Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
റേഷൻ കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവരുടെ വെള്ള കാർഡുകൾ ഏപ്രിൽ 1 മുതൽ ക്യാൻസലായി പോകും.
Fact
പ്രചരണം വ്യാജമാണ്. ഇത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ല.
“റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക.” എന്നാണ് പോസ്റ്റ് പറയുന്നത്. വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ കൂടുതൽ വൈറലാവുന്നത്. എപിഎൽ കുടുംബങ്ങൾക്ക് (ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവർക്ക്) കൊടുക്കുന്നതാണ് വെള്ള കാർഡ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ സന്ദേശം വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ല.Bala Krishna Kamath എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഞങ്ങൾ കാണും വരെ 6 പേർ ഷെയർ ചെയ്തു.
ഞങ്ങൾ കാണുമ്പോൾ Sree Mullakkal Vanadurga Temple എന്ന ഐഡിയിൽ നിന്നും പോസ്റ്റിന് 4 ഷെയറുകൾ ഉണ്ടായിരുന്നു.
Jacob Varghese എന്ന ഐഡിയിൽ നിന്നും എന്‍റെ നാട് കാഞ്ഞിരം KL05 മലരിക്കൽ ടൂറിസം ഗ്രാമം എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് 4 ഷെയറുകൾ ഉണ്ടായിരുന്നു.
Fact Check/Verification
ആദ്യം ഞങ്ങൾ റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവരുടെ കാർഡുകൾ ഏപ്രിൽ 1 മുതൽ ക്യാൻസലായി പോകും എന്ന ഒരു വാർത്ത വന്നിട്ടുണ്ടോ എന്നറിയാൻ പത്രങ്ങളിൽ തിരിഞ്ഞു. കാരണം അത്തരം ഒരു സുപ്രധാന വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് പൊതുവിതരണ വകുപ്പ് പത്ര കുറിപ്പായി ഇറക്കുമല്ലോ. എന്നാൽ അത്തരം ഒരു വാർത്തയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ പൊതു വിതരണ വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. അവിടെയും ഒരു അറിയിപ്പുമില്ല.
Alayin Hameed എന്ന ഐഡി, Department of Civil Supplies & Consumer Affairs, Keralaയുടെ പോസ്റ്റിലിട്ട ഒരു കമന്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. “ഒന്നാം തീയതി മുതൽ റേഷൻ സംവിധാനം കേന്ദ്രം ഏറ്റെടുക്കുന്നു എന്നുള്ള ഒരു വാർത്ത വാട്സ് ആപ്പ് മുഖേന പരക്കുന്നു അത് ശരിയാണോ?,” എന്നായിരുന്നു കമന്റ് , “ഇപ്രകാരമൊരു ഉത്തരവ് നിലവിൽ ഇല്ല,”എന്നായിരുന്നു,Department of Civil Supplies & Consumer Affairs, Kerala കൊടുത്ത മറുപടി.
തുടർന്ന് കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്റെ മേൽനോട്ടമുള്ള റേഷനിംഗ്
കൺട്രോളർ കെ മനോജ് കുമാറിനെ വിളിച്ചു. അത്തരം ഒരു തീരുമാനമാവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Conclusion
റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ അവരുടെ കാർഡുകൾ ഏപ്രിൽ 1 മുതൽ ക്യാൻസലായി പോകും എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: False
Sources
Telephone conversation with Manoj Kumar K, Controller of Rationing
https://civilsupplieskerala.gov.in/
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.