Monday, October 14, 2024
Monday, October 14, 2024

HomeFact CheckViralFact Check: പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണോ രാഹുലിനെതിരെ വിധി പറഞ്ഞത്?

Fact Check: പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണോ രാഹുലിനെതിരെ വിധി പറഞ്ഞത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണ് രാഹുൽഗാന്ധിക്കെതിരെ വിധി പുറപ്പെടുവിച്ചത്.

Fact

രണ്ട് ഉത്തരവുകളും വ്യത്യസ്ത ജഡ്ജിമാരുടേതാണ്.

പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയാണ് രാഹുൽഗാന്ധിക്കെതിരെ വിധി പുറപ്പെടുവിച്ചത് എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.പ്രധാനമായും വാട്ടസ്ആപ്പിലാണ്  വൈറലാവുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരു മെസ്സേജ് കിട്ടി.

Post we got on whatsapp asking us to fact check
Post we got on whatsapp asking us to fact check

Aliasker K T Hridyam എന്ന ഐഡിയിൽ നിന്നും 410 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തു.

Aliasker K T Hridyam's Post
Aliasker K T Hridyam‘s Post

Naveen Sandhya എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുന്നതിന് മുൻപ്  63 പേർ ഷെയർ ചെയ്തു. 

Naveen Sandhya's Post
Naveen Sandhya‘s Post

Fact Check/Verification

പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയെ കുറിച്ചുള്ള വിവരങ്ങൾക്ക് ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി നടത്തി. അപ്പോൾ സെപ്റ്റംബർ 3,2021 ലെ ഇന്ത്യൻ  എക്സ്പ്രസ്സ് റിപ്പോർട്ട് കിട്ടി. അതിൽ പറയുന്നത് പ്രകാരം, അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയാണ് പശുവിനെയും ഓക്സിജനെയും ബന്ധിപ്പിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ പേര് ശേഖർ കുമാർ യാദവ് എന്നായിരുന്നു,
“ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു മൃഗം പശുവാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. പശുവിന്റെ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ‘പഞ്ചഗവ്യ’ ഭേദമാക്കാനാവാത്ത നിരവധി രോഗങ്ങൾക്ക് ചികിത്സിക്കാൻ സഹായിക്കുമെന്നുമാണ്,” ഗോഹത്യ കുറ്റാരോപിതനായ ഒരാളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ജസ്റ്റിസ് യാദവ് പറഞ്ഞത് എന്ന് ഇന്ത്യൻ  എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നു.

Screen shot of New Indian Express report
Screen shot of New Indian Express report

സെപ്റ്റംബർ 3,2021 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടും പറയുന്നത്, “ഗോ ഹത്യ കുറ്റാരോപിതനായ ഒരാളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ “ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു മൃഗം പശുവാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുവെന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞുനവെന്നാണ്.”

Screen shot of Times of India report
Screen shot of Times of India report

ഞങ്ങൾ രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജിയുടെ പേര് പരിശോധിക്കാൻ വീണ്ടും ഗൂഗിൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മാർച്ച് 23,202 ലെ Frontline വാർത്ത  കിട്ടി. അതിൽ പറയുന്നത് ഇങ്ങനെയാണ്: “ഗുജറാത്ത് നിയമസഭയിലെ അംഗമായ പൂർണേഷ് മോദി 2019-ൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ കോടതി മാർച്ച് 23-ന് വിധിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വർമ്മയാണ് രാഹുൽ ഗാന്ധിയെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാൽ, ജഡ്ജി ജാമ്യം അനുവദിക്കുകയും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിക്കുകയും ചെയ്തു. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന് പൊതുനാമം ഉണ്ടായത്” എന്ന് രാഹുൽ ഗാന്ധി പറഞ്ഞതാണ് കേസ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ കോൺഗ്രസ് പ്രചാരണ റാലിക്കിടെ പറഞ്ഞുവെന്നാണ് ആരോപണം.”

Screen grab of  frontline
Screen grab of Frontline

മാർച്ച് 25,2023ലെ എബിപി ന്യൂസിന്റെ വാർത്തയും സൂറത്തിലെ ജഡ്ജിയുടെ പേര് എച്ച്.എച്ച്.വർമ്മയെന്നാണ് പറയുന്നത്. “ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 499, 500 വകുപ്പുകൾ പ്രകാരം സിജെഎം വർമ്മയുടെ കോടതി ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അദ്ദേഹത്തിന് ജാമ്യം നൽകുന്നതിന് മുൻപ്  ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിനും തീരുമാനിച്ചു. അദ്ദേഹത്തിന് ഉയർന്ന കോടതിയിൽ അപ്പീൽ നൽകാൻ അവസരം നൽകാനാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായി അനിൽ അംബാനി, അല്ലെങ്കിൽ രാജ്യം വിട്ട നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്‌സി എന്നിവരെ  മാത്രം പരാമർശിച്ച്  ഗാന്ധിക്ക് തന്റെ പ്രസംഗം നടത്താമായിരുന്നുവെന്നും എന്നാൽ മോദി എന്ന കുടുംബ പേരുള്ള എല്ലാ  വ്യക്തികളെയും വേദനിപ്പിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കോടതി പറഞ്ഞു. അത് കൊണ്ട് തന്നെ അദ്ദേഹം ‘ക്രിമിനൽ അപകീർത്തി’ എന്ന കുറ്റം ചെയ്തിട്ടുള്ളതായും കോടതി കണ്ടെത്തി,” എബിപി ന്യൂസ് റിപ്പോർട്ട് പറയുന്നു.

Screen shot of ABP news
Screen shot of ABP news

വായിക്കുക:Fact Check: വൈറൽ വീഡിയോയിലെ പാലം ചിനാബ് നദിക്ക് മുകളിലൂടെ പോവുന്നതല്ല, ചൈനയിൽ നിന്നുള്ളതാണ് അത്

Conclusion

പശുവാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതെന്ന് പറഞ്ഞ ജഡ്ജിയല്ല, ക്രിമിനൽ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണ് എന്ന് കണ്ടെത്തി രണ്ടു വർഷത്തേക്ക് ശിക്ഷിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.  ഈ ശിക്ഷയെ തുടർന്നാണ് അദ്ദേഹത്തെ പാര്ലമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയത്.

Result: False

Sources

News report by Indian Express dated September 3,2021

News report by Times of India dated September 3,2021

News report by ABP Live dated March 25,2023

News report by Frontline on March 23,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular