Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckNewsFact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?

Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Sabloo Thomas

Claim
ഏകികൃത സിവിൽ നിയമത്തിന് പിന്തുണയുടെ അടയാളമായി 9090902024 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ നൽകാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്ന സമൂഹ മാധ്യമ കാമ്പെയ്‌ൻ.
Fact
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ഒമ്പത് വർഷത്തെ അധികാരത്തോടനുബന്ധിച്ചുള്ള മെഗാ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായ മിസ്‌ഡ് കോൾ ഡ്രൈവ്. ഏകികൃത സിവിൽ നിയമത്തിന് പിന്തുണ തേടി സമൂഹ മാധ്യമ കാമ്പെയ്‌ന്റെ നമ്പർ അല്ലിത്.

ഏകികൃത സിവിൽ നിയമത്തിന് പിന്തുണ അറിയിച്ച്  9090902024 എന്ന നമ്പറിലേക്ക് മിസ്‌ഡ് കോൾ നൽകാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കാൻ ആവശ്യപ്പെടുന്ന പോസ്റ്റുകൾ  സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“(9090902024)Pls Miscall.പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഇന്ത്യക്ക് മുഴുവൻ. യു.സി.സി. യൂണിഫോം സിവിൽ കോഡ്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഇതിനായി രാജ്യത്തെ പൗരന്മാരോട് അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ 04 കോടി മുസ്ലീങ്ങളും 02 കോടി ക്രിസ്ത്യാനികളും UCC ക്കെതിരെ വോട്ട് ചെയ്തു. അതിനാൽ, അവസാന തീയതിയായ ജൂലൈ 6-ന് മുമ്പ്, രാജ്യത്തെ എല്ലാ ഹിന്ദുക്കളോടും യുസിസിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. യുസിസിയെ പിന്തുണയ്ക്കാനും രാജ്യത്തെ രക്ഷിക്കാനും ദയവായി 9090902024 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. നിങ്ങളുടെ കോൾ യുസിസിയുടെ പിന്തുണയായി രേഖപ്പെടുത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്യും. ദയവായി ഈ വിവരം എല്ലാ ഹിന്ദുക്കൾക്കും ഷെയർ ചെയ്യുക. 9090902024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുന്ന എല്ലാവർക്കും ആശംസകൾ. ജയ് ഭാരത് മാതാ.ഷേർ Pls,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റുകൾ.
പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ.ഈ പോസ്റ്റ്  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Message we got on whatsapp tipline
Message we got on whatsapp tipline

ഇവിടെ വായിക്കുക:Fact Check: ഇത് ടൈറ്റൻ അന്തർവാഹിനിയുടെ അവസാന നിമിഷങ്ങൾ അല്ല

Fact Check/Verification

““UCC missed call 909090204.” എന്നീ വാക്കുകൾ ഉപയോഗിച്ച്  ന്യൂസ്‌ചെക്കർ ഒരു കീവേഡ് സെർച്ച്  നടത്തി.  അത്തരമൊരു കാമ്പെയ്‌നിന്റെ വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല.

എന്നാൽ, 2023 മെയ് 31-ലെ, “2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അദ്വിതീയ മിസ്‌ഡ് കോൾ കാമ്പെയ്‌ൻ ആരംഭിക്കുന്നു” എന്ന തലക്കെട്ടിൽ ഉള്ള  India Today ഞങ്ങൾക്ക് ലഭിച്ചു. “2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഭാരതീയ ജനതാ പാർട്ടി (ബിജെപി)  9090902024 എന്ന പ്രത്യേക നമ്പർ ഉപയോഗിച്ച് ഒരു ‘മിസ്‌ഡ് കോൾ’ കാമ്പെയ്‌ൻ ആരംഭിച്ചു:. ഈ സംരംഭം പാർട്ടിയുടെ പിന്തുണാ അടിത്തറ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു. 2019 ൽ പാർട്ടി നടത്തിയ അംഗത്വ ഡ്രൈവിനെ ഇത് ഓർമിപ്പിക്കുന്നു” റിപ്പോർട്ട് പറയുന്നു,, ഈ നമ്പറിന്  തന്നെ ഒരു പ്രതീകാത്മകതയുണ്ട്, ഇത് മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെയും നിർണായകമായ 2024 ലെ തിരഞ്ഞെടുപ്പ് വർഷത്തെയും പ്രതിനിധീകരിക്കുന്നു. “തന്ത്രപരമായ സമീപനത്തിന് പേരുകേട്ട ബി.ജെ.പി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങളിൽ നിന്ന് പുതിയ ജനവിധി തേടുന്നതിന്  കഴിഞ്ഞ ഒമ്പത് വർഷത്തെ അധികാരത്തിനുള്ള  അംഗീകാരമായി ഈ നമ്പർ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു, ”റിപ്പോർട്ട് പറയുന്നു. സമാനമായ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം.

Newspaper report on mass connect programme of BJP
Newspaper report on mass connect programme of BJP

മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന മാസ് കണക്ട് അഭ്യാസത്തിന്റെ ഭാഗമായി ബിജെപിയുടെ കേന്ദ്രമന്ത്രിമാരും മുതിർന്ന സംഘടനാ അംഗങ്ങളും രാജ്യത്തുടനീളം  പര്യടനം നടത്തും. ഭരണകക്ഷിയുടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമീപനത്തിന് പിന്തുണ ഉറപ്പിക്കുന്ന മെഗാ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു,”  NDTV റിപ്പോർട്ട് പറയുന്നു, മെയ് 31 മുതൽ ആരംഭിച്ച ഒരു മാസത്തെ ഡ്രൈവ് ജൂൺ 30 ന് അവസാനിക്കും. “ ജനങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകി ബിജെപിയ്ക്കുള്ള  പിന്തുണ അറിയിക്കുന്നതിനായി ഒരു മൊബൈൽ നമ്പറും (9090902024) പുറത്തിറക്കി” റിപ്പോർട്ട് കൂടിച്ചേർത്തു.

ബിജെപിയുടെ ഡ്രൈവിനെ കുറിച്ചുള്ള പത്രക്കുറിപ്പ് ഇവിടെ കാണാം.

BJP press release on outreach programme
BJP press release on outreach programme

ഈ നമ്പരിലേക്ക് ഞങ്ങൾ ഒരു മിസ്ഡ് കോൾ നൽകി. അപ്പോൾ ഞങ്ങൾക്ക് ഒരു എസ്എംഎസ് ലഭിച്ചു. മോദി സർക്കാരിനുള്ള ഞങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണത്തെ കുറിച്ചുള്ള  വെബ്‌സൈറ്റിലേക്ക് ഞങ്ങളെ നയിക്കുന്ന ഒരു ലിങ്കും അതിലുണ്ടായുരുന്നു.

The screen shot of the sms we received
The screen shot of the sms we received
Screen shot from the website 9yearsofseva.bjp.org
Screen shot from the website 9yearsofseva.bjp.org

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മിസ്‌ഡ് കോൾ പ്രചാരണത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ വാർത്താ റിപ്പോർട്ടുകളിലും ബിജെപി പത്രക്കുറിപ്പിലും വെബ്‌പേജുകളിലും ഏകികൃത സിവിൽ നിയമത്തെ കുറിച്ച് പരാമർശമില്ല.

Screen shot from BJP official website
Screen shot from BJP official website

ഈ പ്രചരണത്തെ കുറിച്ചുള്ള പ്രതികരണത്തിന് ഞങ്ങൾ ബിജെപി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ പ്രതികരണം ലഭിച്ചാൽ ലേഖനം അപ്‌ഡേറ്റ് ചെയ്യും.

 ഏകികൃത സിവിൽ നിയമത്തിന് എന്ത് കൊണ്ട് വാർത്ത പ്രാധാന്യം ലഭിച്ചു?

ഏകികൃത സിവിൽ നിയമത്തിന്റെ  ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ പാർട്ടിയിലും രാജ്യത്തും ബിജെപി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം, സ്വത്തിന്റെ അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട ഒരു പൊതു നിയമം  പാർട്ടി രൂപീകരിച്ചത്  മുതൽ ബിജെപിയുടെ പ്രകടനപത്രികയുടെ ഭാഗമാണ്.

ഇവിടെ വായിക്കുക:Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

Conclusion

നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന മാസ് കണക്ട് ഡ്രൈവിന്റെ ഭാഗമായി നടന്ന ഒരു മിസ്‌ഡ് കോൾ പ്രചരണത്തിന്റെ നമ്പറാണ്  ഏകികൃത സിവിൽ നിയമത്തിനെ പിന്തുണയ്ക്കുന്ന നമ്പർ എന്ന പേരിൽ വൈറലായിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: False


ഇവിടെ വായിക്കുക
:Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ്

Sources
India Today report, May 31, 2023
NDTV report, May 31, 2023
BJP press release, May 30, 2023

BJP official website
BJP webpage dedicated to the mass connect drive


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Sabloo Thomas

Most Popular