Wednesday, April 24, 2024
Wednesday, April 24, 2024

HomeFact CheckViralFact Check: ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതാണോ?: വസ്തുത അറിയാം 

Fact Check: ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതാണോ?: വസ്തുത അറിയാം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം.  

Fact

ചിത്രം കൊളംബിയയിലെ  മേഡലിന്‍ നഗരത്തിന്‍റെ സമീപമുള്ള ദി റോക്ക് ഓഫ് ഗുവാതാപ്പേത്തിന്റേത്.

നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം. ഓം നമഃശിവായ,” എന്ന വിവരണത്തോടെയാണ് ചിത്രം ഷെയർ ചെയ്യപ്പെടുന്നത്

ദശാവതാരം എന്ന ഗ്രൂപ്പിലെ ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 201 ഷെയറുകൾ ഉണ്ടായിരുന്നു.

ദശാവതാരം's Post
ദശാവതാരം’s Post

Padmaja H എന്ന ഐഡിയിൽ നിന്നും താരകങ്ങൾ  എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 29 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group താരകങ്ങൾ
Post in the group താരകങ്ങൾ

രമേശൻ കാങ്കലത്ത് എന്ന ഐഡിയിൽ നിന്നും 2 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

രമേശൻ കാങ്കലത്ത്'s Post
രമേശൻ കാങ്കലത്ത്‘s Post

Fact Check/Verification

ഞങ്ങൾ ഫോട്ടോ  ഗൂഗിളില്‍ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ  Alamy എന്ന ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. ചിത്രത്തിനൊപ്പമുള്ള  വിവരണം അനുസരിച്ച്  ഈ ചിത്രം കൊളംബിയയിലെ  മേഡലിന്‍ നഗരത്തിന്‍റെ സമീപമുള്ള ദി റോക്ക് ഓഫ് ഗുവാതാപ്പേ എന്നൊരു വിനോദ സഞ്ചാര കേന്ദ്രത്തിന്റേതാണ്.

തെക്കന്‍ അമേരിക്കന്‍ രാജ്യമായ  കൊളംബിയയുടെ മേഡലിന്‍ നഗരത്തിന്‍റെ സമീപമുള്ള ദി റോക്ക് ഓഫ് ഗുവാതാപ്പേ എന്നൊരു വിനോദ സഞ്ചാര കേന്ദ്രത്തിന്റേതാണ് ഈ ചിത്രം എന്ന്  ഡ്രിങ്ക് ടീ ആന്‍ഡ്‌ ട്രാവല്‍ എന്ന യുട്യൂബ് ചാനലിന്റെ വിഡിയോയിലും പറയുന്നുണ്ട്.  ഫെബ്രുവരി 15 2017ലൽ ചാനൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ ഈ വിനോദ സഞ്ചാര കേന്ദ്രത്തെ  കുറിച്ച് അവർ വിവരിക്കുന്നുണ്ട്.

Still from the video of Drink Tea and Travel
Still from the video of Drink Tea and Travel

കൊളംബിയ ട്രാവൽ വെബ്‌സൈറ്റിൽ ഈ വിനോദ സഞ്ചാര കേന്ദ്രത്തെ കുറിച്ച് വിവരങ്ങൾ കൊടുത്തിട്ടുണ്ട്.

Photo appearing in Columbia Travel Website
Photo appearing in Columbia Travel Website

നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ പ്രത്യേകതകൾ  

തുടർന്ന്  ഞങ്ങൾ കൈലാസനാഥ ക്ഷേത്രത്തെ കുറിച്ച് കീ വേർഡ് സേർച്ച് ചെയ്തു.143 അടി ഉയരമുള്ള ഭഗവാന്‍ ശിവന്‍റെ പ്രതിമയാണ് കൈലാസനാഥ പ്രതിമ. ഈ പ്രതിമ നേപ്പാളിലെ കാര്‍വെപാലന്‍ചോക്ക് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. 2003ൽ   നിര്‍മാണം ആരംഭിച്ച പ്രതിമയുടെ  നിര്‍മാണം 2010ല്‍ പുര്‍ത്തിയായി. ഈ പ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം. ARTIST2WIN എന്ന യൂട്യൂബ് ചാനൽ ഏപ്രിൽ 9,2018 ൽ ഈ പ്രതിമയും ക്ഷേത്രത്തെയും കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ ഈ പ്രതിമയെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. ഈ വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ കൈലാസനാഥ ക്ഷേത്രത്തിന്‍റെതല്ല എന്ന് വ്യക്തം.

ARTIST2WIN's Post
ARTIST2WIN‘s Post

ഈ ക്ഷേത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ holidaynepal.comൽ നിന്നും ലഭിച്ചു. അതിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത് ഈ ക്ഷേത്രമല്ലെന്ന് വ്യക്തം.

Image in holidaynepal.com website
Image in holidaynepal.com website

വായിക്കുക:“ജഡായു പാറയിൽ ജഡായു പക്ഷി പറന്നെത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2014 ൽ അർജന്റീനയിൽ നിന്നുള്ളതാണ്  

Conclusion

കൈലാസനാഥ ക്ഷേത്രത്തിന്‍റെത് എന്ന പേരിൽ  പ്രചരിക്കുന്ന ഈ ചിത്രം  കൊളംബിയയിലെ ദി റോക്ക് ഓഫ് ഗുവതാപ്പേയുടേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Sources 

  Alamy

colombia.travel

Youtube video of Drink Tea & Travel on February 15, 2017

holidaynepal.com

Youtube video of ARTIST2WIN on April 9, 2018

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular