്ചായത്തിന്റെ ചങ്ങാടം ഉദ്ഘാടന ദിവസം തന്നെ മറിഞ്ഞു; ആദ്യ യാത്രയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും വെള്ളത്തിൽ,” എന്നാണ് 2023 നവംബർ 29ന് മംഗളം കൊടുത്ത വാർത്തയുടെ തലക്കെട്ട് പറയുന്നത്.
“കരുവാറ്റ ഗ്രാമപഞ്ചായത്തിൽ തോടിന് കുറുകെ കടക്കാനായി സ്വന്തമായി നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടന സമയത്തുണ്ടായ അപകടം,. എല്ലാവർക്കും നീന്തൽ അറിയാവുന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു. കരുവാറ്റയിലെ ചെമ്പു തോട്ടിലാണ് അപകടം. നാലു വീപ്പകളിൽ പ്ലാറ്റ് ഫോം ഉണ്ടാക്കി നിർമിച്ചതായിരുന്നു ചങ്ങാടം. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മൊബൈൽ ഫോണുകൾ വെള്ളത്തിൽ പോയി,” തുടങ്ങിയ വിവരങ്ങൾ വർത്തയിലുണ്ട്.

ട്വന്റി ഫോർ ന്യൂസ്, 2023 നവംബർ 29ന് കൊടുത്ത യൂട്യൂബ് വിഡിയോയിലും ഈ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി.
“ചങ്ങാടം ഉദ്ഘാടന സമയത്ത് തന്നെ മുങ്ങി,” എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്. “എല്ലാരും കേറ്… എല്ലാരും കേറ്,…. എല്ലാരും ഇക്കരയ്ക്ക് വരണം ചായ ഇവിടെയുണ്ട്; സ്വര്‍ണ്ണമ്മ കേറടീ…. അയ്യോ.. ആണ്ട് പോയി…. അയ്യോ..അക്കാ നീന്താന്‍ അറിയാമോ. ചങ്ങാടം ഉദ്ഘാടന സമയത്ത് തന്നെ മുങ്ങി; പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ,” എന്ന വിവരണവും വീഡിയോയ്ക്കൊപ്പം കൊടുത്തിട്ടുണ്ട്.

ഞങ്ങൾ തുടർന്ന് രമ്യ ഹരിദാസിനെ വിളിച്ചു. തനിക്ക് നേരെ നടക്കുന്ന “സൈബർ ആക്രമണത്തിന്റെ ഭാഗമാണിത്. സംഭവം നടന്നത് എന്റെ ലോക്‌സഭ നിയോജക മണ്ഡലമായ ആലത്തൂരല്ല, ആലപ്പുഴ ജില്ലയിലാണ്. അത് കൊണ്ട് തന്നെ എന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഇതിന് തുക നൽകിയിട്ടില്ല. ഇതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങും,” രമ്യ പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മോദി ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പ്രചരണത്തിന്റെ വാസ്തവം
Conclusion
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ പഞ്ചായത്ത് നിർമ്മിച്ച ചങ്ങാടം മറിഞ്ഞ സംഭവമാണ് രമ്യ ഹരിദാസിന്റെ എംപി ഫണ്ടിൽ നിന്നും ₹7 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ചത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട് വിമർശിച്ചോ?
Sources
News Report in Mangalam on November 29, 2023
YouTube video by 24 News on November 29, 2023
Telephone Conversation with Remya Haridas MP
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.