Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
1 ഈ ചിത്രം മൈമൂനിസ ബീഗം എന്ന ഇന്ദിര പ്രീയദർശിനിയുടെ യൗവ്വനാരംഭത്തിലെ ചിത്രം! ജവഹർലാൽ നെഹ്‌റു, മകൾ മൈമൂനിസ ബീഗം എന്ന ഇന്ദിര, ഫിറോസ് ഖാന്റെ ബാപ്പ, ഫിറോസ് ഖാൻ!
2. ഇത് ഇന്ദിര ഫിറോസ് നിക്കാഹിനു മുൻപുള്ള ചിത്രം!
3. മുഹമ്മദ് അലി ജിന്ന ജവഹർലാലിന്റെ കോ ബ്രദർ എന്ന് പറയുന്നതിൽ തെറ്റില്ല!
Fact
1 ഈ ചിത്രത്തിലുള്ളത് നെഹ്‌റു,ഇന്ദിര, നിക്കോളാസ് റോറിച്ച്, മുഹമ്മദ് യൂനുസ് ഖാൻ എന്നിവർ.
2.ഇന്ദിര ഹൈന്ദവ ആചാരപ്രകാരമാണ് കല്യാണം കഴിച്ചത്.
3.മോത്തിലാൽ നെഹ്രുവിന്റെ ഇറാനിയൻ ഭാര്യയിലുള്ള മകൻ അല്ല മുഹമ്മദ് അലി ജിന്ന
മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബ വേരുകൾ മുസ്ലിം സമുദായത്തിലാണ് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടൊപ്പമാണ് പോസ്റ്റുകൾ വൈറലാവുന്നത്.
“ഈ ചിത്രം മൈമൂനിസ ബീഗം എന്ന ഇന്ദിര പ്രീയദർശിനിയുടെ യവ്വനാരംഭത്തിലെ ചിത്രം! ജവഹർലാൽ നെഹ്‌റു, മകൾ മൈമൂനിസ ബീഗം എന്ന ഇന്ദിര, ഫിറോസ് ഖാന്റെ ബാപ്പ, ഫിറോസ് ഖാൻ!ഇത് ഇന്ദിര ഫിറോസ് നിക്കാഹിനു മുൻപുള്ള ചിത്രം!ഗാന്ധിയുമായി ഇവർക്കുള്ള എല്ലാ ബന്ധങ്ങളും ഈ ചിത്രത്തിൽ നിന്നും വ്യക്തം! അല്ലേ?,” എന്ന് പോസ്റ്റ് ചോദിക്കുന്നുണ്ട്.
“ഇവർ ഹിന്ദുവായി അഭിനയിച്ചു, ഇന്ത്യൻ ജനതയെ വഞ്ചിച്ചത് എന്തിനെന്നറിയണ്ടേ? ഇന്ത്യ വെട്ടിമുറിക്കാൻ പ്രേരകനായത് മുഹമ്മദ് അലി ജിന്ന,”
“മുഹമ്മദ് അലി ജിന്ന ജവഹർലാലിന്റെ കോ ബ്രദർ എന്ന് പറയുന്നതിൽ തെറ്റില്ല!ജവഹറിന്റെ ഉമ്മയുടെ രണ്ടാം ഭർത്താവും വളർത്തച്ഛനുമായ മോത്തിലാൽ നെഹ്‌റു വിന്റെ ഒരു ഇറാനി വുമൺ ഫ്രണ്ടിന്റെ ( അനധികൃത ഭാര്യ ) മകനായിരുന്ന മുഹമ്മദ് അലി ജിന്ന! മോത്തിലാൽ നഹ്‌റു ഇറാനി കാമുകിക്ക് കൊടുത്തവാക്ക് നിറവേറ്റാനായി രുന്നു ഗാന്ധിജിയേ സ്വാധീനിച്ചും, ജവഹറി നെയും, മറ്റു കോൺഗ്രസ്സ്കാരേയും പ്രേരിപ്പിച്ചും ജിന്നയുടെ മോഹം സാധിക്കാൻ ഇന്ത്യ വെട്ടിമുറിക്കാൻ കോൺഗ്രസ്സിനെ ക്കൊണ്ട് തീരുമാനം എടുപ്പിച്ചത്!,” പോസ്റ്റ് കൂട്ടിചേർക്കുന്നു.
M S Radhakrishnan Padinjarel എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ, അതിന് 66 ഷെയറുകൾ ഉണ്ടായിരുന്നു.
Chandran Skc എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഞങ്ങൾ കാണും മുൻപ് 56 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Adv.harikrishnan എന്ന ഐഡിയുടെ പോസ്റ്റിൽ ഇന്ദിര ഗാന്ധിയെ മൈമുന ബീഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ആ പോസ്റ്റിൽ രാഹുൽ ഗാന്ധിയെ റൗൾ വിൻസിയെന്നും സോണിയ ഗാന്ധിയെ അന്റോണിയോ മൈനോ എന്നും വിശേഷിപ്പിക്കുന്നുണ്ട്. ആ പോസ്റ്റിന് 43 ഷെയറുകൾ ഉണ്ട്.
Fact Check/Verification
ഞങ്ങൾ ഈ അവകാശവാദങ്ങൾ ഒന്നൊന്നായി ഫാക്ട് ചെക്ക് ചെയ്യാൻ ആരംഭിച്ചു.
Claim 1: ഈ ചിത്രം മൈമൂനിസ ബീഗം എന്ന ഇന്ദിര പ്രീയദർശിനിയുടെ യൗവ്വനാരംഭത്തിലെ ചിത്രം
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു, അപ്പോൾ അലാമി എന്ന ഫോട്ടോ ഷെയറിങ് സൈറ്റിൽ നിന്നും ഈ ഫോട്ടോ ലഭിച്ചു. ഈ ചിത്രത്തിലുള്ളത് നെഹ്‌റു,ഇന്ദിര, നിക്കോളാസ് റോറിച്ച്, എന്നിവരാണ് എന്ന് സൈറ്റ് പറയുന്നു. എന്നാൽ നാലാമത്തെ ആളെ കുറിച്ച് അതിൽ വിവരണമില്ല.
എന്നാൽ ഇന്ത്യ ഗവണ്മെന്റിന്റെ സൈറ്റായ ഇന്ത്യ കൾച്ചറിൽ ഈ നാല് പേരെ കൂടാതെ മറ്റൊരാൾ കൂടി ഉള്ള ഫോട്ടോ കൊടുത്തിട്ടുണ്ട്. അതിൽ നാലാമത്തെ ആളെ മുഹമ്മദ് യൂനുസ് എന്ന് തിരിച്ചറിയുന്നു, കൂടാത്ത ഫോട്ടോയിൽ ഉള്ളത് ഫാദർ കോൺസ്റ്റഫൈൻ ആണെന്നും തിരിച്ചറിയുന്നു.
പ്രോബുക്ക് എന്ന മറ്റൊരു സൈറ്റിൽ മുഹമ്മദ് യൂസഫിന്റെ ജീവചരിതത്തിനൊപ്പം കൊടുത്ത ഫോട്ടോയിൽ കാണുന്നതും ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോ ആണെന്ന് വ്യക്തമായി. സ്വാതന്ത്യ സമര സേനാനി ആയിരുന്ന മൊഹമ്മദ് യുസഫ്, പിന്നീട് വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധ്യയായും റിട്ടയർമെന്റിന് ശേഷം രാജ്യ സഭ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ചിത്രത്തിലുള്ള നിക്കോളാസ് റോറിച്ച്, ഒരു റഷ്യൻ ചിത്രകാരനായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റോറിച്ച് വെബ്‌സൈറ്റിൽ ലഭ്യമാണ്.
മറ്റൊരാരോപണം ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഖാൻ ആണെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേരും ഫിറോസ് ഖാൻ ആണെന്നും ആയിരുന്നല്ലോ. ഒരു പാഴ്സി കുടുംബത്തിൽ ഫിറോസ് ജഹാൻഗീർ ഗന്ധി എന്ന പേരിൽ ജനിച്ച ഫിറോസ്, ഫിറോസ് ഗാന്ധി എന്ന പേര് സ്വീകരിച്ചത് മഹാത്മാ ഗാന്ധിയോടുള്ള അമിതമായ ആരാധന മൂലമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ സെപ്റ്റംബർ 14.2022ലെ ലേഖനം പറയുന്നു.
സെപ്റ്റംബർ 12 ,2018ലെ ദി വീക്ക് റിപ്പോർട്ട് അനുസരിച്ച് ഫിറോസ് ഗാന്ധി പാഴ്സിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഫർദൂൻ ജഹാൻഗീർ ഗന്ധിയും രത്തിമായും ആയിരുന്നു. ഗാന്ധിജിയോടുള്ള ആരാധന മൂത്താണ് അദ്ദേഹം ഗാന്ധി എന്ന പേര് സ്വീകരിച്ചത് എന്നും ലേഖനം പറയുന്നു.
ഇന്ദിര ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നും മൈമൂനിസ ബീഗം എന്ന പേര് സ്വീകരിച്ചുവെന്നും ഈ അവകാശവാദത്തിൽ പറയുന്നുണ്ട്. എന്നാൽ അങ്ങനെ തെളിയിക്കുന്ന രേഖകൾ ഒന്നും സേർച്ച് ചെയ്തപ്പോൾ കിട്ടിയില്ല.ഫോട്ടോ ഷെയറിങ്ങ് സൈറ്റായ ഗെറ്റി ഇമേജസിലെ ഒരു ഫോട്ടോയിൽ നിന്നും അവരുടെ അന്ത്യ കർമ്മങ്ങൾ ഹിന്ദു ആചാരപ്രകാരമാണ് എന്ന് മനസ്സിലായി. പോരെങ്കിൽ 2022 ഒക്ടോബർ 29ലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ടിലും നവംബർ 3,1984ൽ ഇന്ദിര ഗാന്ധിയുടെ ശരീരം ഹിന്ദു ആചാരം അനുസരിച്ച് ചിതയിൽ വെക്കുന്ന പടം ഉണ്ട്. മുസ്ലിങ്ങൾ സാധാരണ മൃതശരീരം ഖബറടക്കുകയാണ് ചെയ്യുന്നത്.
Claim 2. ഇത് ഇന്ദിര ഫിറോസ് നിക്കാഹിനു മുൻപുള്ള ചിത്രം
ഇതിൽ നിന്നും അർത്ഥമാക്കുന്നത് പിന്നീട് മുസ്ലിം ആചാര പ്രകാരം ഇന്ദിര ഗാന്ധി നിക്കാഹ് കഴിക്കുകയായിരുന്നുവെന്നാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇന്ത്യ കൾച്ചർ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന 1942 മാർച്ച് 26ലെ ഇന്ദിര- ഫിറോസ് ഗാന്ധി വിവാഹത്തിന്റെ ഫോട്ടോയിൽ നിന്നും വിവാഹം ഹൈന്ദവ ആചാരപ്രകാരമാണെന്ന് വ്യക്തം.
ഡിഎൻഎയും ഡിസംബർ 5,2017ലെ റിപ്പോർട്ടിൽ ഹൈന്ദവ ആചാര പ്രകാരം നടന്ന ഇന്ദിര-ഫിറോസ് ഗാന്ധി വിവാഹ ഫോട്ടോ കൊടുത്തിട്ടുണ്ട്.
Caim 3. മുഹമ്മദ് അലി ജിന്ന ജവഹർലാലിന്റെ കോ ബ്രദർ എന്ന് പറയുന്നതിൽ തെറ്റില്ല
മോത്തിലാൽ നെഹ്‌റുവിന്റെ ഒരു ഇറാനി വുമൺ ഫ്രണ്ടിന്റെ ( അനധികൃത ഭാര്യ) മകനായിരുന്ന മുഹമ്മദ് അലി ജിന്ന എന്നാണല്ലോ പോസ്റ്റ് ആരോപിക്കുന്നത്. എന്നാൽ പാകിസ്താനിലെ പത്രമായ ഡോണിന്റെ ഡിസംബർ 26,2009ലെ ഒരു ലേഖനം പറയുന്നത് മിഥിബായി -ജിന്ന ബായി പൂഞ്ചാ ദമ്പതികളുടെ മകനാണ് ജിന്ന എന്നാണ്.
എൻസൈക്ലോപീഡിയ ബ്രിട്ടാനിക പറയുന്നത്, ജിന്ന ബായി പൂഞ്ചാ എന്ന ധനിക വ്യപാരിയുടെയും മിഥിബായിയുടെയും ഏഴ് മക്കളിൽ മൂത്തയാളാണ് ജിന്ന എന്നാണ്.
വായിക്കുക:Fact Check: പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണോ രാഹുലിനെതിരെ വിധി പറഞ്ഞത്?
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ മൂന്ന് കാര്യങ്ങൾ ബോധ്യമായി. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് നെഹ്‌റു,ഇന്ദിര, നിക്കോളാസ് റോറിച്ച്, മുഹമ്മദ് യൂനുസ് ഖാൻഎന്നിവരാണ്. ഇന്ദിര ഹൈന്ദവ ആചാരപ്രകാരമാണ് കല്യാണം കഴിച്ചത്. അവരുടെ അന്ത്യ കർമ്മങ്ങളും ഹൈന്ദവ ആചാരപ്രകാരമാണ്.മോത്തിലാൽ നെഹ്രുവിന്റെ ഇറാനിയൻ ഭാര്യയിലുള്ള മകൻ അല്ല മുഹമ്മദ് അലി ജിന്ന. ഇതിൽ നിന്നും ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ ഉണ്ടെന്ന് ആരോപണം തെറ്റാണ് എന്ന് ബോധ്യമായി.
Result: False
Sources
Alamy.com
India culture
https://prabook.com/web/mohammad.yunus/2084131
https://www.roerich.org/roerich-biography.php
News report from Times of India dated September 14,2022
News report in the Week dated September 12,2018
Getty Image
News report in Hindustan Times dated October 29,2022
https://indianculture.gov.in/photo-archives/marriage-photograph-indira-nehru-and-shri-feroze-gandhi
News report by DNA on December 5,2017
https://www.britannica.com/biography/Mohammed-Ali-Jinnah
News report by Dawn on December 26,2009
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.