Monday, April 29, 2024
Monday, April 29, 2024

HomeFact CheckViral24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍  ഏഷ്യാനെറ്റ് ന്യൂസ്  ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ എഡിറ്റഡ്...

24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍  ഏഷ്യാനെറ്റ് ന്യൂസ്  ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്  

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്നുവെന്ന  പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകനായ വിനു വി.ജോണിനെയും മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യുവിനെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുന്നത് വീഡിയോയിൽ കാണാം.

“ഏഷ്യാനെറ്റ് ചർച്ചയിൽ ശ്രീകണ്ഠൻ നായർ എത്തിയപ്പോൾ. കേരള രാഷ്ട്രീയം മൊത്തം ഇവന്മാരുടെ തലയിലൂടെയാണ് പോകുന്നത് എന്നാണ് ഇവന്മാരുടെ വിചാരം. സംഘപരിവാറിന്റെ എച്ചിലും തിന്ന് നാട്ടുകാരെ ഉദ്ബോധിപ്പിക്കാൻ നടക്കുന്ന നാ…കൾ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. 

ഇഞ്ചക്കുണ്ട് സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നം പങ്കുവെച്ച പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 1.9 K  ഷെയറുകൾ  ഉണ്ടായിരുന്നു.

ഇഞ്ചക്കുണ്ട് സഖാക്കള്‍ 's Post
ഇഞ്ചക്കുണ്ട് സഖാക്കള്‍ ‘s Post

SIJIN DAS എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 318 ഷെയറുകൾ ഉണ്ടായിരുന്നു.

SIJIN DAS
SIJIN DAS‘s Post

സഖാക്കളെ മുന്നോട്ട് എന്ന ഐഡിയിൽ നിന്നും പോസ്റ്റിന് 10 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു,

സഖാക്കളെ മുന്നോട്ട്'s Post
സഖാക്കളെ മുന്നോട്ട്‘s Post

Fact Check/Verification

ഞങ്ങൾ വിനു വി ജോണിനെതിരെ ശ്രീകണ്ഠൻ നായർ എന്ന കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി.ജോണിനും മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനുമെതിരെ ശ്രീകണ്ഠന്‍ നായര്‍ 24 ന്യൂസിലൂടെ നടത്തിയ പ്രതികരണത്തിന്‍റെ വീഡിയോ യൂട്യൂബിൽ നിന്നും ലഭിച്ചു. 2021 ഒക്ടോബര്‍ 2നുള്ളതാണ്  വീഡിയോ. 

24 new's youtbue video
24 new’s youtbue video

24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്‍റണിയുടെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍  മാധ്യമ പ്രവർത്തകനായ റോയ് മാത്യു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ശ്രീകണ്ഠൻ നായർ സംസാരിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമർശം .സഹിന്‍ ആന്റണിയും മോന്‍സൻ മാവുങ്കലും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ്‌ സംഭവം.

ഈ സംഭവത്തിൽ റോയ് മാത്യു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ, 2021 ഒക്ടോബര്‍ 1 നു മാപ്പ് പറഞ്ഞിരുന്നു .”ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെ സഹിൻ ആന്റണിയുടെ പ്രവൃത്തിയെക്കുറിച്ച് പറയുമ്പോൾ ഞാൻ നടത്തിയ പിതൃത്വ പരാമർശം നാവു പിഴയായിരുന്നു. അവതാരകൻ അത് അപ്പോൾത്തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയി. ആ പരാമർശത്തിൽ അതീവ ദുഖമുണ്ട്. ക്ഷമിക്കണം. പ്രേക്ഷകരോട് മാപ്പ് ചോദിക്കുന്നു,” എന്നായിരുന്നു റോയ് മാത്യുവിന്റെ പോസ്റ്റ്.

Roy Mathew's Post
Roy Mathew’s Post

“സ്വപ്നക്ക് ജോലി നൽകിയത് മുഖ്യമന്ത്രിയോ ?,” എന്നാണ് ഇപ്പോൾ വൈറലായ വീഡിയോയുടെ വിവരണത്തിൽ കാണുന്നത്. അത് ഒരു കീ വേർഡ് ആക്കി സേർച്ച് ചെയ്തപ്പോൾ, 2023 ഫെബ്രുവരി 16ന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയുടെ വീഡിയോ ആണിത് എന്ന് മനസിലായി. ആ ചർച്ചയിൽ അവതാരകന്‍ വിനു വി.ജോണിനെ കൂടാതെ പങ്കെടുത്തിരുന്നത് രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി.മാത്യു, അഡ്വ. എ.ജയശങ്കര്‍, മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു എന്നിവരായിരുന്നു. വൈറലായ വീഡിയോയിൽ ജയശങ്കറെയും റോയ് മാത്യുവിനേയും കാണാം. ജോസഫ് സി മാത്യുവിനെ എഡിറ്റ് ചെയ്ത മാറ്റി അദ്ദേഹം സംസാരിക്കുന്ന ഭാഗത്ത് ശ്രീകണ്ഠന്‍ നായര്‍ 24 ന്യൂസിലൂടെ നടത്തിയ പ്രതികരണത്തിന്‍റെ വീഡിയോ എഡിറ്റ് ചെയ്തു വെച്ചാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്,എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് മനസിലായി.

Asianet News video
Asianet News video

വായിക്കാം:ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യമല്ലിത്

Conclusion

എഷ്യാനെറ്റ് ന്യൂസ് ഫെബ്രുവരി 16ന് സംപ്രേക്ഷണം ചെയ്ത  ന്യൂസ് അവർ ചർച്ചയിൽ ജോസഫ് സി.മാത്യുവിനെ എഡിറ്റ് ചെയ്തു മറ്റു അവിടെ  ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസിലെ പഴയ വീഡിയോ ചേർത്താണ് ഈ ദൃശ്യം നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Altered Photo//Video 

Sources

Youtube video of 24 news on October 2,2021

Facebook post of Roy Mathew on October 1,2021

Youtube video of Asianet news on February 16,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular