Claim
ആര്‍എസ്എസ് ക്യാമ്പിൽ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. കാവി വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ നോക്കി നിൽകുമ്പോൾ ഒരാൾ ഒരു കുട്ടിയെ മർദ്ദിക്കുന്നതാണ് വിഡിയോയിൽ. “ആർഎസ്എസ് പരിശീലന ക്യാമ്പിൽ കുട്ടികൾ അതി ദാരുണമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം പുറത്ത്,” എന്നാണ് വീഡിയോയുടെ വിവരണം.

ഇവിടെ വായിക്കുക:Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത്
Fact
ഞങ്ങൾ ആദ്യം വൈറൽ വീഡിയോയുടെ കീ ഫ്രേമുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഒക്ടോബര്‍ 9 2023ന് ‘ദൈനിക് ഭാസ്‌കര്‍’ നല്‍കിയ വാര്‍ത്ത കിട്ടി. അതിൽ വിഡിയോയിൽ നിന്നുള്ള ചില സ്ക്രീൻ ഷോട്ട് കൊടുത്തിരുന്നു.
വാർത്ത പറയുന്നത് സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ സീതാപുരിലാണെന്നാണ്. സംസ്‌കൃതവും വേദവും പഠിപ്പിക്കുന്ന കിഷോരി സംസ്‌കൃത വിദ്യാലയത്തിലെ അദ്ധ്യാപകനായ സതീഷ് ജോഷിയാണ് വിദ്യാർത്ഥിയെ മര്‍ദ്ദിച്ചത് എന്നും വാർത്തയിൽ പറയുന്നു. ആരോടും പറയാതെ ഇറങ്ങിപോയ വിദ്യാർത്ഥിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടുകിട്ടിയപ്പോഴാണ് അദ്ധ്യാപകൻ കുട്ടിയെ അടിക്കുന്നത്. രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തു വന്നത്. തുടർന്ന് അദ്ധ്യാപകനെ സിദ്ധൗലി പൊലീസ് അറസ്റ്റ് ചെയ്തു.

ആജ്തക്കും ബിഎൻഎൻ എന്ന മാധ്യമവും സമാന വിവരണത്തോടെ ഒക്ടോബര്‍ 9 2023ന് സംഭവം റിപ്പോർട്ട് ചെയ്തു.

സീതാപുർ പോലീസും ഇത് സംബന്ധിച്ച ഓർ ട്വീറ്റ് പുറത്തിറക്കിയിട്ടുണ്ട്. അതിൽ പറയുന്നത്,” സിദ്ധൗലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കിഷോരി ബാലിക വിദ്യാലയ സ്‌കൂളിലാണ് സംഭവം നടന്നതെന്നും വൈറലായ വീഡിയോ 2 മാസം മുമ്പ് എടുത്ത പഴയ വീഡിയോ ആണെന്നും സംഭവവുമായി ബന്ധപ്പെട്ട് സതീഷ് ജോഷി എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവെന്നുമാണ്. ഇതിൽ നിന്നെല്ലാം ആർഎസ്എസ് ക്യമ്പിലല്ല ഒരു വിദ്യാലയത്തിലാണ് സംഭവം നടന്നത് എന്ന് മനസ്സിലായി.
Result: False
ഇവിടെ വായിക്കുക:Fact Check: ഇസ്രായേൽ അക്രമത്തിന്റെ വീഡിയോ 5 മാസം പഴയത്
Sources
News report by Dainik Bhaskar on October 9, 2023
News report by Aajtak on October 9, 2023
News report by BNN Network on October 9, 2023
Tweet from Sitapur Police, Dated October 09, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.