Authors
Claim: പണം കൊടുത്ത് കർഷകർ സമരത്തിന് ആളെ കൂട്ടുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ.
Fact: ജനുവരിയിൽ കർഷക പ്രതിഷേധത്തിന് മുമ്പാണ് വൈറലായ വീഡിയോയിൽ കാണുന്ന സംഭവം നടന്നത്.
കർഷക സമരത്തിന്റെ ഉടായിപ്പ് മുഖം എന്ന പേരിൽ പണം നൽകിയാണ് ആളെ കൂട്ടുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്‌ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കർഷകൻ: “ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ ₹40,000 വേണം. ഇല്ലേൽ ഞാൻ പോകുവാ.”*കർഷകന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് സമരം നടത്താൻ ക്വട്ടേഷൻ പിടിച്ച ബ്രോക്കർ: “ഇരിക്കടാ അവിടെ. നിന്റെ കൃഷിയിടത്തിൽ ഞങ്ങൾ ജോലിക്കാരെ വച്ച് പണിയെടുപ്പിക്കുന്നു. നിനക്കാവശ്യമുള്ള ഭക്ഷണവും മദ്യവും ഞങ്ങൾ തരുന്നു. സമരത്തിന്റെ പേരിൽ ഒരുമാസം ഇവിടെ വെറുതേയിരിക്കുന്നതിനാണ് നിനക്ക് ₹35,000 ഞങ്ങൾ തരുന്നത്. അതും മേടിച്ചോണ്ട് ഇവിടിരുന്ന് സമരം ചെയ്തോ. കൂടുതൽ വെളച്ചിലെടുക്കരുത്! കളിമാറും.”
Ramesh Nair എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 56 ഷെയറുകൾ ഉണ്ടായിരുന്നു.
Anoj Kumar Ranny എന്ന ഐഡിയിൽ നിന്നുള്ള റീൽസിന് ഞങ്ങൾ കാണുമ്പോൾ അതിന് 18 ഷെയറുകൾ ഉണ്ടായിരുന്നു
ഇവിടെ വായിക്കുക: Fact Check: വനിതാ വികസന കോർപറേഷൻ കൊടുക്കുന്ന വിദ്യാഭ്യാസ വായ്പ ഹിന്ദുക്കൾക്ക് ലഭിക്കില്ലേ?
Fact Check/Verification
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേയിമുകളാക്കി. അതിൽ ഒരു കീ ഫ്രേയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ,ഞങ്ങള്‍ക്ക് jatt_zimidar_vlog എന്ന ഇൻസ്റ്റാഗ്രാം പേജിൽ വൈറലാകുന്ന അതേ വീഡിയോ 2024 ജനുവരി 17 ന് ‘ട്രാക്ടർ ഇടപാട് എങ്ങനെ നടക്കുന്നു എന്ന് നോക്കൂ’ എന്ന ടാഗ്‌ലൈനോടെ പങ്കിട്ടത് കിട്ടി.
തുടർന്നുള്ള അന്വേഷണത്തിൽ, ഇതേ വീഡിയോ 2024 ജനുവരി 18 ന്, അതേ തലക്കെട്ടിൽ, guddiyan_patole എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
ഈ മാസം (ഫെബ്രുവരി) 13നാണ് കർഷക സമരം ആരംഭിച്ചത്. എന്നാൽ ഈ വൈറലായ വീഡിയോ കഴിഞ്ഞ മാസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ വീഡിയോയ്ക്ക് കർഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പിക്കാം.
ട്രാക്ടർ വിൽപനയ്ക്കിടെയാണ് വൈറലായ വീഡിയോയിൽ കാണുന്ന തർക്കം നടന്നത്. ഇത് സംഭാഷണങ്ങളിലൂടെയും യഥാർത്ഥ വിഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന അഭിപ്രായങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഞങ്ങൾക്ക് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?
Conclusion
പണം കൊടുത്ത് കർഷകരെ സമരത്തിന് റിക്രൂട്ട് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം തെറ്റാണ്. എന്ന് അന്വേഷണത്തിൽ തെളിഞ്ഞു കർഷക സമരത്തിന് മുമ്പുള്ള പഴയ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.)
Result: False
ഇവിടെ വായിക്കുക: Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല
Sources
Instagram post from the user, @jatt_zimidar_vlog, Dated Jan 17, 2024
Instagram post from the user, @guddiyan_patole, Dated Jan 18, 2024
Report from Kumudam, Dated Feb 13, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.