Claim
ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ.
Fact
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള മറ്റൊരു യാത്രയുടെ വീഡിയോ.
ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ കാണിക്കുന്നുവെന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “ഇതാണ് ആ അന്ത്യയാത്ര. കോടികൾ മുടക്കി, മരണം വില കൊടുത്തു വാങ്ങിയ ആ അച്ഛനും 19 വയസ്സുള്ള മകനും ഒരുമിച്ചുള്ള യാത്രയിലെ അവസാന നിമിഷങ്ങൾ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. ടൈറ്റൻ അന്തർവാഹിനിയുടെ അവസാന യാത്ര എന്ന് പറയുന്നില്ലെങ്കിലും അതിൽ ഉണ്ടായിരുന്ന അച്ഛനും 19 വയസ്സുള്ള മകനും മരിച്ചുവെന്ന് പറയുന്നുണ്ട്.
കറാച്ചി ആസ്ഥാനമായ വമ്പൻ ബിസിനസ് ഗ്രൂപ്പ് ‘എൻഗ്രോ’യുടെ ഉടമ ഷെഹ്‌സാദാ ദാവൂദ് (48), മകൻ സുലേമാൻ (19) (ഇരുവരും ബ്രിട്ടീഷ് പൗരർ), ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ് (58), ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് (77), ഓഷ്യൻ ഗേറ്റ് സിഇഒ സ്‌റ്റോക്‌ടൺ റഷ് (61) എന്നിവരാണ് ജൂൺ 23 നു സ്‌ഫോടനത്തിൽ അന്തർവാഹിനി തകരുമ്പോൾ ടൈറ്റനിൽ ഉണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേരും മരിച്ചു. അതിൽ നിന്നും സൂചിപ്പിക്കുന്നത്, ഷെഹ്‌സാദാ ദാവൂദ് , മകൻ സുലേമാൻ എന്നിവരെയെന്ന് വ്യക്തം.
ᴀɴᴀꜱ ᴠɪʟᴀyᴀɴᴛʜᴏᴏʀ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 45 ഷെയറുകൾ ഉണ്ടായിരുന്നു.

QATAR MALAYALEES ഖത്തർ മലയാളീസ് എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞാൻ കാണുമ്പോൾ അതിന് 16 ഷെയറുകൾ കണ്ടു.

ᎷᏬᏂᏗᎷᎷᏋᎴ ᎥᏕᎷᏗᎥᏝ ᏦᎥᏁᏗᏝᎧᎧᏒ എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഞങ്ങൾ കാണും വരെ 12 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക:Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്
Fact Check/Verification
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ജൂൺ 23,2023 ൽ DALLMYD എന്ന യുട്യൂബ് ചാനലിൽ നിന്നും ഇതിന്റെ ദീർഘമേറിയ പതിപ്പ് കിട്ടി.ഈ വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ ടൈറ്റൻ ദുരന്തത്തിൽ മരിച്ചവർക്കും കുടുംബാംഗങ്ങൾക്കും ആദരാഞ്ജലി നേരുന്നുണ്ട്.
Titanic Sub Tourism Expedition – Exclusive Footage (My Personal Experience) എന്നാണ് വീഡിയോയുടെ തലക്കെട്ട്. വീഡിയോയിലെ കമന്ററിയിൽ, ജേക്ക് എന്ന സ്കൂബ ഡൈവരുടെ ചാനൽ ആണിതെന്നും അയാളും കാമുകി കിൻഡൽ ജോൺസണും ഓഷ്യൻ ഗേറ്റിന്റെ അന്തർവാഹിനിയിൽ അത് മുങ്ങുന്നതിന് കുറച്ച് നാളുകൾക്ക് മുൻപ് നടത്തിയ ഒരു യാത്രയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഓഷ്യൻ ഗേറ്റ് സിഇഒ സ്‌റ്റോക്‌ടൺ റഷ് ഈ യാത്രയിലും ഇവരോടൊപ്പം ഉണ്ടായിരുന്നു. ആ യാത്ര പ്രതികൂല കാലാവസ്ഥ കാരണം 3000 അടി പൂർത്തിയാക്കി തിരിച്ചു വന്നുവെന്ന് കമന്ററിയിൽ നിന്നും വ്യക്തമായി.

കൂടുതൽ തിരഞ്ഞപ്പോൾ, ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ ഭാഗങ്ങൾ ജൂൺ 25,2023 ൽ ജേക്ക് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി.

കൂടാതെ, ആ ദിവസം തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ജീവൻ നഷ്ടപ്പെട്ട അഞ്ച് പേർക്കും ജേക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. “ഞങ്ങളുടെ ഓഷ്യൻഗേറ്റ് മിഷൻ III പര്യവേഷണത്തിൽ നിന്നുള്ള എന്റെ സ്വകാര്യ ഫൂട്ടേജ് ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദുരന്തത്തിന് ദിവസങ്ങൾക്ക് മുമ്പ് അതേ അന്തർവാഹിനിയിൽ സഞ്ചരിച്ചിരുന്നു. (ലിങ്ക് എന്റെ ബയോയിൽ ഉണ്ട്) ജീവൻ നഷ്ടപ്പെട്ട അഞ്ച് പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആദരങ്ങൾ,” എന്നാണ് ആ പോസ്റ്റ്.

ഇവിടെ വായിക്കുക:Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ്
Conclusion
ഇത് ടൈറ്റൻ അന്തർവാഹിനിയുടെ അന്ത്യ യാത്രയുടെ പടമല്ല. ആ അപകടം നടക്കുന്നതിന് മുൻപ് ആ അന്തർവാഹിനി നടത്തിയ മറ്റൊരു യാത്രയുടെ പടമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?
Sources
Youtube video by DALLMYD on June 23,2023
Instagram post by DALLMYD on June 25,2023
Instagram post by DALLMYD on June 25,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.