Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നു.
Fact
2022 ഒക്ടോബറിൽ തെലങ്കാനയിൽ നിന്നുള്ള വീഡിയോ.
കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നുവെന്ന ഒരു അവകാശവാദം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“കുപ്പിക്കും കോഴിക്കും വോട്ട്. കർണാടക ബിജെപി,” എന്ന വിവരണത്തോടെയുള്ള ഒരു വിഡിയോയാണ് പ്രചരിക്കുന്നത്.
സഖാവ് സുജിത് വടക്കൻ എന്ന ഐഡിയിൽ നിന്നും 60 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Central Gulf Bazar എന്ന ഐഡിയിൽ നിന്നും 40 പേർ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.
CPI(M) Cyber Comrades എന്ന ഗ്രൂപ്പിൽ നിന്നും ഞങ്ങൾ കാണും വരെ 26 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Lal V Panicker എന്ന ഐഡിയിലെ പോസ്റ്റ് 20 പേർ ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
Fact Check/Verification
ഞങ്ങൾ വീഡിയോ കീ ഫ്രേമുകളാക്കി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നുള്ള ഒരു വാർത്തയിൽ ഈ വീഡിയോയിലെ ദൃശ്യങ്ങളിൽ ഒന്ന് കണ്ടെത്തി.ഒക്ടോബർ 4,2022ലെ വാർത്തയാണിത്.
” വിജയദശമി ദിനത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കാൻ തെലങ്കാന മുഖ്യമന്ത്രി പദ്ധതിയിടുന്നതായി റിപ്പോർട്ട്. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) ഒരു മുതിർന്ന നേതാവ് ദേശീയ പാർട്ടി രൂപീകരിക്കാനുള്ള തന്റെ മേധാവി കെ ചന്ദ്രശേഖർ റാവുവിന്റെ നീക്കത്തിന് ഒരു ദിവസം മുൻപ് വാറങ്കലിൽ നാട്ടുകാർക്കിടയിൽ മദ്യവും കോഴിയും വിതരണം ചെയ്തു. ടിആർഎസ് നേതാവ് രാജനാല ശ്രീഹരി നാട്ടുകാർക്ക് മദ്യ കുപ്പികളും കോഴിയിറച്ചിയും നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെയും മകൻ മന്ത്രി കെ ടി രാമറാവുവിന്റെയും രണ്ട് ലൈഫ് സൈസ് കാർഡ്ബോർഡ് കട്ടൗട്ടുകൾ വിതരണ ചടങ്ങിന് മിഴിവേകി,” വാർത്ത പറയുന്നു.
എ എൻ ഐയ്ക്ക് ക്രെഡിറ്റ് കൊടുത്താണ് അവർ ആ ചിത്രം കൊടുത്തിരിക്കുന്നത്. പോരെങ്കിൽ മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നത് കാണിക്കുന്ന ഒക്ടോബർ 4,2022ലെ എ എൻ ഐയുടെ ട്വീറ്റും വാർത്തയിൽ കൊടുത്തിട്ടുണ്ട്,
ഒക്ടോബർ 8,2022ലെ റിപ്പോർട്ടിൽ ഈ കാര്യങ്ങൾ ന്യൂസ് എക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജനാല ശ്രീഹരി എന്ന നേതാവാണ് മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്തത് എന്നാണ് ആ റിപ്പോർട്ട് പറയുന്നത്.
ന്യൂസ് മിനിറ്റിന്റെ 2022 ഒക്ടോബർ 4 ലെ റിപ്പോർട്ട് പ്രകാരം,”തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്റെ ദേശീയ പാർട്ടിയുടെ പേര് ഒക്ടോബർ 5 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ടിആർഎസ് നേതാവ് രാജനാല ശ്രീഹരി ഒക്ടോബർ 4 ന് വാറങ്കലിൽ പ്രവർത്തകർക്ക് 200 കോഴികളെയും 200 കുപ്പി മദ്യവും വിതരണം ചെയ്തു.”
തെലങ്കാന രാഷ്ട്ര സമിതി ഒരു ദേശിയ പരത്തി രൂപീകരിച്ചതായും, പാർട്ടിയ്ക്ക് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന് പേര് നൽകിയതായും ഇന്ത്യൻ എക്‌സ്പ്രസ്സ് പത്രം ഒക്ടോബർ 5,2023ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസ സഹായ നിധിയും മറ്റും സർക്കാർ നടപ്പിലാക്കുന്നുണ്ടോ?
Conclusion
കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വീഡിയോ തെലങ്കാനയിലെ വാറങ്കലിൽ നിന്നുള്ളതാണ്. പുതിയ ദേശിയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ടിആർഎസ് നേതാവാണ് ഇവ വിതരണം ചെയ്യുന്നത്.
Result: False
Sources
News report by Hindustan Times on October 4,2022
News report by News X on October 8,2022
News report by The News Minute on October 5,2022
News report by Indian Express on October 5,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.