Monday, December 23, 2024
Monday, December 23, 2024

HomeFact CheckFact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?

Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ.
Fact
 ഇത് ഒരു സിനിമയുടെ പ്രൊമോഷണൽ വീഡിയോ.

“കഴിഞ്ഞ കുറേ  ദിവസങാളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന  ഒരു സേവ് ദ ഡേറ്റ് വീഡിയോ  ഉണ്ട്. “ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷിൻറെയും സുമലത ടീച്ചറുടേയും സേവ് ഡി ഡേറ്റ് വിഡിയോ ആണിത്. രാജേഷ് മാധവനും  ചിത്ര നായരുമാണ് ആ വേഷങ്ങൾ ചെയ്തത്.

 ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന പാട്ടും പാടി പ്രണയം പങ്കുവെച്ച ഇരുവരും സിനിമയിൽ പ്രണയ ജോഡികളായി തിളങ്ങി. ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ പോകുകയാണെന്നും വിവാഹിതരാകാന്‍ പോകുന്നു എന്നുമാണ് കഴിഞ്ഞ ദിവസം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നത്.

Big Newsഎന്ന ഐഡി പങ്ക് വെച്ച വിഡിയോയ്ക്ക് 71 ഷെയറുകൾ ഞങ്ങൾ കാണും വരെ  ഉണ്ടായിരുന്നു.


Big news facebook post
Big news facebook post

ഞങ്ങൾ കാണും വരെ Sujith Chandran എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 40 ഷെയറുകൾ ഉണ്ടായിരുന്നു.

 Sujith Chandran's Post
Sujith Chandran‘s Post

രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ഉറവിടം 

വീഡിയോ ആദ്യം പങ്കു വെച്ചത് മേയ് 20,2023 ൽ തന്റെ ഫേസ്ബുക്ക് പേജിൽ രാജേഷ് മാധവൻ തന്നെയാണ്.

Rajesh Madhavan's Facebook post
Rajesh Madhavan’s Facebook post

വീഡിയോയുടെ അവസാനമായി സേവ് ദ ഡേറ്റ് മേയ് 29 എന്നാണ് എഴുതി കാണിച്ചിരിക്കുന്നത്. കൂടാതെ ഇറ്റ്സ് ഒഫീഷ്യൽ എന്ന രാജേഷ് മാധവന്റെ കുറിപ്പും വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Fact Check: കീർത്തി സുരേഷ് മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവോ?

Fact Check/Verification

ഞങ്ങൾ വീഡിയോ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ സിനിമയുടെ മേക്കപ്പ് മാൻ ലിബിൻ മോഹനൻ പങ്ക് വെച്ച മേയ് 29,2023 ലെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. അതിൽ രാജേഷ് മാധവന്റെയും ചിത്ര നായരുടെയും വിവാഹ ഫോട്ടോ ഉണ്ട്. “സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ,” എന്ന സിനിമയിൽ നിന്നുള്ള ഫോട്ടോയാണിത് എന്ന് അതിൽ നിന്നും വ്യക്തമായി.

Photo seen in Libin Mohanan's Facebook post
Phoio seen in Libin Mohanan’s Facebook post

രാജേഷ് മാധവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ സിനിമയുടെ പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്.

Poster seen in Rajesh Madhavan's Facebook page
Poster seen in Rajesh Madhavan’s Facebook page

സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സിന്റെയും ബാനറിൽ ഇമ്മാനുവൽ ജോസഫ് അജിത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കൊ പ്രൊഡ്യൂസേഴ്‌സ് രതീഷ് ബാലകൃഷ്ണ പൊതുവാളും, ജെയ്‌.കെ,വിവേക് ഹർഷൻ എന്നിവരാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും  നിർവഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ ആണ്.

മെയ് 29,2023 ലെ വാർത്തയിൽ മനോരമ ന്യൂസും  ഇത് വ്യക്തമാക്കുന്നുണ്ട്. “അങ്ങനെ ‘സുരേഷേട്ടന്‍–സുമലത ടീച്ചര്‍’ വിവാഹത്തിന് ഇന്ന് ക്ലൈമാക്സ്,” എന്നാണ് ആ വാർത്തയുടെ തലക്കട്ട്.”രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയും സംവിധാനവുമൊരുക്കുന്ന പുതിയ സിനിമയുടെ ഭാഗമായിരുന്നു സേവ് ദ ഡേറ്റ്.സുരേശന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന് പയ്യന്നൂരില്‍ തുടക്കമായി.സുരേശന്‍റെയും സുമലത ടീച്ചറുടെയും  വിവാഹ വേദി എന്ന നിലയിലായിരുന്നു ചിത്രത്തിന്‍റെ പൂജ,” എന്ന് വാർത്ത പറയുന്നു.”മലയാളത്തിലെ ആദ്യ “സ്പിനോഫ് ” മൂവിയാണിത്.ഒരു  സിനിമയിലെ നായികാ നായകന്‍മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചൊരുക്കുന്ന സിനിമകളെയാണ്  സ്പിനോഫ് ” മൂവി,” എന്നും വാർത്ത പറയുന്നു.

Screen shot of Manorama News
Screen shot of Manorama News

ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?

Conclusion

രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ എന്ന പേരിൽ പ്രചരിക്കുന്നത് “സുരേശന്റെയും സുമലതയുടെയും” ഹൃദയ ഹാരിയായ പ്രണയകഥ,” എന്ന സിനിമയുടെ പ്രമോഷണൽ വീഡിയോ ആണെന്ന് മനസ്സിലായി.

Result:  Partly False

ഇവിടെ വായിക്കുക:Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?  

Sources
Facebook post by Libin Mohanan on May 29.2023

Facebook post by Rajesh Madhavan on May 29,2023
News report by Manorama News on May 29,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular