News
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഒരു കൂട്ടം കാവി തൊപ്പി ധരിച്ചവർ പൂജിക്കുന്ന പടം എഐ നിർമ്മിതമാണ്
Claim
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഒരു കൂട്ടം കാവി തൊപ്പി ധരിച്ചവർ പൂജിക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.
“കേരളത്തിലല്ലാതെ വേറെ എവിടെയെങ്കിലും കമ്മ്യൂണിസമുണ്ടോ ചോദിച്ച സംഘികളുടെ.. ഇപ്പോഴത്തെ അവസ്ഥ,” എന്നാണ് പോസ്റ്റിന്റെ വിവരണം.

ഇവിടെ വായിക്കുക:25kg അരിയാണ് ഇത്തവണ ഓണം കിറ്റായി സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് ശിവൻകുട്ടി പോസ്റ്റിട്ടോ?
Fact
ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്.
ഫോട്ടോയിൽ കൃത്രിമത്വം അനുഭവപ്പെട്ടത്ഞ കൊണ്ട്,ഞങ്ങൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ പടം പരിശോധിച്ചു
ഹൈവ് മോഡറേഷൻ ടൂൾ ചിത്രത്തിൽ 90.7% എഐ ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ ചിത്രം എഐ ആവാനുള്ള സാധ്യത 99 % ആണെന്ന് കണ്ടെത്തി.

ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

ഇതിൽ നിന്നെല്ലാം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഒരു കൂട്ടം കാവി തൊപ്പി ധരിച്ചവർ പൂജിക്കുന്ന പടം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് മനസ്സിലായി.
Sources
Hive Moderation Website
WasitAI Website
Sightengine Website