Claim
ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ₹5000 ക്യാഷ്ബാക്ക് നല്‍കുന്നു.
Fact
ഫേസ്ബുക്ക് പോസ്റ്റിലുള്ള ലിങ്ക് വ്യാജമാണ്.
മാന്ത്രിക വിളക്കിൽ സ്പർശിച്ചാൽ യുപിഐ പേയ്മെന്റ് ആപ്പായ ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ₹5000 ക്യാഷ്ബാക്ക് നൽകുമെന്ന ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“വിളക്കിൻ്റെ മാന്ത്രികത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്പർശന മാന്ത്രിക വിളക്ക്. ഒപ്പം ₹5000 ക്യാഷ്ബാക്ക് നേടൂ,” എന്നാണ് പോസ്റ്റിന്റെ വിവരണം.

ഇവിടെ വായിക്കുക: Fact Check: ഓപ്പോ മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നുണ്ടോ?
Factcheck/ Verification
വൈറല്‍ പോസ്റ്റിട്ട ഐഡിയുടെ പ്രൊഫൈലിൽ കാണുന്ന പടം PhonePe യുടേതാണ്. എന്നാല്‍ ഇതിന്റെ പ്രൊഫൈല്‍ നെയിം ‘Phnppe Caxbcak’ എന്നാണ് കൊടുത്തിരിക്കുന്നത്. PhonePe എന്നല്ല. പോസ്റ്റിൽ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ https://securepg.xyz/Mala/ എന്ന വെബ്‌സൈറ്റിലേക്കാണ് പോയത്.
“അഭിനന്ദനങ്ങള്‍ നിങ്ങള്‍ക്ക് 700 രൂപ വരെ ക്യാഷ് ബാക്ക് ലഭിച്ചു. ക്ലെയിം ചെയ്യാന്‍ താഴെ സ്‌ക്രാച്ച് ചെയ്യുക” എന്ന വിവരണത്തിനൊപ്പം നടന്‍ അമിതാഭ് ബച്ചന്റെ ചിത്രവും വെബ്സൈറ്റിലുണ്ട്.

പോരെങ്കിൽ, ഈ സന്ദേശം ഷെയർ ചെയ്തഫേസ്ബുക്ക് പ്രൊഫൈല്‍ 2024 ഡിസംബര്‍ ആറിന് മാത്രം നിലവിൽ വന്നതാണ്. അതിൽ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് അഡ്രസ് ഫോൺ പേയുടേതല്ല.

ഞങ്ങൾ സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 5.2/100.
ഈ വെബ്സൈറ്റിനെ കുറിച്ച് സ്‌കാം ഡിറ്റക്‌റ്റർ പറയുന്നത് ഇതാണ്: “ https://securepg.xyz/Mala/ നിയമാനുസൃതമാണോ? ഞങ്ങളുടെ ചാർട്ടിലെ കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിൽ ഒന്നാണിത്. https://securepg.xyz/Mala/ ഒരു സ്‌കാം ആണോ എന്നും ഉയർന്ന അപകടസാധ്യതയുള്ള ആക്‌റ്റിവിറ്റി ഉണ്ടോ എന്നും പരിശോധിച്ചപ്പോൾ അത്തരം സാദ്ധ്യതകൾ പ്രകടിപ്പിക്കുന്ന 53 ശക്തമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.”
“സ്‌കാം ഡിറ്റക്‌റ്റർ വെബ്‌സൈറ്റ് വാലിഡേറ്റർ പ്ലാറ്റ്‌ഫോമിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിലൊന്നാണ് https://securepg.xyz/Mala/ ന് നൽകിയത്- 5.2.
https://securepg.xyz/Mala/വ്യവസായവുമായി ബന്ധപ്പെട്ട 53 സംയോജിത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ 5.2 സ്‌കോർ കണ്ടെത്തിയത്. ഫിഷിംഗ്, സ്പാമിംഗ്, സംശയാസ്പദമായതിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.

ഞങ്ങള്‍ തുടർന്ന് ഒരു കീ വേര്‍ഡ് സെര്‍ച്ച് നടത്തി. അപ്പോൾ, മറ്റുള്ള വെബ്‌സൈറ്റുകള്‍ വഴി ഇത്തരം സ്‌ക്രാച്ച് ആന്റ് വിന്‍ ഓഫറുകള്‍ ഒന്നും തന്നെ ഫോണ്‍പേ നല്‍കുന്നില്ലെന്ന ഒരു വിശദീകരണം, ഫോൺ പേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലായി.

ഇവിടെ വായിക്കുക: Fact Check: പൂണിത്തുറ സിപിഎം ഓഫീസിലെ അടിയിൽ എം സ്വരാജിന് പരിക്ക് പറ്റിയോ?
Conclusion
ഫോണ്‍പേ സ്‌ക്രാച്ച് കാര്‍ഡിലൂടെ ₹ 5000 ക്യാഷ് ബാക്ക് നേടാം എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
Result: False
Sources
Scam Detector review
Phone Pay website
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.