Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കർണാടകത്തിൽ കിട്ടും.
Fact
അത്തരം ഒരു തീരുമാനം കർണാടക സർക്കാർ എടുത്തിട്ടില്ല.
₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കർണാടകത്തിൽ കിട്ടും എന്ന രീതിയിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ₹ 1160 ഗ്യാസ് വിൽക്കുന്ന കേരളത്തെ പരിഹസിച്ച് കൊണ്ടാണ് പോസ്റ്റ്. ബിജെപിയിൽ നിന്നും കോൺഗ്രസ് കർണാടകയിൽ അധികാരം പിടിച്ച സാഹചര്യത്തിൽ കേരളത്തിൽ സിപിഎം നേതൃത്വം നൽക്കുന്ന സർക്കാർ ചെയ്യാത്ത കാര്യങ്ങൾ കർണാടകയിൽ നടക്കുന്നുണ്ട് എന്ന് കാണിക്കാനാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്.
Bava Mash Kaliyath എന്ന ഐഡിയിൽ നിന്നും 2.7 k പേരാണ് ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിരുന്നത്.
പോരാളി ബോസ് എന്ന ഐഡിയുടെ പോസ്റ്റ് 175 പേർ ഷെയർ ചെയ്തത് ഞങ്ങൾ കണ്ടു.
Joby Thomas Panamoottil എന്ന ഐഡിയുടെ പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ 115 പേർ ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ കാണും വരെ കേരളശബ്ദം എന്ന ഐഡിയിൽ നിന്നും 89 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
മുൻപ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ബഡ്ജറ്റിൽ ₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ കൊടുക്കുമെന്ന് പ്രഖ്യാപിച്ചതായി ഒരു പ്രചരണം നടന്നിരുന്നു. അന്ന് ഞങ്ങൾ അത് ഫാക്ട് ചെക്ക് ചെയ്യുകയും ഭാഗികമായി തെറ്റാണ് എന്ന് കണ്ടെത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഓരോ സിലിണ്ടറും ₹ 500 വിലയിൽ നൽകാനാണ് രാജസ്ഥാനിലെ ഗെഹ്‌ലോട്ട് സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ പദ്ധതിയായ ഉജ്ജ്വല യോജന വഴി ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ ലഭിക്കും. കൂടാതെ ആദ്യത്തെ റീഫിൽ സിലിണ്ടർ സൗജന്യമാണ്. ഈ കുടുംബങ്ങൾക്ക് തുടർന്ന് ₹ 500 വിലയിൽ നൽകാനാണ് രാജസ്ഥാനിലെ തീരുമാനം.
ഇവിടെ വായിക്കുക: Fact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?
കർണാടകയിലെ എൽപിജിയുടെ വില ഞങ്ങൾ പരിശോധിച്ചു. കർണാടകയുടെ തലസ്ഥാനമായ ബംഗളുരുവിൽ ദേവഗംഗ അസ്സോസിയേറ്റ് എന്ന ഡിസ്‌ട്രിബ്യുട്ടർ മെയ് 26, 2023 ൽ വീടുകളിൽ സാധാരണ വിതരണം ചെയ്യുന്ന ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില ₹1056.50 ആണെന്ന് കണ്ടെത്തി. ഏറ്റവും പുതിയ വില ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് വഴി പരിശോധിക്കാം.
ഗുഡ്റിട്ടേൺ വെബ്‌സൈറ്റ് പ്രകാരം, മെയ് 26, 2023 ൽ വീടുകളിൽ സാധാരണ വിതരണം ചെയ്യുന്ന ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ ബംഗളുരുവിലെ ശരാശി വില 1,105.50 ആണ്.
പിന്നീട് ഞങ്ങൾ നോക്കിയത് കർണാടക സർക്കാർ ഗ്യാസ് വില കുറയ്ക്കാൻ തീരുമാനം എടുത്തിട്ടുണ്ടോ എന്നാണ്. എന്നാൽ അത്തരം ഒരു തീരുമാനം എടുത്തതായി ഒരു വാർത്തയും ഞങ്ങൾ കണ്ടെത്തിയില്ല. എന്നാൽ, കർണാടക സർക്കാർ, കോൺഗ്രസ് മാനിഫെസ്റ്റോയിൽ അംഗീകരിച്ച അഞ്ച് ഗ്യാരണ്ടികൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി വാർത്തകൾ കണ്ടു. അത് ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം. മേയ് 20,2023 ലെ കർണാടകത്തിലെ കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
മേയ് 3,2023 ലെ ന്യൂസ് 18 വെബ്‌സൈറ്റ് പ്രകാരം,കർണാടകയിലെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിനും ഒരു സ്ത്രീക്ക് പ്രതിമാസം ₹ 2,000, സംസ്ഥാന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഓരോ ബിരുദധാരികൾക്കും ₹3,000, ഓരോ ഡിപ്ലോമയുള്ളവർക്കും ₹1,500. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബത്തിലെ ഓരോ അംഗത്തിനും രണ്ട് വർഷത്തേക്ക് 10 കിലോ സൗജന്യ അരി എന്നിവയാണ് കർണാടകയിലെ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ അഞ്ച് ഗ്യാരണ്ടികൾ. അതിൽ എൽപിജി സിലിണ്ടർ വില ₹ 500 ആക്കും എന്ന് പറയുന്നില്ല.
മേയ് 3,2023 ലെ കർണാടകയിലെ കോൺഗ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ഇവയൊക്കെ തന്നെയാണ് അഞ്ച് ഗ്യാരണ്ടികളായി പറഞ്ഞിരിക്കുന്നത്.ഈ പോസ്റ്റിലും എൽപിജി സിലിണ്ടർ വില ₹ 500 ആക്കും എന്ന് പറയുന്നില്ല. കോൺഗ്രസ് മാനിഫെസ്റ്റോ നോക്കിയപ്പോൾ എൽപിജി സിലിണ്ടർ വില ₹ 500 ആക്കും എന്ന ഒരു വാഗ്ദാനവും കണ്ടില്ല.
കർണാടകത്തിലെ ഉഡുപ്പിയിലെ ഭാരത്ഗ്യാസ് ഡിസ്‌ട്രിബ്യുട്ടർ പ്രഭവി ഏജൻസിസുമായും സംസാരിച്ചു. ഗ്യാസ് വില ₹ 500 ആക്കിയതായുള്ള ഒരു അറിയിപ്പും അവർക്ക് ലഭിച്ചിട്ടില്ലെന്ന് പ്രഭവി ഏജൻസിസ് ഞങ്ങൾ അറിയിച്ചു. ഉജ്ജ്വല യോജന വഴി ബിപിഎൽ കുടുംബങ്ങൾക്ക് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്ന അനൂകൂല്യങ്ങൾ അല്ലാതെ, പുതിയതായി ഒരു ആനുകൂല്യവും എൽപിജി ഗ്യാസിന്റെ കാര്യത്തിൽ കർണാടകത്തിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്ന് കന്നഡ പത്രമായ ഉദയവാണിയുടെ ലേഖകൻ വിജയകുമാർ ചന്ദരാഗിയും ഞങ്ങളെ അറിയിച്ചു.
ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?
₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചുവെന്ന അവകാശവാദം തെറ്റെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
With inputs from Ishwarachandra B G
ഇവിടെ വായിക്കുക:Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?
Sources
goodreturns.in Website
Indian Oil Website
Facebook post by Indian National Congress-Karnataka on May20 ,2023
Facebook post by Indian National Congress-Karnataka on May 3,2023
News report by News 18 on May 3,2023
Congress Manifesto
Telephone Conversation with Bharat Gas Distributor Prabhavi Gas Agencies, Udupi
Telephone Conversation with Udayavani Journalist Vijay Kumar Chandaragi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.