Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
Claim
ലിങ്ക് ക്ലിക്ക് ചെയ്ത് ഗവർമെന്റിൽ നിന്നും ₹5000 നേടൂ.
Fact
പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ലിങ്ക് ക്ലിക്ക് ചെയ്താൽ ഗവർമെന്റിൽ നിന്നും ₹5000 ലഭിക്കും എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“എല്ലാ ഇന്ത്യൻ അക്കൗണ്ടുകളിലേക്കും ഗവർമെൻ്റ് 5000 ലിങ്ക് ക്ലിക്ക് ചെയ്ത് ₹5000 ക്യാഷ്ബാക്ക് നേടൂ,” എന്നാണ് പോസ്റ്റിലെ വിവരണം പറയുന്നത്. പോസ്റ്റിനൊപ്പമുള്ള ഫോട്ടോയ്ക്കുള്ളിൽ, “₹500 രൂപ നോട്ടിൽ സ്പർശിച്ച് 5000 നേടൂ. ₹5000 ക്യാഷ്ബാക്ക്,” എന്ന് എഴുതിയിട്ടുണ്ട്.
“അക്കൗണ്ടിലേക്ക് പണം പിൻവലിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക,” എന്നും ഫോട്ടോയ്ക്കുള്ളിലെ വിവരണം പറയുന്നു. പേടിഎം, ജിപെ, ഫോണ്‍പേ എന്നീ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ ലോഗോ പോസ്റ്റിനൊപ്പമുണ്ട്.
ഇവിടെ വായിക്കുക: Fact Check: മുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെക്കുന്നതാണോ വിഡിയോയിൽ?
CashZoneOffers (https://cashzoneofferzz.dev/PAYTM) എന്ന വെബ്‌സൈറ്റിന്റെ ലിങ്കാണ് ഒപ്പം കൊടുത്തിട്ടുള്ളത്. ഗവർമെന്റ് വെബ്‌സൈറ്റിന്റെ അഡ്രസില്‍ ‘.gov.in’ എന്നാണ് സാധാരണ കാണുക എന്നാൽ ഇവിടെ അഡ്രസ്സിൽ ‘.gov.in’ എന്നില്ല. അത് കൊണ്ട് തന്നെ ഈ വെബ്‌സൈറ്റ് വ്യാജമാണ് എന്ന് സംശയം തോന്നി. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം നഷ്‍ടപ്പെട്ടാനുള്ള സാധ്യതയുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി.
ഞങ്ങൾ സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 22.5/100
ഈ വെബ്സൈറ്റിനെ കുറിച്ച് സ്‌കാം ഡിറ്റക്‌റ്റർ പറയുന്നത് ഇതാണ്: “https://cashzoneofferzz.dev/PAYTM നിയമാനുസൃതമാണോ? ഞങ്ങളുടെ ചാർട്ടിലെ കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിൽ ഒന്നാണിത്. https://cashzoneofferzz.dev/PAYTM ഒരു സ്‌കാം ആണോ എന്നും ഉയർന്ന അപകടസാധ്യതയുള്ള ആക്‌റ്റിവിറ്റി ഉണ്ടോ എന്നും പരിശോധിച്ചപ്പോൾ അത്തരം സാദ്ധ്യതകൾ പ്രകടിപ്പിക്കുന്ന 53 ശക്തമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.”
“സ്‌കാം ഡിറ്റക്‌റ്റർ വെബ്‌സൈറ്റ് വാലിഡേറ്റർ പ്ലാറ്റ്‌ഫോമിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിലൊന്നാണ് https://cashzoneofferzz.dev/PAYTMന് നൽകിയത്- 22.5.
“എന്തുകൊണ്ട് ഈ കുറഞ്ഞ സ്കോർ? https://cashzoneofferzz.dev/PAYTM ൻ്റെ വ്യവസായവുമായി ബന്ധപ്പെട്ട 53 സംയോജിത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ 22.5 സ്‌കോർ കണ്ടെത്തിയത്. ഫിഷിംഗ്, സ്പാമിംഗ്, സംശയാസ്പദമായതിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.
പോരെങ്കിൽ, ലിങ്കിലെ സൈറ്റിൽ പറയുന്നത്, “ഭാരതീയ ജനത പാർട്ടി എല്ലാവരുടെയും അക്കൗണ്ടിൽ ₹5000 രൂപ വരെ സൗജന്യ ക്രെഡിറ്റ് നൽകുന്നു എന്നും “ഭാരത് ജന്‍ധന്‍ യോജനയിലൂടെ എല്ലാ പൊതുജനങ്ങളും ₹5000 എല്ലാവർക്കും സൗജന്യ അക്കൗണ്ട്,” എന്നുമാണ്. ഇത് പരസ്‌പര വിരുദ്ധമാണ് എന്ന് മാത്രമല്ല, പോസ്റ്റിൽ കൊടുത്ത അവകാശവാദത്തിനും വിരുദ്ധമാണ്.
പോരെങ്കിൽ, ജന്‍ധന്‍ യോജനയുടെ ശരിയായ വെബ്സൈറ്റിന്‍റെ വിലാസം https://pmjdy.gov.in എന്നാണ്. ജന്‍ധന്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം കൊടുക്കുന്നില്ല. സാധാരണക്കാര്‍ക്ക് ബാങ്ക്, ഡിജിറ്റല്‍ ഇടപാടുകള്‍ പരിചയപ്പെടുത്തുക ഈ പദ്ധതിയുടെ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണിത്.
ഇന്ത്യയുടെ നാഷണൽ പോർട്ടലിലും ജന്‍ധന്‍ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുന്നതിന് കുറിച്ച് അറിയിപ്പൊന്നുമില്ല.
ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മുൻപും ഇത്തരം പ്രചരണങ്ങൾ നടന്നിട്ടുണ്ട്. ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീം ഇത്തരം അവകാശവാദങ്ങൾ ഒന്നിലധികം തവണ ഫാക്ട്ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും വായിക്കാം.
ഗവർമെന്റിൽ നിന്നും ₹5000 നേടൂഎന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ഇവിടെ വായിക്കുക:Fact Check: കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തിയോ?
Sources
Scam Detector review
Website of Pradhan Mantri Jan-Dhan Yojana
National Portal of India
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.