Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം.
Fact
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ വരച്ച മഹാബലിയുടെ ചിത്രം.
രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം എന്ന പേരിൽ ഓണത്തിനോട് അനുബന്ധിച്ച് ഒരു ചിത്രം പ്രചാരത്തിലുണ്ട്.
“ഇതാണ് രാജാ രവിവർമ്മ വരച്ച മഹാബലി. ഇതാണ് ശരിയായ ലക്ഷണം. മഹാബലി രാജാവാണ്. മഹാബലി യോദ്ധാവാണ്,” എന്നാണ് പോസ്റ്റിന്റെ വിവരണം. “അല്ലാതെ കോമാളി രൂപത്തിൽ മാവേലിയെ അറിവില്ലായ്മ കൊണ്ട് പ്രചരിപ്പിക്കുന്നത് നമുക്ക് നിർത്താം. പുതു തലമുറയുടെ മഹാബലി സങ്കൽപവും ഇതാവട്ടെ,” എന്നും പോസ്റ്റ് തുടരുന്നു.
കുടവയറും കപ്പടമീശയും വെച്ച സാധാരണ നമ്മൾ ചിത്രങ്ങളിൽ കാണുന്ന മഹാബലിയിൽ നിന്നും വ്യത്യസ്തനായി, ശക്തിമാനായ, ആരോഗ്യവാനായ ഒരാളാണ് ചിത്രത്തിൽ.
ആരാണ് രാജാ രവിവർമ്മ?
കേരളത്തിലെ ഒരു ചെറിയ രാജ്യമായ കിളിമാനൂരിൽ 1848 ഏപ്രിൽ 29 ന് ഒരു പ്രഭുകുടുംബത്തിൽ ജനിച്ച രവിവർമ്മ രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായി അറിയപ്പെടുന്നു.
രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവൺമന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക് ഉയർന്നു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്’ ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നും പരക്കാൻ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോകകലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു.1906 ഒക്ടോബർ രണ്ടിന് അദ്ദേഹം മരിച്ചു.
ഇവിടെ വായിക്കുക: Fact Check: ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞോ?
Fact Check/Verification
പ്രചരിക്കുന്ന ഫോട്ടോ ഞങ്ങൾ ആദ്യം റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, ഇതേ ഫോട്ടോയുള്ള ജന്മഭൂമി പത്രത്തിന്റെ റിപ്പോർട്ട് കിട്ടി. ഡിസംബർ 13, 2013ൽ പ്രസിദ്ധീകരിച്ചതാണ് റിപ്പോർട്ട്. “മാര്‍ത്താണ്ഡ വര്‍മ്മയുടെ മനസ്സിലെ മഹാബലി,” എന്നാണ് വാർത്തയുടെ തലക്കെട്ട്.
“ഏതാനും വര്‍ഷം മുമ്പ് ജന്മഭൂമി ഓണപ്പതിപ്പിലേക്ക് ലേഖനം ആവശ്യപ്പെട്ട് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ലേഖനം തന്നില്ല. “പകരം ഒരു ചിത്രമാണ് നല്‍കിയത്. അരോഗദൃഢഗാത്രനായ ഒരു രാജാവ് നടന്നുവരുന്നതിന്റെ ഛായാചിത്രം,” എന്ന് വാർത്ത പറയുന്നു.
“ഇതാണ് ശരിയായ മഹാബലി. കുടവയറും കപ്പടമീശയും വച്ച് ഇന്ന് നാടുനീളെ എഴുന്നള്ളിപ്പിക്കുന്ന കോലമല്ല മഹാബലി. ശക്തിമാനായ, ആരോഗ്യവാനായ രാജാവായിരുന്നു അദ്ദേഹം,” ലേഖനം തുടരുന്നു.
“കുടവയറോ കൊമ്പന്‍മീശയോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മനസ്സില്‍ പതിയപ്പെടുന്ന മഹാബലിയുടെ ചിത്രം ഒരു കോമാളിയുടേതാണ്. അത് മാറണം. ജന്മഭൂമിക്ക് അത് ചെയ്യാന്‍ കഴിയും. ഇതാണ് യഥാര്‍ത്ഥത്തില്‍ മാവേലിതമ്പുരാന്റെ ചിത്രം. ഇതിന് കഴിയുന്നത്ര പ്രചാരം കൊടുക്കണം” ചിത്രം നല്‍കിക്കൊണ്ട് ഉത്രാടം തിരുനാള്‍ പറഞ്ഞു,” ലേഖനം പറയുന്നു.
“അത്തവണത്തെ ഓണപ്പതിപ്പില്‍ ചിത്രവും ഒപ്പം മഹാരാജാവിന്റെ ആഗ്രഹവും ചേര്‍ത്തിരുന്നു. അതു കൊണ്ടുകൊടുത്തപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച മഹാരാജാവ് ഈ പടമായിരിക്കണം ഇനിമുതല്‍ മഹാബലിയുടേതായി എല്ലിയിടത്തും പ്രചരിക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു,” ലേഖനം അവകാശപ്പെടുന്നു.
“മഹാബലി പുനർരൂപകൽപ്പന ചെയ്തു, കുടവയറില്ല,” എന്ന തലക്കെട്ടിൽ ദി ഹിന്ദു പത്രം സെപ്റ്റംബർ 5,2017ൽ കൊടുത്ത വാർത്തയും ഞങ്ങൾ കണ്ടു. “തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിഹാസ രാജാവിന് ഒരു മേക്ക് ഓവർ നൽകി,” എന്ന് വാർത്ത പറയുന്നു.
തിരുവിതാംകൂർ രാജ കുടുംബത്തിലെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൃഷ്‌ടിയാണ് ആ മഹാബലിയെന്നും വാർത്ത പറയുന്നു.
ഇന്ത്യയിലെ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്നു ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ.
ഡിസംബർ 16, 2013ൽ അദ്ദേഹം അന്തരിച്ചു.
ഗൂഗിൾ ആര്ട്ട് ആൻഡ് കൾച്ചറിൽ രാജാ രവിവർമ്മ കൾച്ചറൽ ഫൗണ്ടേഷന്റെ പേജിൽ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രമുണ്ട്. അതിന് ഇപ്പോൾ പ്രചരിക്കുന്ന ചിത്രവുമായി സാമ്യമില്ല.
ഇവിടെ വായിക്കുക: Fact Check: ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞിട്ടില്ല
Conclusion
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ വരച്ച മഹാബലിയുടെ ചിത്രമാണ് രവിവർമ്മ വരച്ചത് എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check: ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന വീഡിയോ തെലുങ്കാനയിൽ നിന്നല്ല
Sources
News Report in JanmaBhumi Newspaper on December 13, 2013
News Report by The Hindu on September 5, 2017
Raja Ravi Varma Foundation page in Google Art and Culture
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.