Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: വൈറൽ വീഡിയോയിലെ പാലം ചിനാബ് നദിക്ക് മുകളിലൂടെ പോവുന്നതല്ല, ചൈനയിൽ നിന്നുള്ളതാണ് അത്

Fact Check: വൈറൽ വീഡിയോയിലെ പാലം ചിനാബ് നദിക്ക് മുകളിലൂടെ പോവുന്നതല്ല, ചൈനയിൽ നിന്നുള്ളതാണ് അത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

ചിനാബ് നദിക്ക് മുകളിലൂടെയുള്ള പാലത്തിൽ ട്രയിൻ ട്രയൽ റൺ നടത്തുന്ന ഇന്ത്യൻ റെയിൽവേ.

Fact

ചൈനിലെ ബെയ്പാന്‍ചങ് നദിക്ക് കുറുകെയുള്ള റെയില്‍ പാലം.

“ഇതാണ് മോദിയുടെ പുതിയ ഭാരതം.ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ട്രാക്കായ ഉദംപൂർ – ശ്രീനഗർ – ബാരാമുള്ള റൂട്ടിൽ ചിനാബ് നദിക്ക് മുകളിലൂടെയുള്ള ട്രാക്കിലൂടെ വിജയകരമായി സ്മാൾ ട്രയിൻ ട്രയൽ റൺ നടത്തുന്ന ഇന്ത്യൻ റെയിൽവേ,” ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും  വൈറലാവുന്ന ഒരു വീഡിയോയിലെ വിവരണം ആണിത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരു മെസ്സേജ് കിട്ടി.

Post we got on whatsapp asking us to fact check
Post we got on whatsapp asking us to fact check

സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 556 പേർ വീഡിയോ ഷെയർ ചെയ്തിരുന്നു.

സുദര്ശനം (sudharshanam)'s Post
സുദര്ശനം (sudharshanam)‘s Post

Kumaresh P എന്ന ഐഡിയിൽ നിന്നും 218 പേരാണ് ഈ വീഡിയോ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തത്.

Kumaresh P's Post
Kumaresh P‘s Post

ഞങ്ങൾ കാണുമ്പോൾ Anil Pallassana എന്ന ഐഡിയിൽ നിന്നും 63 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു,

 Anil Pallassana's Post
 Anil Pallassana‘s Post

Manikandan K Skm എന്ന ഐഡി Metroman എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് 24 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group  Metroman 
Post in the group  Metroman 

ചിനാബ് നദിക്ക് മുകളിലൂടെയുള്ള പാലത്തിന്റെ പ്രത്യേകത എന്താണ്?

ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലം ഈ വർഷം തന്നെ രാജ്യത്തിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. ഉദ്ധംപുർ – ശ്രീനഗർ – ബാരാമുള്ള പാത പൂർത്തിയാകുന്നതോടെ ഈ റൂട്ടിലൂടെ വന്ദേ ഭാരത് മാതൃകയിലുള്ള ട്രെയിൻ സർവീസ് നടത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.

Fact Check/Verification

ഇന്ത്യൻ റെയിൽവേ ചിനാബ് പാലത്തിലൂടെ നടത്തിയ സ്മാൾ ട്രയിൻ ട്രയൽ റണിന്റെയും പൂജയുടെയും വീഡിയോ റെയില്‍വെ മന്ത്രി അശ്വനി വൈഷ്‌ണവ്  മാര്ച്ച് 26,2023 ൽ തന്റെ ട്വീറ്റർ ഹാന്ഡിലിൽ പങ്ക് വെച്ചത് ഞങ്ങൾ കീ വേർഡ് സെർച്ചിൽ കണ്ടെത്തി. അതിൽ നിന്നും വൈറൽ വീഡിയോയിലെ പാലം മറ്റേതോ സ്ഥലത്ത് നിന്നുള്ളതാണ് എന്ന് മനസിലായി.

@AshwiniVaishnaw's Tweet
@AshwiniVaishnaw’s Tweet

Jkupdate എന്ന യൂട്യൂബ് ചാനലും ഈ പാലത്തിന് മുകളിലൂടെ സ്മാൾ ട്രയിൻ ട്രയൽ റണിന്റെ വീഡിയോ മാര്ച്ച് 26,2023 ൽ പങ്ക് വെച്ചിട്ടുണ്ട്. അതിൽ നിന്നും വൈറൽ വീഡിയോയിലെ പാലം മറ്റൊന്നാണ് എന്ന് ബോധ്യമാവും.

Jkupdate's Post
Jkupdate‘s Post

തുടര്‍ന്ന് വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ അതേ പാലം കാണുന്ന നിരവധി വീഡിയോകളും ഫോട്ടോകളും കിട്ടി.  ചൈനയിലെ ബെയ്പാന്‍ചങ് (Baipanjang) നദിക്ക് കുറുകെയുള്ളതാണ് ഈ പാലം എന്ന് അതിൽ നിന്നും മനസിലായി. ചൈനീസ് ഭാഷ വെബ്‌സൈറ്റുകളായ  sohu.com, ddcpc.cn എന്നിവയിൽ ഈ പാലത്തിന്റെ പടം ഫെബ്രുവരി 22,2023ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ വിവരണം മലയാളത്തിലേക്ക് ഗൂഗിൾ ട്രാൻസ്ലേറ്ററുടെ  സഹായത്തോടെ വിവർത്തനം ചെയ്തപ്പോൾ ബെയ്പാന്‍ചങ് (Baipanjang) നദിക്ക് കുറുകെയുള്ളതാണ് ഈ പാലം എന്ന് കൃത്യമായി ബോധ്യപ്പെട്ടു. Structurae.net എന്ന വെബ്‌സൈറ്റ് ബെയ്പാന്‍ ചങ് പാലത്തിന്റെ കോർഡിനേറ്റുകളുടെ (26° 12′ 34.23″ N 104° 43′ 13.54″ E) പട്ടിക കൊടുത്തിട്ടുണ്ട്. ഞങ്ങൾ ഗൂഗിൾ മാപ്പിൽ ഇതേ രീതിയിൽ തിരഞ്ഞു. അപ്പോൾ  വൈറൽ വീഡിയോയിൽ കാണുന്ന പാലം കണ്ടെത്താൻ കഴിഞ്ഞു.

2022 ജൂണ്‍ 27ന് Andan എന്ന പ്രൊഫൈലില്‍ നിന്ന് പങ്ക് വെച്ച ഇപ്പോൾ പ്രചാരത്തിലുള്ള അതേ വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു. അതും പറയുന്നത് ബെയ്പാന്‍ചങ് പാലമാണ് വിഡിയോയിൽ എന്നാണ്. 

Andan's Post
Andan‘s Post

ബെയ്പാന്‍ചങ് പാലം എവിടെയാണ്?

2016 ഡിസംബറിൽ പൂർത്തിയായപ്പോൾ,ബെയ്പാന്‍ചങ് പാലം ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  പാലമായി മാറി. ഏറ്റവും ഉയരം കൂടിയതല്ല, എന്നാൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ പാലം. ബെയ്‌പാൻജിയാങ് ഗ്രാൻഡ് വാലിക്ക് മുകളിലൂടെ കടന്നുപോകുന്ന, അതിന്റെ റോഡ് ഡെക്ക് ബെയ്‌പാൻ നദിക്ക് മുകളിൽ 1,854 അടി ഉയരത്തിൽ എത്തുന്നു.

യുനാൻ പ്രവിശ്യയിലെ (Yunnan Province) ഷുവാൻവേയെയും (Xuanwei) ഗുയിഷൂവിലെ (Guizhou) ലിയുപാൻഷൂയിയെയും (Liupanshui) ബന്ധിപ്പിക്കുന്ന പാലം രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം നാല് മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി  കുറച്ചൂ. 

വായിക്കുക:Fact Check: ആധാർ-പാൻ ലിങ്ക് സമയപരിധി നീട്ടിയിട്ടില്ല, വൈറലാവുന്ന അറിയിപ്പ് ആധാർ-വോട്ടർ ഐഡി ലിങ്കിംഗുമായി ബന്ധപ്പെട്ടത്

Conclusion

 ചൈനയിലെ ബെയ്പാന്‍ചങ് റെയില്‍വേ പാലത്തിലൂടെ കടന്നു പോവുന്ന  ട്രെയിനിന്റെ പഴയ ദൃശ്യമാണ് ചിനാബ് പാലത്തിലൂടെയുള്ള ആദ്യ ട്രയല്‍ റണ്‍  എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False

Sources

Tweet by Railway Minister Ashwani Vaishnaw on March 26,2023

Youtube video by JK update on March 26,2023

Video published in the website DDPCP on February 22,2023

Video published in the website www.sohu.com on February 22,2023

Facebook post of Andan published on June 27,2022


Google Maps


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular