Monday, December 23, 2024
Monday, December 23, 2024

HomeFact CheckFact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?

Fact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
താനൂർ ബോട്ടപകടത്തിന് മുമ്പ് നാട്ടുകാർ ജീവനക്കാർക്ക് താക്കീത് നൽകുന്നു. 
Fact
അപകടത്തിൽ ഉൾപ്പെട്ട ബോട്ടല്ലിത്. 

താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനു സമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ച സംഭവം വിനോദ യാത്രയിൽ പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ച് ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. 2023 മേയ് 7  രാത്രി ഏഴരയോടെയാണ്‌ അപകടം നടന്നത്.

താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സർക്കാർ  പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും വ്യക്തമാക്കി.

ഈ ഒരു സാഹചര്യത്തിലാണ് ,”അപകടം സംഭവിച്ചാൽ ആരും ഉണ്ടാവില്ലാട്ടോ, താനൂർ ബോട്ടപകടത്തിന് മുമ്പ് ബോട്ടിലെ ജീവനക്കാരോട് പ്രദേശവാസികൾ,” എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നത്. താനൂർ അപകടത്തിന് തൊട്ട് മുമ്പ് എടുത്ത് ദൃശ്യമാണ് എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു ബോട്ടിലേക്ക് ആളുകളെ കയറ്റുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ‘അപകടം സംഭവിച്ചാല്‍ ആരും കാണില്ല’ എന്ന് വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്.

ചോക്ലേറ്റ് ഫാൻസി നിസാർ എന്ന ആളുടെ ഈ വിഷയത്തിലുള്ള റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 2.3 k ഷെയറുകൾ ഉണ്ടായിരുന്നു.

ചോക്ലേറ്റ് ഫാൻസി നിസാർ 's Post
ചോക്ലേറ്റ് ഫാൻസി നിസാർ ‘s Post

Rajesh Kumar എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് 60 ഷെയറുകൾ ആണ് ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നത്.

Rajesh Kumar's Post
Rajesh Kumar‘s Post

Pressmalayalam Tv എന്ന ഐഡി യാതൊരു വിവരണവുമില്ലാതെ ഈ വീഡിയോ പങ്കിട്ടുന്നുണ്ട്. അതിന് 56 ഷെയറുകൾ ഉണ്ടായിരുന്നു. വിഡിയോയിൽ വിവരണം ഒന്നുമില്ലെങ്കിലും അത് താനൂരിൽ നിന്നുള്ളതാണ് എന്ന് കാണുന്നവർ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് കമന്റുകളിൽ നിന്നും ബോധ്യമായി.

Pressmalayalam Tv‘s Post

Fact Check/Verification

ഞങ്ങൾ വീഡിയോ കീ ഫ്രേമുകളാക്കി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. എന്നാൽ ഞങ്ങളുടെ അന്വേഷണത്തിന് സഹായകരമായ ഫലങ്ങൾ ഒന്നും കിട്ടിയില്ല, അതിനാൽ ഞങ്ങൾ ബോട്ട് അപകടത്തിന്റെ വിവിധ മാധ്യമങ്ങൾ നൽകിയ റിപോർട്ടുകൾ പരിശോധിച്ചു.

2023 മേയ് 8ലെ ദി വീക്ക് കൊടുത്ത റിപ്പോർട്ടിലെ ഫോട്ടോ പ്രകാരം, അപകടത്തിൽപ്പെട്ട ബോട്ടിന്റെ നിറം വെള്ളയാണ്. കടും നീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഡിസൈനുകളാണ് അതിൽ ഉള്ളത്. 

Visual appearing in the week
Visual appearing in the week

2023 മേയ് 8ലെ മനോരമ ന്യൂസിന്റെ  റിപ്പോർട്ടിലെ ദൃശ്യങ്ങളും ഇത് ശരി വെക്കുന്നു.അപകടത്തിൽ ഉൾപ്പെട്ട ബോട്ടിൽ ചുവന്ന അക്ഷരത്തിൽ അറ്റ്ലാന്റിക്ക് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുമുണ്ട് എന്ന് ആ ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി.

Visual appearing in Manoramanews
Visual appearing in Manoramanews

2023 മേയ് 8ലെ ഇക്‌ണോമിക്ക് ടൈംസിന്റെ റിപ്പോർട്ടിലും ബോട്ടിൽ ചുവന്ന അക്ഷരത്തിൽ അറ്റ്ലാന്റിക്ക് എന്ന് ഇംഗ്ലീഷിൽ  എഴുതിയ ദൃശ്യം ചേർത്തിട്ടുണ്ട്. എ എൻ എയ്ക്ക് ക്രെഡിറ്റ് കൊടുത്തിട്ടാണ് ഈ ദൃശ്യങ്ങൾ കാണിക്കുന്നത്.

Visual appearing in Economic Times
Visual appearing in Economic Times

പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള ബോട്ടിന്റെ നിറവും വെള്ളയാണ്. എന്നാൽ ബോഡിയിൽ നൽകിയിരിക്കുന്ന ഡിസൈനിന്റെ നിറം ഇളം നീലയാണ്, ആ  ദൃശ്യങ്ങളിലെ ബോട്ടിൽ ‘കടവ് ബോട്ട്’ എന്നാണ്  മലയാളത്തിൽ എഴുതിയിരിക്കുന്നത്.

ഞങ്ങൾ ഇതിന്റെ നിജസ്ഥിതി അറിയാൻ താനൂർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. അപ്പോൾ വീഡിയോ തങ്ങളുടെ ശ്രദ്ധയിൽ വന്നതായി പോലീസ് പറഞ്ഞു. “താനൂർ അപകടത്തിൽ ഉൾപ്പെട്ട ബോട്ടല്ല ദൃശ്യത്തിൽ ഉള്ളത് എന്നാണ് പ്രാഥമിക നിഗമനം. അതിനെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്,” താനൂർ പോലീസ് പറഞ്ഞു.

ഇവിടെ വായിക്കുക:Fact Check: കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്‌തോ?

Conclusion

താനൂരില്‍ അപകടത്തില്‍പ്പെട്ടത് പ്രചാരത്തിലുള്ള വീഡിയോയില്‍ കാണുന്ന ബോട്ടല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽ ഉൾപ്പെട്ട ബോട്ടിന്റെ പേര് ‘അറ്റ്ലാന്റിക്ക്’ എന്നാണ്. എന്നാൽ പ്രചരിക്കുന്ന ബോട്ടിന്റെ പേര്, ‘കടവ് ബോട്ട്’ എന്നാണ്.

Sources
News report by the Week on May 8,2023
News report by Manorama news on May 8,2023
News report by Economic Times on May 8,2023
Self Analysis
Telephone conversation with Tanur police station


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular